ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ഏറ്റവും വലിയ സുന്ദരി ഇവളാണ്
ഷുഗറും കൊളസ്‌ട്രോളും മാത്രമല്ല ചില കലാരൂപങ്ങളും പാരമ്പര്യമായി കിട്ടുമെന്ന് ആര്‍ക്കും അറിയാതെയല്ല. അതും നൃത്തവും പാട്ടും അഭിനയവും മാത്രമല്ല മോഡലിങും ഒരു കലയും പാരമ്പര്യവുമാണെന്ന് തെളിയിക്കുകയാണ് റഷ്യയിലെ ഒമ്പതു വയസ്സുകാരി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡല്‍, ക്രസ്റ്റീന പിമെനോവ.
വിരമിച്ച റഷ്യന്‍ സോകര്‍ താരമായ റസ്ലാന്‍ പിമെനോവിന്റെയും മോഡലായ ഗ്ലികെരിയ ഷിരോകോവയുടെയും മകളാണ് ക്രസ്റ്റീന. ഒമ്പതു വയസ്സുകാരിയായ ക്രസ്റ്റീനയ്ക്ക് ഫേസ്ബുക്കില്‍ രണ്ട് ദശലക്ഷത്തിനധികം ആരാധകരാണുള്ളത്. ക്രിസ്റ്റീനയുടെ കൂടുതല്‍ വിരങ്ങള്‍ ഫോട്ടോയിലൂടെ കാണൂ.

അമ്മയുടെ പാരമ്പര്യം
വിരമിച്ച റഷ്യന്‍ സോകര്‍ താരമായ റസ്ലാന്‍ പിമെനോവിന്റെയും മോഡലായ ഗ്ലികെരിയ ഷിരോകോവയും മകളായ ക്രിസ്റ്റീന 2005ല്‍ മോസ്‌കോയിലാണ് ജനിച്ചത്.

മൂന്നാം വയസ്സില്‍ തുടങ്ങി
തന്റെ മൂന്നാമത്തെ വയസു മുതല്‍ക്കാണ് ക്രിസ്റ്റീന കാറ്റ് വാക്ക് ആരംഭിച്ചത്.

താരമാണിവള്‍
പ്രമുഖരായ നിരവധി മോഡലിംഗ് കമ്പനികള്‍ക്കൊപ്പവും പ്രമുഖ ബ്രാന്റുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ഈ കുട്ടി ജിംനാസ്റ്റിക്‌സിലും താരമാണ്.

അമ്മയാണ് നിയന്ത്രിക്കുന്നത്
ക്രിസ്റ്റീനയുടെ അമ്മ ഗ്ലികെരിയയാണ് മകളുടെ ഫേസ്ബുക്കിലേയും ഇന്‍സ്റ്റാഗ്രാമിലെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.

ഫാഷന്‍ ഷോ ഇഷ്ടമാണ്
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിസ്റ്റീനയ്ക്ക് കാറ്റ്‌വാക്കും ഫാഷന്‍ ഷോകളും ഏറെ ഇഷ്ടമാണെന്നാണ് അമ്മ പറയുന്നത്.

ആരാധകര്‍ക്കിഷ്ടം
മോഡലുകള്‍ക്ക് അനുയോജ്യമായ നീണ്ട കാലുകളാണ് ക്രിസ്റ്റീനയ്‌ക്കെന്നാണ് ആരാധകര്‍ താരത്തെ പുകഴ്ത്തുന്നത്.

ലോകസുന്ദരി
അടുത്തിടെ ക്രിസ്റ്റീനയെ വിമന്‍ ഡെയിലി മാഗസിന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്നാണ് വിശേഷിപ്പിച്ചത്.

അമ്മയുടെ ശ്രദ്ധ
തന്റെ മകള്‍ ചെറിയ കുട്ടിയാണെങ്കിലും ചില പോസ്റ്റുകള്‍ക്ക് വരുന്ന മോശം കമന്റുകള്‍ താന്‍ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് ഗ്ലികെരിയ പറഞ്ഞു.












Click it and Unblock the Notifications