Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍മകോശത്തില്‍ നിന്ന് ഭ്രൂണമുണ്ടാക്കാം

ലണ്ടന്‍: മനുഷ്യന്റെ ചര്‍മ കോശങ്ങളെ മൂലകോശം അല്ലെങ്കില്‍ വിത്ത് കോശം (സ്റ്റം സെല്‍) ആക്കി മാറ്റുന്ന പരീക്ഷണം വിജയത്തിലെത്തിയതായി ശാസ്ത്രജ്ഞന്‍. ഈ വിത്ത് കോശങ്ങളെ ഭ്രൂണമാക്കി വളര്‍ത്തിയെടുക്കാമെന്നും ശാസ്ത്ര ലോകം കണ്ടെത്തുന്നു.

വൈദ്യശാസ്ത്ര മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് ഈ കണ്ടെത്തല്‍ വഴിയൊരുക്കുക. പാര്‍ക്കിന്‍സണ്‍സ് രോഗം മുതല്‍ ഹൃദ്രോഗം വരെയുള്ള ചികിത്സിച്ച് മാറ്റാനാകാത്ത രോഗങ്ങളില്‍ നിന്ന് മനുഷ്യ കുലത്തിന്റെ മോചനത്തിന് ഈ കണ്ടെത്തലുകള്‍ വഴിവക്കും.

Stem Cell

രോഗം ബാധിച്ച അവയവത്തെ രോഗിയുടെ തന്നെ വിത്ത് കോശങ്ങളില്‍ നിന്ന് പരീക്ഷണ ശാലയില്‍ കൃത്രിമമായി നിര്‍മിക്കാനാവും. ഇവ മാറ്റിവക്കുന്നതോടെ രോഗം പൂര്‍ണമായും അപ്രത്യക്ഷമാകും.

വിത്ത് കോശ പഠനങ്ങള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയെങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗവേഷണങ്ങള്‍ മന്ദീഭവിച്ചിരിക്കുകയായിരുന്നു. അമേരിക്കയില്‍ യാഥാസ്ഥിതിക മത വിശ്വാസികളുടെ എതിര്‍പ്പുകളും ഗവേഷണങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഒരു മാസം മുമ്പാണ് ജപ്പാനിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് എലികളിലെ രക്ത കോശങ്ങളെ വിത്ത് കോശങ്ങളാക്കി മാറ്റിയത്. വീര്യം കുറഞ്ഞ സിട്രിക് ആസിഡ് ലായിനിയില്‍ അരമണിക്കൂര്‍ സൂക്ഷിച്ചപ്പോള്‍ രക്ത കോശങ്ങള്‍ വിത്ത് കോശങ്ങളായി മാറി എന്നായിരുന്നു വെളിപ്പെടുത്തല്‍.

സമാനമായ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ മനുഷ്യന്റെ ചര്‍മ കോശങ്ങളെ വിത്ത് കോശങ്ങളാക്കി മാറ്റിയിരിക്കുന്നത്.

എന്തായാലും കൃത്രിമമായി മനുഷ്യ ഭ്രൂണം സൃഷ്ടിക്കുകയല്ല ഇപ്പോള്‍ ശാസ്ത്ര ലോകത്തിന്റെ ലക്ഷ്യം. വിത്ത് കോശങ്ങളില്‍ നിന്ന് 'പ്ലൂരിപൊട്ടന്റ് കോശ'ങ്ങളെ വളര്‍ത്തിയെടുക്കുക എന്നത് മാത്രമാണ്. പ്ലൂരി പൊട്ടന്റ് കോശങ്ങള്‍ക്ക് ശരീരത്തിലെ ഏത് അവയവമായും വളരാനുള്ള ശേഷിയുണ്ടായിരിക്കും. ഇതുവഴി അവയമാറ്റത്തിനുള്ള ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാര്‍ഗ്ഗം തേടുകയാണ് ശാസ്ത്ര ലോകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+