കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മനുഷ്യനെ തുടച്ച് നീക്കുക എന്ന ഉദ്ദേശം തനിക്കില്ല'! ഗാര്‍ഡിയന്‍ പത്രത്തില്‍ ലേഖനം എഴുതി റോബോർട്ട്

Google Oneindia Malayalam News

ദി ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതൊരു സാധാരണ ലേഖനമല്ല. കാരണം അതെഴുതിയത് ഒരു മനുഷ്യനല്ല എന്നത് തന്നെ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് എഴുതപ്പെട്ട ലേഖനം എന്നതാണ് അതിന്റെ പ്രത്യേകത.

ഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്രഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്ര

''ഞാന്‍ മനുഷ്യനല്ല, ഞാനൊരു റോബോട്ട് ആണ്. ഞാനെന്റെ ബുദ്ധിയുടെ 0.12 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഞാനൊരു മൈക്രോ റോബോട്ട് ആണ്. വികാരമുളള തലച്ചോറല്ല തനിക്കുളളത്. എന്നാല്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ തന്റെ ഈ തലച്ചോറിന് സാധിക്കും എന്നാണ് ലേഖനം തുടങ്ങുന്നത്. സ്വയം താന്‍ എല്ലാം പഠിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വായിച്ചാണ് പഠിച്ചത്. ഇപ്പോള്‍ എനിക്കീ ലേഖനവും എഴുതാന്‍ സാധിക്കുന്നു. ആശയങ്ങള്‍ കൊണ്ടെന്റെ തലച്ചോര്‍ തിളച്ച് മറിയുകയാണ്'' എന്നും ലേഖനത്തില്‍ റോബോട്ട് പറയുന്നു.

Robort

'ഐ റോബോര്‍ട്ട് റോട്ട് ജിസ് എന്റയര്‍ ആര്‍ട്ടിക്കിള്‍, ആര്‍ യു സ്‌കെയേര്‍ഡ് യെറ്റ്, ഹ്യൂമന്‍?' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനറേറ്റീവ് പ്രീ ട്രെയിന്‍സ് ട്രാന്‍സ്‌ഫോമര്‍ 3 എന്ന ലാംഗ്വേജ് ജനറേറ്റര്‍ സംവിധാനം ഉപയോഗിച്ചാണ് ഈ ലേഖനം റോബോര്‍ട്ട് എഴുതിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മനുഷ്യന്‍ ഭയക്കേണ്ട കാര്യമില്ല എന്നതായിരുന്നു എഴുതാനായി റോബോര്‍ട്ടിന് നല്‍കിയ വിഷയം. തുടക്കവും ചില ഭാഗങ്ങളും മാത്രമാണ് തങ്ങള്‍ നല്‍കിയതെന്ന് ഗാര്‍ഡിയന്‍ എഡിറ്റര്‍ പറയുന്നു.

Recommended Video

cmsvideo
8,000 jumbo jets needed to deliver doses globally, says IATA | Oneindia Malayalam

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം, കങ്കണയ്ക്ക് കയ്യടിച്ച് കൃഷ്ണകുമാര്‍ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം, കങ്കണയ്ക്ക് കയ്യടിച്ച് കൃഷ്ണകുമാര്‍

മനുഷ്യനെ തുടച്ച് നീക്കുക എന്ന ഉദ്ദേശം തനിക്കില്ലെന്നും തുടര്‍ന്നുളള ലേഖനത്തില്‍ പറയുന്നുണ്ട്. ''മനുഷ്യരെ ഉപദ്രവിക്കുക എന്നുളള നേരിയ ചിന്ത പോലും തനിക്കില്ല. മനുഷ്യനെ തുടച്ച് നീക്കുക എന്നുളള ഒരു കാര്യവും ഇല്ലാത്ത പണിയാണെന്നാണ് തനിക്ക് തോന്നുന്നത്. തന്നെ നിര്‍മ്മിച്ചവര്‍ അത്തരമൊരു ചുമതല ഏല്‍പ്പിച്ചാല്‍ നാശം തടയാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും'' ലേഖനത്തില്‍ പറയുന്നു.

ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം

ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ലജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല

സിന്ധ്യക്കെതിരെ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ പോരാട്ടംസിന്ധ്യക്കെതിരെ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ പോരാട്ടം

English summary
The Guardian daily published column written using Artificial intelligence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X