കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപ്; പഠന റിപ്പോര്‍ട്ട്

Google Oneindia Malayalam News

വാഷിംഗ് ടണ്‍: ആഗോള തലത്തില്‍ പടര്‍ന്നു പിടിച്ച കൊവിഡ് -19 വൈറസിനെ കുറിച്ച് ഏറ്റവും കൂടുതല്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയത് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കോര്‍നെല്‍ യൂണിവേഴിസിറ്റിയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കോര്‍നെല്‍ അലയന്‍സ് ഫോര്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ ജനുവരി 1 നും മെയ് 26 നും ഇടയില്‍ പുറത്തിറക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള 38 ദശലക്ഷം ലേഖനങ്ങളാണ് പഠന വിധേയമാക്കിയത്.

കൊവിഡ്

കൊവിഡ്

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഠനം വീണ്ടും ചര്‍ച്ചയാവുന്നത്. ലോകത്ത് 3.4 കോടിയിലധികം പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

അശാസ്ത്രീയ വിവരങ്ങള്‍

അശാസ്ത്രീയ വിവരങ്ങള്‍

അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, അയര്‍ലന്റ്, ഓസ്‌ട്രേലിയ,ന്യൂസിലാന്റ്, ആഫ്രിക്ക അടക്കമുള്ള രാഷ്രങ്ങളില്‍ നിന്നുമുള്ള ഡാറ്റാബേസുകളാണ് അവര്‍ പഠനവിധേയമാക്കിയിട്ടുള്ളത്. ഇതില്‍ നിന്നും കൊവിഡിനെ കുറിച്ചുള്ള അശാസ്ത്രീയ വിവരങ്ങള്‍ നല്‍കിയിട്ടുള്ള 522,472 ലേഖനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനെ 11 ഉപവിഷയങ്ങളായി പട്ടികപ്പെടുത്തിയിരിക്കുകയാണ്.

 ബയോവെപ്പണ്‍

ബയോവെപ്പണ്‍

ശാസ്ത്രജ്ഞനായ ആന്റണി ഫോസിക്കെതിരെ അഴിച്ചുവിട്ട ആക്രമണം മുതല്‍ ഇത് ചൈനയുടെ ബയോവെപ്പണ്‍ ആണെന്ന ആരോപണം വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രചാരണം നേടിയത് രചയിതാക്കള്‍ ' മിറാക്കിള്‍ ക്യവേഴ്‌സ്' എന്ന് വിശേഷിപ്പിച്ചിട്ടുള്ള വിഷയമാണ്. മറ്റ് 10 വിഷങ്ങളെ അപേക്ഷിച്ച് ഇത് 295,351 ലേഖനങ്ങളിലാണ് പരാമര്‍ശിക്കുന്നത്.

 അണുനാശിനി

അണുനാശിനി

കൊവിഡ്-19 രോഗത്തെ പ്രതിരോധിക്കാന്‍ അണുനാശിനി കഴിച്ചാല്‍ മതിയെന്ന ട്രംപിന്റെ പരാമര്‍ശമാണിത്. ഏപ്രില്‍ 24 ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇതിന് പുറമേ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോ ക്വീന്റെ ഉപയോഗത്തെകുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊവിഡ് കൊവിഡ്-19 രോഗത്തിന്റെ ഏറ്റവും വലിയ വ്യാജ പ്രചാരകന്‍ ട്രംപ് ആണെന്ന് ഗവേഷക സംഘം വ്യക്തമാക്കി.

പ്രചാരം നേടി

പ്രചാരം നേടി

എന്നാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും ജനങ്ങളില്‍ കൂടുതല്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കുമെന്ന് കോര്‍മെല്‍ അലൈന്‍സ് ഫോര്‍ സയന്‍സ് ഡയറക്ടര്‍ സാറ എവനേഗ പ്രതികരിച്ചു. ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുന്നതിനായാണ് കൊറോണ വൈറസ് സൃഷ്ടിക്കപ്പെട്ടതെന്ന വാദമാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ടത്. ഇതിന് പുറമേ യുഎസ് ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ രാഷ്ടീയ നേട്ടത്തിനുള്ള തട്ടിപ്പാണ് ഇതെന്നുള്ള വാദവും ചൈനയിലെ ലബോറട്ടറിയില്‍ നിന്നും പുറത്തിറക്കിയ ബയോവെപ്പണാണ് ഇതെന്നുമുള്ള ട്രംപിന്റെ വാദവും ഏറെ പ്രചാരണം നേടി.

വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

എന്നാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലും ഇതിന്റെ വസ്തുതകള്‍ പരിശോധിക്കുന്ന ലേഖനങ്ങള്‍ കണ്ടെത്തിയെന്നും സംഘം പറയുന്നു. അത്തരത്തിലുള്ള 183,717 ലേഖനങ്ങളാണ് പുറത്തിറക്കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ആ വാര്‍ത്തകള്‍ ഏത് തരത്തിലാണ് ഷെയര്‍ ചെയ്യപ്പെട്ടതെന്നും ഗവേഷക സംഘം വിലയിരുത്തി.

 ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിന് ആഹ്ന്വാനം;144 പ്രഖ്യാപിച്ചു;നാരായണ സ്വാമി നിരാഹാരത്തില്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിന് ആഹ്ന്വാനം;144 പ്രഖ്യാപിച്ചു;നാരായണ സ്വാമി നിരാഹാരത്തില്‍

ദാ വരുന്നു, എട്ടിന്റെ പണി! ഐ ഫോൺ 'ലക്കി ഡ്രോയി'ൽ രമേശ് ചെന്നിത്തലയെ ട്രോളി കെകെ രാഗേഷ്ദാ വരുന്നു, എട്ടിന്റെ പണി! ഐ ഫോൺ 'ലക്കി ഡ്രോയി'ൽ രമേശ് ചെന്നിത്തലയെ ട്രോളി കെകെ രാഗേഷ്

English summary
The most false propaganda about covid -19 was made by US President Donald Trump said a study from Cornell University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X