• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മക്ക കണ്ണീരൊലിപ്പിച്ച ദിനങ്ങള്‍; രണ്ട് തവണ രക്തരൂഷിത ആക്രമണം, കോളറയും... പ്രാര്‍ഥന മുമ്പും മുടങ്ങി

  • By Desk

മക്ക: ലോകം ഇന്ന് കൊറോണ ഭീതിയിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം 300 കോടി ജനങ്ങള്‍ പുറത്തിറങ്ങാതെ കഴിയുന്നുവെന്നാണ് കണക്ക്. അമേരിക്കയില്‍ മാത്രം 25 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ പുറത്തുവന്നുതുടങ്ങി. യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളെല്ലാം ആളൊഴിഞ്ഞു.

ഈ പശ്ചാത്തലത്തില്‍ മുസ്ലിങ്ങളുടെ പുണ്യമാസമായ റമദാനില്‍ മക്കയിലെയും മദീനയിലെയും ഹറം പള്ളികള്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മുസ്ലിങ്ങള്‍ക്ക് സങ്കടത്തിന്റെ ദിനരാത്രങ്ങള്‍ കൂടിയാണിത്. എന്നാല്‍ മക്ക സ്തംഭിച്ച ദിനങ്ങള്‍ ആദ്യമായിട്ടാണോ? അല്ല, മുമ്പും പലതവണ സമാനമായ സാഹചര്യം മക്ക നേരിട്ടുട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണിവിടെ....

വ്യത്യസ്തമായ റമദാന്‍

വ്യത്യസ്തമായ റമദാന്‍

ലോക മുസ്ലിങ്ങള്‍ ഇത്തവണ വ്യത്യസ്തമായ റമദാന്‍ മാസമാസത്തിലാണ്. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ മുസ്ലിങ്ങള്‍ കൂട്ടമായി നടത്തുന്ന പ്രാര്‍ഥനകളെല്ലാം തടയപ്പെട്ടിരിക്കുന്നു. ഇഫ്താറുകളും രാത്രിയുള്ള പ്രത്യേക പ്രാര്‍ഥനകളും നിര്‍ത്തിവച്ചു. എല്ലാവരും പ്രാര്‍ഥനകള്‍ വീടുകളിലേക്ക് ഒതുക്കി.

കടുത്ത നിയന്ത്രണം

കടുത്ത നിയന്ത്രണം

മിക്ക മുസ്ലിം രാജ്യങ്ങളിലും പള്ളികള്‍ അടച്ചിട്ടിരിക്കുകയാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ വിശ്വാസികള്‍ പള്ളികളിലെത്തുന്നതാണ് റമദാന്‍ മാസത്തില്‍. എന്നാല്‍ എല്ലാം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കി. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍ത്തിവച്ചിട്ട് ആഴ്ചകളായി.

ഹജ്ജിനും നിയന്ത്രണ സാധ്യത

ഹജ്ജിനും നിയന്ത്രണ സാധ്യത

മക്കയിലെ ഹറം പള്ളിയില്‍ ഉംറ തീര്‍ഥാടനം ആഴ്ചകളായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവിലെ സ്ഥിതിയില്‍ മാറ്റം വന്നില്ലെങ്കില്‍ ഹജ്ജ് തീര്‍ഥാടനത്തിനും നിയന്ത്രണമുണ്ടായേക്കുമെന്നാണ് സൂചനകള്‍. ഹജ്ജിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സൗദി അറേബ്യ നേരത്തെ തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ നേരത്തെയുള്ള ഒരുക്കം വേണ്ട എന്നാണ് ലഭിച്ച നിര്‍ദേശം.

തറാവീഹ് നമസ്‌കാരം ഇങ്ങനെ

തറാവീഹ് നമസ്‌കാരം ഇങ്ങനെ

മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ റമദാനില്‍ നടത്തുന്ന തറാവീഹ് നമസ്‌കാരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം വ്യാഴാഴ്ച രാത്രി മുതല്‍ തറാവീഹ് ആരംഭിച്ചു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഹറമിലെ ജോലിക്കാരും മറ്റും മാത്രമാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്.

റമദാനില്‍ ആദ്യം

റമദാനില്‍ ആദ്യം

കഴിഞ്ഞ 1400 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അപൂര്‍വമായിട്ടാണ് പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ച ഇത്തരം പ്രതിസന്ധി മക്ക നേരിട്ടത്. എന്നാല്‍ റമദാനില്‍ പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ചതിന് ആധികാരികമായ തെളിവിമില്ല. മറ്റു ചില മാസങ്ങളില്‍ പ്രാര്‍ഥന ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ദോഹയിലെ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ മുതസ് അല്‍ ഖാത്തിബ് പറയുന്നു.

