ലണ്ടനില്‍ നിന്ന് കോടീശ്വരന്മാരുടെ 'കൂട്ടപലായനം'; സര്‍ക്കാരിനും ആശങ്ക: കാരണങ്ങള്‍ ഇതാണ്
ലണ്ടന്‍: സമ്പന്നരുടെയും സാധാരണക്കാരുടെയും സ്വപ്നഭൂമിയാണ് ലണ്ടന്‍. സാധാരണക്കാരന് ജീവിതം കരുപ്പിടിപ്പിക്കാന്‍ യുകെയിലേക്കു പോകുമ്പോള്‍ അതിസമ്പന്നര്‍ തങ്ങളുടെ ആഢ്യത്വത്തിന്റെ പ്രതീകമായി മോഹവിലയ്ക്ക് ലണ്ടനില്‍ ഭൂമി സ്വന്തമാക്കുന്നു. ഭാവിയില്‍ മികച്ച ആദായം ലഭിക്കുന്ന നിക്ഷേപമായും ഭൂമി വാങ്ങിക്കൂട്ടുന്ന സമ്പന്നരുണ്ട്. എന്നാല്‍ അടുത്ത് കാലത്ത് ലണ്ടനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. നിരവധി സമ്പന്നരാണ് ലണ്ടന്‍ വിട്ട് മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നത്.
കോടീശ്വരന്മാര് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ നിന്ന് ലണ്ടന്‍ പുറത്തായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 20 വര്‍ഷം മുമ്പ് ലോകത്ത് ഏറ്റവുമധികം സമ്പന്നര്‍ താമസിച്ചിരുന്ന ലണ്ടന്‍ നഗരം ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണുള്ളത്. കോടീശ്വരന്മാര് ബ്രിട്ടനിലെ മറ്റു നഗരങ്ങളിലേക്കും വിദേശ നഗരങ്ങളിലേക്കും മാറി താമസിച്ചതാണ് ലണ്ടന്റെ പ്രതാപം മങ്ങാന്‍ കാരണമായി പുതിയൊരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2024 ല്‍ മാത്രം, 11,000-ത്തിലധികം കോടീശ്വരന്മാരാണ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ലണ്ടന്വിട്ടു പോയത്. അവരില്‍ ഭൂരിഭാഗവും ഏഷ്യയിലും അമേരിക്കയിലുമാണ് സ്ഥിരതാമസമാക്കിയത് എന്നത് ശ്രദ്ധേയമാണ്. കുറച്ച് വര്‍ഷങ്ങളായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അടുത്ത കാലത്തായി ഈ കണക്കുകള്‍ വര്‍ധിക്കുന്നത് യുകെ സര്‍ക്കാരിനെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. നിലവില്‍ 2,15,700 കോടീശ്വരന്മാരാണ് ലണ്ടന്‍ നഗരത്തില്‍ താമസിക്കുന്നത്.
ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള മികച്ച 10 നഗരങ്ങളില്‍ ഏഴെണ്ണവും അമേരിക്കയിലും ഏഷ്യയിലുമാണ്. ന്യൂയോര്‍ക്ക് സിറ്റി, ദി ബേ ഏരിയ, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ എന്നിവയാണ് 'ടോപ്പ് 10' പട്ടികയിലുള്ള അമേരിക്കന്‍ നഗരങ്ങള്‍. 384,500 കോടീശ്വരന്മാരുമായി ന്യൂയോര്‍ക്ക് നഗരമാണ് ഒന്നാം സ്ഥാനത്ത്. ടോക്കിയോ, സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ ഏഷ്യയിലെ മൂന്ന് നഗരങ്ങളും പട്ടികയില്‍ മുന്നിലുണ്ട്.
കോടീശ്വരന്മാരുടെ കൊഴിഞ്ഞുപോക്കിന് പിന്നിലെ പ്രധാന കാരണം നിരന്തരം വര്‍ധിച്ചുവരുന്ന നികുതിയാണ്. ലണ്ടനിലെ നികുതികള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ലണ്ടനിലോ, യുകെയുടെ മറ്റെവിടെയെങ്കിലുമോ താമസിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഈ വര്‍ധിച്ച നികുതികള്‍ സമ്പന്നരായ സംരംഭകരെ പിന്തിരിപ്പിക്കുന്നു.
2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണമായി കരകയറാന്‍ കഴിയാത്തതും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേര്‍പെടുത്താനുള്ള ബ്രിട്ടന്റെ തീരുമാനവും തിരിച്ചടിയായി. മറ്റ് യൂറോപ്യന്‍ നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരെയാണ് ലണ്ടന്‍ നഷ്ടപ്പെട്ടത്. യുക്രൈനുമായി യുദ്ധത്തിലാണെങ്കില്‍ പോലും റഷ്യന്‍ തലസ്ഥാനമായ മോസ്കോ നഗരം കോടീശ്വരന്മാരുടെ ഇഷ്ടപട്ടികയിലാണുള്ളത്.
ഐടി മേഖലയില്‍ ഏഷ്യയുടെയും അമേരിക്കയുടെയും വര്‍ധിച്ചുവരുന്ന ആധിപത്യമാണ് മറ്റൊരു ഭീഷണി. ഇത് നിരവധി സാങ്കേതിക സംരംഭകരെയും കോടീശ്വരന്മാരെയും അവരുടെ അടിത്തറ മാറ്റാന്‍ പ്രേരിപ്പിച്ചു. മറ്റു വിപണികളെ അപേക്ഷിച്ച് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നതും നിക്ഷേപകരുടെ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
ദുബായ് പോലുള്ള വന്‍ നഗരങ്ങളുടെ സാമ്പത്തിക വളര്‍ച്ച നിക്ഷേപകരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. അതുപോലെ അമേരിക്കയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ മുന്നിലുള്ളത്. കഴിഞ്ഞ ദശകത്തില്‍, സാന്‍ ഫ്രാന്‍സിസ്കോ ബേ പ്രദേശത്ത് കോടീശ്വരന്മാരുടെ എണ്ണത്തില്‍ 98 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍, ഏഷ്യയിലെ സിംഗപ്പൂരില്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ധന രേഖപ്പെടുത്തി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications