Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന് മുട്ടന്‍ പണി; ഫുട്‌ബോള്‍ ലോകകപ്പ് വഴിമാറും!! സൗദിക്കും കൂട്ടര്‍ക്കും പൊട്ടിച്ചിരി

തൊഴിലാളികളെ ചൂഷണം ചെയ്യുന്നു, ചെറിയ രാജ്യമാണ്, താപനില കൂടുതലാണ്, ഫുട്‌ബോള്‍ പാരമ്പര്യമില്ല തുടങ്ങിയ ആരോപണങ്ങളെല്ലാം ഖത്തറിനെതിരേ ഉയര്‍ന്നിരുന്നു.

പാരിസ്: നയതന്ത്ര ഉപരോധം മൂലം ഖത്തറിനെ ഒതുക്കാന്‍ സൗദിക്കും സഖ്യരാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഖത്തറിന് മറ്റൊരു തരത്തില്‍ പുതിയ അടി വരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാരണം ഖത്തര്‍ അലങ്കാരമായി കരുതിയിരുന്ന ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം ഖത്തറിനെ കൈവിട്ടേക്കും.

ഫുട്‌ബോള്‍ ലോകകപ്പ് വേദി ലഭിക്കുന്നതിന് ഖത്തര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ വിഷയം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് ഖത്തറിനെതിരേ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് ഈ ഗള്‍ഫ് രാജ്യത്തിന് തിരിച്ചടിയായിരിക്കുന്നത്. ഫിഫ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വിസ് സംഘവും അന്വേഷിക്കുന്നുണ്ട്.

നെയ്മറിന്റെ ക്ലബ്ബ് മാറ്റം

നെയ്മറിന്റെ ക്ലബ്ബ് മാറ്റം

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിനെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ്ബായ പാരിസ് സൈന്റ് ജര്‍മന്‍(പിഎസ്ജി) വിലക്ക് വാങ്ങിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഖത്തറിന് തിരിച്ചടി ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഖത്തര്‍ സര്‍ക്കോസിയെ വീഴ്ത്തി?

ഖത്തര്‍ സര്‍ക്കോസിയെ വീഴ്ത്തി?

ഖത്തറിന് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സര വേദി ലഭിക്കുന്നതിന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഒത്തുകളിച്ചെന്ന ആരോപണമാണ് ഫ്രഞ്ച് സംഘം അന്വേഷിക്കുന്നത്. കോടികളുട ഇടപാട് വഴി ഖത്തര്‍ സര്‍ക്കോസിയെ വീഴ്ത്തുകയായിരുന്നുവത്രെ.

മൈക്കല്‍ പ്ലാറ്റിനിയെയും വിലക്ക് വാങ്ങി

മൈക്കല്‍ പ്ലാറ്റിനിയെയും വിലക്ക് വാങ്ങി

സര്‍ക്കോസിയെ കൂടാതെ മുന്‍ ഫ്രഞ്ച് താരം മൈക്കല്‍ പ്ലാറ്റിനിയെയും വിലക്ക് വാങ്ങാന്‍ ഖത്തര്‍ ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്. യുഇഎഫ്എയുടെ മേധാവിയായ പ്ലാറ്റിനി ഫിഫ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.

അനുകൂലമായി വോട്ട് ചെയ്യണം

അനുകൂലമായി വോട്ട് ചെയ്യണം

പ്ലാറ്റിനി ഖത്തറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനായി പണം നല്‍കിയെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന സംഘത്തിന് ഖത്തറിനെതിരേ ചില സൂചനകള്‍ ലഭിച്ചുവെന്നാണ് പുതിയ വിവരം.

ഖത്തറിന് നഷ്ടമായേക്കും

ഖത്തറിന് നഷ്ടമായേക്കും

അന്വേഷണത്തില്‍ ഖത്തറിനെതിരേ വ്യക്തമായ തെളിവ് ലഭിച്ചാല്‍ ലോകകപ്പ് വേദി ചിലപ്പോള്‍ ഖത്തറിന് നഷ്ടമായേക്കും. ഖത്തറിന് ഫുട്‌ബോള്‍ ലോകകപ്പ് വേദി ലഭിച്ചത് മുതല്‍ തന്നെ വിവാദവും തലപ്പൊക്കിയിരുന്നു.

ഖത്തറിനെതിരായ ആരോപണങ്ങള്‍

ഖത്തറിനെതിരായ ആരോപണങ്ങള്‍

തൊഴിലാളികളെ ചൂഷണം ചെയ്യുന്നു, ചെറിയ രാജ്യമാണ്, താപനില കൂടുതലാണ്, ഫുട്‌ബോള്‍ പാരമ്പര്യമില്ല തുടങ്ങിയ ആരോപണങ്ങളെല്ലാം ഖത്തറിനെതിരേ ഉയര്‍ന്നിരുന്നു. ഇതിനെ മറികടക്കാന്‍ ഖത്തര്‍ പലവിധ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അന്വേഷണം ഖത്തറിനെതിരേ ചെന്നെത്തുന്നത്.

സൗദി സഖ്യം ബഹിഷ്‌കരിച്ചേക്കും

സൗദി സഖ്യം ബഹിഷ്‌കരിച്ചേക്കും

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം ബഹിഷ്‌കരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ ഉന്നയിച്ച വാദങ്ങളും ഫിഫയുടെ പരിഗണനയിലാണ്.

 ഖത്തര്‍ വന്‍ ഒരുക്കത്തില്‍

ഖത്തര്‍ വന്‍ ഒരുക്കത്തില്‍

എന്നാല്‍ ഖത്തര്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയിട്ട് ഏറെ കാലമായി. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമാകുന്ന വിധം പരിഷ്‌കരിക്കുകയും ചെയ്തു.

വേറിട്ട വഴികള്‍ ഇല്ല

വേറിട്ട വഴികള്‍ ഇല്ല

വേദി ലഭിക്കുന്നതിന് വേറിട്ട വഴികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കുന്നു. ഖത്തറിലെ തൊഴിലാളികളുടെ ജീവിത സാഹചര്യം സംബന്ധിച്ച് അടുത്ത നവംബറില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന വാദം കേള്‍ക്കുന്നുണ്ട്. ഐഎല്‍ഒയുടെ തീരുമാനവും ഖത്തറിന് നിര്‍ണായകമാണ്.

സ്ഥിരതാമസ കാര്‍ഡുകള്‍

സ്ഥിരതാമസ കാര്‍ഡുകള്‍

വിദേശികള്‍ക്ക് ഖത്തര്‍ സ്ഥിരതാമസ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം കഴിഞ്ഞദിവസം വന്നിരുന്നു. ഐഎല്‍ഒയുടെ വാദം മുന്‍കൂട്ടി കണ്ടുള്ള നീക്കമാണ് ഖത്തര്‍ നടത്തുന്നതെന്നാണ് ആരോപണം.

വിജയം സൗദി സഖ്യത്തിനാകും

വിജയം സൗദി സഖ്യത്തിനാകും

ഖത്തറില്‍ നിന്നു ഫുട്‌ബോള്‍ മല്‍സരം മാറ്റണമെന്ന നിലപാടിലാണ് സൗദി സഖ്യം. പുതിയ അന്വേഷണത്തില്‍ ഖത്തറിനെതിരേ വ്യക്തമായ തെളിവ് ലഭിച്ചാല്‍ വിജയം സൗദി സഖ്യത്തിനായിരിക്കും. ഫുട്‌ബോള്‍ മല്‍സര വേദി മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+