കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്കിത് തിരിച്ചടി: യാത്രക്കാർക്കുള്ള ഫീസ് നിരക്കുകൾ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

പ്രവാസികൾക്കിത് തിരിച്ചടി: യാത്രക്കാർക്കുള്ള ഫീസ് നിരക്കുകൾ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

Google Oneindia Malayalam News

ദോഹ: ഖത്തറിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുള്ള പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരും. ഏപ്രിൽ 1 മുതലാണ് പുതിയ ഫീസ് നിരക്കുകൾ നിലവിൽ വരുന്നത്.

എയർപോർട്ട് ഡെവലപ്‌മെന്റ് ഫീസ്, പാസഞ്ചർ ഫെസിലിറ്റീസ്, പാസഞ്ചർ സേഫ്റ്റി-സെക്യൂരിറ്റി, എയർ ഫ്രൈറ്റ് സ്റ്റേഷൻ ഫീസുകളിൽ നിലവിലുള്ളതിൽ ഭേദഗതി വരുത്തിയതും പുതിയതുമായ നിരക്കുകളാണ് പ്രാബല്യത്തിൽ വരുന്നത്.

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതു സംബന്ധിച്ച സർക്കുലർ എല്ലാ എയർലൈൻ മാനേജർമാർക്കും യാത്രാ ഏജന്റുമാർക്കും അയച്ചു. അതേ സമയം, ഫെബ്രുവരി 1 മുതൽ അല്ലെങ്കിൽ അതിന് ശേഷം എടുക്കുന്ന വിമാന ടിക്കറ്റുകളിൽ നിരക്ക് മാറ്റം പ്രകടമായി തുടങ്ങും.

1

പുതിയതും ഭേദഗതി ചെയ്തതുമായ നിരക്കുകൾ

1. എയർപോർട്ട് ഡവലപ്‌മെന്റ് ഫീസ്
∙ ഖത്തറിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും (24 മണിക്കൂർവരെയുള്ള ട്രാൻസിറ്റ് ഉൾപ്പെടെ) ഒരാൾക്ക് 60 റിയാൽ വീതമാണ് ഫീസ്.

2. പാസഞ്ചർ ഫെസിലിറ്റീസ് ഫീസ്

∙ രാജ്യത്ത് നിന്ന് പുറപ്പെടുന്ന (24 മണിക്കൂർ വരെയുള്ള ട്രാൻസ്ഫർ ഉൾപ്പെടെയുളള) എല്ലാ യാത്രക്കാർക്കും ഒരാൾക്ക് 60 റിയാൽ വീതമാണ് ഫീസ്.

ചില രാശിക്കാർ ഉണ്ട്; അവരുടെ സ്വഭാവം ഇങ്ങനെയാണ്; നിങ്ങൾ ഈ രാശിക്കാരാണോ ?ചില രാശിക്കാർ ഉണ്ട്; അവരുടെ സ്വഭാവം ഇങ്ങനെയാണ്; നിങ്ങൾ ഈ രാശിക്കാരാണോ ?

3

3. പാസഞ്ചർ സേഫ്റ്റി-സെക്യൂരിറ്റി ഫീസ്
∙ രാജ്യത്ത് നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും (24 മണിക്കൂർ വരെയുള്ള ട്രാൻസ്ഫർ ഉൾപ്പെടെ) ഒരാൾക്ക് 10 റിയാൽ വീതമാണ് ഫീസ്.

4. എയർ ഫ്രൈറ്റ് സ്റ്റേഷൻ ഫീസ്

∙ തപാൽ ഉൾപ്പെടെ രാജ്യത്തേക്ക് വരുന്നതും ട്രാൻസിറ്റ് ഉളളതുമായ കാർഗോ ഷിപ്പ്‌മെന്റുകൾക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാൽ വീതമാണ് നിരക്ക്.

അതേസമയം ഒരേ വിമാനത്തിലെ ഷിപ്പ്‌മെന്റുകൾക്ക് ഫീസ് ബാധകമല്ല.

3

എന്നാൽ, പുതിയ ഫീസ് നിരക്ക് ബാധകമല്ലാത്തവർ ഇക്കൂട്ടരാണ്.

പുതിയ ഫീസുകളിൽ എയർപോർട്ട് ‍ഡെവലപ്‌മെന്റ് ഫീസ്, പാസഞ്ചർ ഫെസിലിറ്റീസ്, പാസഞ്ചർ സേഫ്റ്റി-സെക്യൂരിറ്റി ഫീസുകൾ ബാധകമല്ലാത്ത വിഭാഗങ്ങൾ 2 വയസ്സിൽ താഴെയുള്ള, പ്രത്യേകമായി സീറ്റ് ആവശ്യമില്ലാത്ത കുട്ടികൾ, ഒരേ വിമാനത്തിൽ ട്രാൻസിറ്റ് യാത്ര നടത്തുന്നവർ, വിമാനത്തിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ എന്നിവരാണ്. സാങ്കേതിക പ്രശ്‌നങ്ങൾ, മോശം കാലാവസ്ഥ അല്ലെങ്കിൽ സാധുവായ മറ്റ് കാരണങ്ങൾ മൂലം വിമാനം നിർബന്ധിതമായി വഴിതിരിച്ചു വിടേണ്ടി വരുന്ന സന്ദർഭങ്ങളിലും ഫീസ് നിരക്ക് ബാധകമല്ല.

കുവൈത്തിൽ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെകുവൈത്തിൽ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

4

അതേസമയം, ഖത്തറില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമാക്കി കുറച്ചു. നേരത്തെ ഇത് 10 ദിവസമായിരുന്നു. ഈ കാലയളവാണ് കുറച്ചത്. കൊവിഡ് രോഗികള്‍ക്ക് ലഭിക്കുന്ന സിക്ക് ലീവുകളുടെ എണ്ണവും പത്തില്‍ നിന്ന് ഏഴാക്കി കുറച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മെഡിക്കല്‍ സെന്ററുകളില്‍ പരിശോധന നടത്തി കൊവിഡ് പോസിറ്റീവാകുന്നവര്‍ക്ക് ഇഹ്‍തിറാസ് ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് റെഡ് ആയി മാറുകയും ഒപ്പം അവര്‍ ഏഴ് ദിവസത്തെ സിക്ക് ലീവിന് അര്‍ഹരാവുകയും ചെയ്യും.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം
5

ഇവര്‍ ഏഴാം ദിവസം അംഗീകൃത സെന്ററില്‍ നിന്ന് ആന്റിജന്‍ പരിശോധന നടത്തണം. ഈ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് ഗ്രീന്‍ ആവുകയും ഐസൊലേഷന്‍ അവസാനിപ്പിക്കുകയും ചെയ്യാം. എട്ടാം ദിവസം മുതല്‍ ജോലിക്ക് പോകാനും അനുമതി ഉണ്ടാകും. എന്നാല്‍ ഏഴാം ദിവസം നടത്തുന്ന ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവ് തന്നെ ആണെങ്കില്‍ പിന്നീട് മൂന്ന് ദിവസം കൂടി ഐസൊലേഷനില്‍ തുടരണം. ഇവര്‍ക്ക് മൂന്ന് ദിവസം കൂടി സിക്ക് ലീവ് അനുവദിക്കപ്പെടും. പതിനൊന്നാം ദിവസം ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ പിന്നീട് പരിശോധനയുടെ ആവശ്യമില്ല. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ലഭ്യമായ ക്ലിനിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇത്തരമൊരു മാറ്റം കൊണ്ടു വരുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

English summary
The new rates for passengers at Qatar airports will take on April 1 st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X