എന്തുകൊണ്ട് സ്ത്രീകൾ ഐസിസിൽ ചേരുന്നു!!! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്!!!

  • Posted By:
Subscribe to Oneindia Malayalam

സിറിയ: മുസ്ലീം സത്രീകളുടെ ഉന്നമനമാണ് ഐസിസിന്റെ ലക്ഷ്യമെന്ന വ്യാജ പ്രചരണത്തിലൂടെയാണ് സ്ത്രീകളെ ഐസിസിലേക്ക് ആകൃഷ്ടരാക്കുന്നത്. ഐസിസിൽ ചേരുന്ന സ്ത്രീകളെ ജിഹാദി ബ്രൈഡ് എന്നാണ് അറിയപ്പെടുന്നത്.

റോഹിങ്ക്യകൾക്കെതിരെയുള്ള ആക്രമണം!! യുഎൻ വാദം തള്ളി മ്യാൻമാർ!!! റിപ്പോർട്ട് വ്യാജം!!

പുരുഷന്‍മാരെ ഉപയോഗിച്ച് മാത്രമല്ല പാശ്ചാത്യ സ്ത്രീ വാദങ്ങളോടുളള എതിര്‍പ്പ് , നല്ല കുടുംബ ജീവിതം ലഭ്യമാകുമെന്നുളള വിശ്വാസം , ഐഎസിന്റെ ആശയങ്ങളോടുളള താല്‍പര്യം തുടങ്ങിയ പലതും ഐഎസില്‍ ചേരാനുളള കാരണങ്ങളാണ്.100 കണക്കിന് യുറോപ്പ്യൻ സ്ത്രീകളാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിലേക്ക് വരുന്നത്.

സ്ത്രീകൾക്ക് ഉന്നമനം

സ്ത്രീകൾക്ക് ഉന്നമനം

രാജ്യത്ത് ഇസ്ലാമിക് ഭരണം യാഥാർത്ഥ്യമായാൽ സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നമനം ഉണ്ടാകുമെന്നാണ് ഐസിസിനെ ആനുകൂലിക്കുന്ന സ്ത്രീകളുടെ വിശ്വാസം.പാരമ്പര്യമായി സ്ത്രീകള്‍ക്ക് കല്‍പിച്ചുവരുന്ന അസമത്വവും ലിംഗവിവേചനവും തകര്‍ക്കാന്‍ ഐസിസിലൂടെ കഴിയുമെന്ന് പല സ്ത്രീകളും കരുതുന്നു. കൂടാതെ കഷ്ടതകള്‍ നിറഞ്ഞ കുടുംബ ബന്ധങ്ങളില്‍ നിന്നുമുളള മോചനമായും പല സ്ത്രീകളും ഐസിസിലേക്കുള്ള പ്രവേശനത്തിന് കാണുന്നു.

സ്ത്രീകളെ തെറ്റിധരിപ്പിക്കുന്നു

സ്ത്രീകളെ തെറ്റിധരിപ്പിക്കുന്നു

സ്ത്രീകളെ തെറ്റിധരിപ്പിച്ചാണ് ഐസിസിലേക്ക് ആളെ കൂട്ടുന്നത്. ഐസിസിൽ ചേരുകവഴി സിറിയയിലും ഇറാഖിലും പോയി നല്ല മുസ്ലീമായി ജീവിക്കാന്‍ കഴിയും എന്ന് തെറ്റിധരിപ്പിച്ചാണ് തീവ്രവാദികള്‍ സ്ത്രീകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ സ്ത്രീ ശാക്തീകരണം മോഹിച്ച് എത്തിച്ചേരുന്നവര്‍ അനുഭവിക്കുന്നത് മറ്റോന്നാണ്.

 ഭീകരർ സ്ത്രീകളെ ഉപയോഗിക്കുന്നത്

ഭീകരർ സ്ത്രീകളെ ഉപയോഗിക്കുന്നത്

യാർഥത്തിൽ ഭീകരരുടെ ലൈംഗിക ഉപയോഗത്തിന് പുതിയ തലമുറയെ സൃഷ്ടിക്കുവാനും വേണ്ടിമാത്രമാണ് ഐസിസിൽ സ്ത്രീകളെ ഉപയോഗിക്കുന്നത്. അവരുടെ വസ്ത്ര ധാരണത്തില്‍പ്പോലും കടുത്ത നിയന്ത്രണമുണ്ട്.

 സത്രീകൾ കടന്നു വരുന്നു

സത്രീകൾ കടന്നു വരുന്നു

2014 ലെ കണക്കു പ്രകാരം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേര്‍ന്നവരില്‍ 18% സ്ത്രീകളാണ്. 2015 ല്‍ ലണ്ടനില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പുറപ്പെട്ട 17 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ജീവിതത്തിൽ യാദനകളും കഷ്ടതകളും നേരിടുന്നവരും കൂടാതെ ഐസിസിന്റെ തത്വശാസ്ത്രത്തിൽ ആകൃഷ്ടരാകുന്നവരുമാണ് സംഘടനയിൽ ചേരുന്നത്.

ഗവേഷണ റിപ്പോർട്ട്

ഗവേഷണ റിപ്പോർട്ട്

റോയൽ യുണെറ്റ് സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് സ്ത്രീകൾ ഐസിസിലേക്ക് ചേരുന്നതിന്റെ കാരണം വ്യക്തമായത്

സുന്ദരമായ ജീവിതം

സുന്ദരമായ ജീവിതം

ഐസിസിൽ സ്ത്രീകൾ ചേരുന്നതോടെ അവർ അനുഭവിച്ച വോദനയും യാദനയും അവസാനിക്കുമെനന്നും അവരുടെ ജീവിതത്തിൽ സുന്ദരമായ നിമിഷം വരുമെന്നുള്ള തെറ്റിധാരണയിലാണ് ഇവർ സംഘടനയുടെ ഭാഗമാകുന്നത്

English summary
Jihadi bride is a term that the Islamic State uses while luring women into its fold. While selling women empowerment, the ISIS has been luring women from foreign countries to join it in Syria says a report compiled by the Royal United Services Institute for Defence and Security Studies.
Please Wait while comments are loading...