ഖുര്‍മത്തൈന്‍ ആക്രമണം

ഖുര്‍മത്തൈന്‍ ആക്രമണം

930ല്‍ ഖുര്‍മത്തൈന്‍ ഗോത്രത്തിന്റെ ആക്രമണം നേരിട്ടു മക്ക. ഇതുകാരണമായി ഹജ്ജ് തീര്‍ഥാടനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇന്നത്തെ ബഹ്‌റൈനിലാണ് ഖുര്‍മത്തൈന്‍ ഗോത്രമുണ്ടായിരുന്നത്. 30000ത്തോളം പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഖുര്‍മത്തൈന്‍ ആക്രമണം മക്കയെ സംബന്ധിച്ചിടത്തോളം വലിയ സംഭവമായിരുന്നുവെന്ന് ഡബ്ലിനിലെ ഇസ്ലാമിക പണ്ഡിതന്‍ ഉമര്‍ അല്‍ ഖാദിരി പറയുന്നു.

വിശുദ്ധ കല്ല് മോഷ്ടിച്ചു

വിശുദ്ധ കല്ല് മോഷ്ടിച്ചു

ഖുര്‍മത്തൈന്‍ നേതാവ് അബു താഹിര്‍ അല്‍ ജന്നബിയാണ് ആക്രമണം നടത്തിയത്. മക്ക ആക്രമണ ശേഷം ഹജറുല്‍ അസ്‌വദ് എന്ന ആദരിക്കപ്പെടുന്ന കല്ല് മോഷ്ടിച്ചു കൊണ്ടുപോകുകയും ചെയ്തു. സംസം കിണര്‍ അശുദ്ധമാക്കി. ഹജ്ജ് തീര്‍ഥാടനത്തിന് വന്നവരെ കൊന്ന് സംസം കിറണിലെറിഞ്ഞു. പിന്നീട് 20 വര്‍ഷത്തിന് ശേഷം ഹജറുല്‍ അസ്‌വദ് തിരിച്ച് മക്കയിലേക്ക് തന്നെ കൊണ്ടുവന്നു.

കോളറ കാരണം ഹജ്ജ് നിര്‍ത്തിവച്ചു

കോളറ കാരണം ഹജ്ജ് നിര്‍ത്തിവച്ചു

19ാം നൂറ്റാണ്ടില്‍ ഭീതി പരത്തിയ കോളറ രോഗം കാരണമായി രണ്ടുതവണ ഹജ്ജ് കര്‍മം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. 1837ലും 1846ലും. 1865ല്‍ മക്ക ഉള്‍പ്പെടുന്ന ഹിജാസ് മേഖലിയല്‍ വീണ്ടും കോളറ വ്യാപിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ (തുര്‍ക്കിയിലെ ഇസ്താംബൂള്‍) അന്താരാഷ്ട്ര യോഗം ചേര്‍ന്നു. സിനായിലും ഹിജാസിലും ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് യോഗം തീരുമാനിച്ചത്. 1830നും 1930നുമിടയിലെ നൂറ് വര്‍ഷത്തില്‍ 27 തവണ കോളറ രോഗം മക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1979ല്‍ മക്ക ആക്രമണം

1979ല്‍ മക്ക ആക്രമണം

1979ല്‍ മക്കയിലെ ഹറം പള്ളിക്ക് നേരെ ആക്രമണമുണ്ടായി. സൗദി സൈനികന്‍ ജുഹൈമാന്‍ ഇബ്‌നു മുഹമ്മദ് ബിന്‍ സൈഫുല്‍ ഉതൈബിയുടെ നേതൃത്വത്തില്‍ 500ഓളം സൈനികരാണ് ആക്രമണം നടത്തിയത്. സൗദിയില്‍ യഥാര്‍ഥ ഇസ്ലാം തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഫ്രഞ്ച് സൈന്യത്തിന്റെ സഹായത്തോടെ സൗദി സൈന്യം ഹറം പള്ളിയുടെ നിയന്ത്രണം തിരിച്ചുപിടിക്കുകയായിരുന്നു.

ഇബോള രോഗം

ഇബോള രോഗം

2014ല്‍ ഇബോള രോഗം വ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇത് ആദ്യം കണ്ടത്. അതുകൊണ്ടുതന്നെ പല ലോക രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നിഷേധിച്ചു. സൗദിയില്‍ രോഗം കണ്ടതോടെ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഉംറ-ഹജ്ജ് വിസ നില്‍കുന്നത് നിര്‍ത്തിവച്ചു. ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ രാജ്യങ്ങളിലുള്ളവര്‍ക്കായിരുന്നു നിയന്ത്രണം.

സംഭവങ്ങള്‍ വ്യക്തമാക്കുന്നത്...

സംഭവങ്ങള്‍ വ്യക്തമാക്കുന്നത്...

ഇത്രയും സംഭവങ്ങള്‍ വ്യക്തമാക്കുന്നത് മക്കയില്‍ മുമ്പും സമാനമായ രീതിയില്‍ ഹറം പള്ളിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ്. ദിവസങ്ങളോളം നമസ്‌കാരം നടക്കാത്ത സംഭവമുണ്ടായി. രക്തരൂഷിത യുദ്ധത്തിനും സാക്ഷ്യം വഹിച്ചു. അതുകൊണ്ടുതന്നെ നിലവിലെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ നിയന്ത്രണത്തില്‍ ആശങ്ക വേണ്ടെന്ന് മുസ്ലിം പണ്ഡിതന്‍മാന്‍ അഭിപ്രായപ്പെടുന്നു.

English summary
Mecca Haram history with stop Muslim worship due to Epidemics, war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more