കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി എക്‌സ്‌ക്ലൂസിവ് ബിക്കിനി.. ബുര്‍ഖിനി.. അതും നിരോധിച്ചു, ഇനിയോ?

  • By Kishor
Google Oneindia Malayalam News

ഔറത്ത് അഥവാ നഗ്നത അന്യപുരുഷന്മാര്‍ക്ക് കാണിക്കാനുള്ളതല്ല എന്നാണത്രെ ഇസ്ലാം മതം പറയുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് ഇസ്ലാമില്‍ വിലക്കുണ്ട്, അത്തരത്തിലൊന്നാണ് ബിക്കിനി. ബിക്കിനി ധരിക്കാന്‍ പറ്റാത്ത മുസ്ലിം സ്ത്രീകള്‍ പകരം ധരിക്കുന്ന വസ്ത്രത്തിന്റെ പേരാണ് ബുര്‍ഖിനി. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രമാണ് ബുര്‍ഖിനി.

<strong>മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി.. ഞെട്ടിക്കുന്ന ചിത്രം</strong>മെസ്സി തിരിച്ചുവന്നു.. പിന്‍ഭാഗം മുഴുവന്‍ തുറന്നുകാട്ടി ബ്രസീലിന്റെ നിതംബറാണി.. ഞെട്ടിക്കുന്ന ചിത്രം

ഫ്രാന്‍സില്‍ ബുര്‍ഖക്ക് പിന്നാലെ ബുര്‍ഖിനിക്കും നിരോധനം വന്നതാണ് ഇപ്പോള്‍ ബുര്‍ഖിനി വാര്‍ത്തകളില്‍ നിറയാന്‍ കാരണം. കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേറ റിസോര്‍ട്ട് ബീച്ചുകളിലാണ് ബുര്‍ഖിനി ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നത്. മേയര്‍ ഡേവിഡ് ലിസ്നാര്‍ഡിന്റേതാണ് ഉത്തരവ്. നേരത്തെ ഫ്രാന്‍സില്‍ ബുര്‍ഖ ധരിക്കുന്നത് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി വിലക്കിയിരുന്നു.

shraddha-kapoor

ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വമായ മതേതരത്വത്തെ ബഹുമാനിക്കാത്ത വസ്ത്രം എന്ന് പറഞ്ഞാണ് ബുര്‍ഖിനി വിലക്കിയിരിക്കുന്നത്. അതേസമയം ഇത്തരം ആക്രമണങ്ങള്‍ തീവ്രവാദി ആക്രമണങ്ങളെ ക്ഷണിച്ചു വരുത്തുമെന്നും അഭിപ്രായമുണ്ട്. ഇത്തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീം സ്ത്രീകള്‍ ആക്രമിക്കപ്പെട്ടേക്കുമെന്നും അവരുടെ തന്നെ രക്ഷയ്ക്ക് വേണ്ടിയാണ് ഈ നീക്കമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

<strong>എന്തുകൊണ്ടാണ് ആണുങ്ങള്‍ സ്ത്രീയുടെ മാറിടത്തില്‍ തുറിച്ചുനോക്കുന്നത്.. ഇതാ 11 കാരണങ്ങള്‍!</strong>എന്തുകൊണ്ടാണ് ആണുങ്ങള്‍ സ്ത്രീയുടെ മാറിടത്തില്‍ തുറിച്ചുനോക്കുന്നത്.. ഇതാ 11 കാരണങ്ങള്‍!

നീന്തലില്‍ താല്‍പ്പര്യമുള്ള മുസ്ലീം വനിതകള്‍ ശരീരപ്രദര്‍ശനം നടത്താതെ തന്നെ നീന്തുന്നതിനാണ് ബുര്‍ഖിനി ഉപയോഗിക്കുന്നത്. ബുര്‍ഖിനി ധരിച്ച് നീന്തല്‍ക്കുളത്തില്‍ ഇറങ്ങാനെത്തിയ യുവതിയെ നേരത്തെ അധികൃതര്‍ തടഞ്ഞിരുന്നു. ബീച്ചുകളില്‍ ബുര്‍ഖിനി നിരോധിച്ചതിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വിലക്കിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് കരോള്‍ എന്ന യുവതി പറയുന്നത്.

English summary
The mayor of Cannes in France has banned full-body swimsuits called burkinis from the beaches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X