കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ മോദി- ട്രംപ് നിര്‍ണായക കൂടിക്കാഴ്ച: പ്രധാന വിഷയം യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി

Google Oneindia Malayalam News

ജനീവ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മുഖ്യവിഷയം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള നികുതി. വിദേശസന്ദര്‍ശനത്തിനായി ഇന്ത്യ വിട്ട മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഞായറാഴ്ചയാണ് നടക്കുക. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ കസ്റ്റംസ് തീരുവ കുറക്കുന്ന കാര്യമാണ് ചര്‍ച്ചയാവുക. ഇതിന് പുറമേ ലോകവ്യാപാര സംഘടനയില്‍ കൊണ്ടുവരേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച പ്രമേയവും അമേരിക്ക പരിഗണിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോകവ്യാപാര നല്‍കുന്ന ആനുകല്യങ്ങളെക്കുറിച്ച് അമേരിക്ക നേരത്തെ പ്രശ്നം ഉന്നയിച്ചിരുന്നു. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തിയത്.

പ്രധാനമന്ത്രി വിദേശപര്യടനം റദ്ദാക്കേണ്ടെന്ന് ജെയ്റ്റ്‌ലിയുടെ കുടുംബം, സാന്ത്വനിപ്പിച്ച് മോദി!!പ്രധാനമന്ത്രി വിദേശപര്യടനം റദ്ദാക്കേണ്ടെന്ന് ജെയ്റ്റ്‌ലിയുടെ കുടുംബം, സാന്ത്വനിപ്പിച്ച് മോദി!!

അമേരിക്ക, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, കാാനഡ, ഇറ്റലി എന്നീ ജി7 രാജ്യങ്ങളുടെ നേതാക്കളാണ് ഞായറാഴ്ച ഫ്രാന്‍സിലെ ബിയാരിറ്റ്സില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുക. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ലോകാവ്യാപാര സംഘടനയില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരണമെന്ന് അമേരിക്ക നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ ട്രേഡ‍് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങളും ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും.

modi-trump-15

ഇതിന് പുറമേ അമേരിക്ക-ചൈന വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ട്രംപ് ചൈനീസ് ഉല്‍പ്പനങ്ങളുടെ താരിഫ് വര്‍ധിപ്പിച്ചിരുന്നു. ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്ത് $250 ബില്യണ്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 25% ല്‍ നിന്ന് 30%മാക്കിയാണ് അമേരിക്ക ഉയര്‍ത്തിയത്. റിപ്പബ്ലിക് ഓഫ് ചൈനയുടെ 70ാം വാര്‍ഷികമായ ഒക്ടോബര്‍ ഒന്നുമുതലാണ് ഇത് പ്രാലബ്യത്തില്‍ വരിക.

English summary
The main agenda of Trump-Modi meeting will be Tariff on US goods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X