കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകം ചെയ്യാന്‍ ഇനി ഗ്യാസ് വേണ്ട തോക്ക് മതി

  • By Mithra Nair
Google Oneindia Malayalam News

ലണ്ടന്‍: അടുപ്പിലും, ഗ്യാസിലും. ഗിലിലുമൊക്കെ ഉണ്ടാക്കിയ സ്വദിഷ്ടമായ ഇറച്ചി വിഭവങ്ങള്‍ നാം കഴിച്ചിട്ടുണ്ട്. വെടിവെച്ച് പാചകം ചെയ്ത ഇറച്ചിക്കറി കഴിച്ചിട്ടുണ്ടോ? പാചകം ചെയ്യാന്‍ ഇനി ഗ്യാസ് വേണ്ട തോക്ക് മതി എന്നാണ് പുതിയ കണ്ടുപിടുത്തം.

ഹിസ്റ്ററി ചാനലിലെ ടോപ്പ് ഷോട്ട് വിജയിയായ ഡസ്റ്റിന്‍ എലര്‍മാനാണ് പുത്തന്‍ പാചക രീതിയുടെ വക്താവ്. ഗ്യാസു തീര്‍ന്നാലും തോക്കെടുത്ത് കക്ഷി പാചകം ചെയ്യും. എം 16 തോക്കുപയോഗിച്ചാണ് ഇഷ്ടന്റെ പാചകപരീക്ഷണം. അസോള്‍ട്ട് റൈഫിള്‍ വിഭാഗത്തിലെ ഈ തോക്കിന് 'ഗണ്‍ ഗ്രില്‍' എന്നു പേരു കൊടുക്കുകയും ചെയ്തു കക്ഷി.

gun.jpg -Properties

ടിന്‍ ഫോയില്‍പേപ്പറിലാക്കിയ ഉണക്കയിറച്ചി തോക്കില്‍ പൊതിഞ്ഞാണ് പരീക്ഷണ വിധേയമാക്കിയത്. 90 റൗണ്ട് വെടിയുതിര്‍ത്തതോടെ തോക്കിന്റെ ചൂടുകൊണ്ട് പാചകം പൂര്‍ത്തിയാക്കുകയായിരുന്നു. പാകമായ പന്നിയിറച്ചി തിന്നു കാണിക്കുകയും ചെയ്തു എലനോര്‍.
പുതിയ പാചകരീതി ഇതുവരെ യൂട്യൂബിലൂടെ കണ്ടത് നാലുലക്ഷം പേരാണ്. ഇനിയിപ്പോള്‍ എല്ലാരും കൂടെ തോക്കെടുത്ത് ഇറങ്ങുവോ ആവോ പാചകം ചെയ്യാന്‍.

English summary
Ameri-cuhhhh! True patriots say the Pledge of Allegiance every morning, eat a giant meal of bacon and sausage, and hit the gun range for a quick session of target practice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X