രസതന്ത്രത്തിനുളള നൊബേൽ മൂന്ന് പേർ പങ്കിട്ടു, പുരസ്‍കാരം ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്ക്
രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം മൂന്ന് പേർ പങ്കിട്ടു. ക്ലിക്ക് കെമിസ്ട്രി ഗവേഷണങ്ങള്‍ക്കാണ് പുരസ്‍ക്കാരം. മോര്‍ട്ടാന്‍ മെല്‍ദാല്‍, കരോളിന്‍ ബെര്‍ട്ടോസി, ബാരി ഷര്‍പ്ലെസ് എന്നിവർ പുരസ്‍കാരത്തിന് അർഹരായി. ബാരി ഷര്‍പ്ലെസിന് പുരസ്‍കാരം രണ്ടാം തവണയാണ് ലഭിക്കുന്നത്.
ഭൗതിക ശാസ്ത്ര നോബേൽ പുരസ്‍കാരത്തിനും മൂന്ന് പേരാണ് ഇത്തവണ അര്‍ഹരായത്. ഫ്രാൻസിൽ നിന്നുള്ള ഏലിയാൻ ഏസ്പെക്ട്, അമേരിക്കകാരനായ ജോൺ എഫ് ക്ലോസർ, ഓസ്ട്രിയയിൽ നിന്നുള്ള ആന്‍റോണ്‍ സെലിങർ എന്നിവർ പുരസ്‍ക്കാരത്തിന് അർഹരായി.

The Nobel Prize- twitter/The Nobel Prize
ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്ക്കാരം.മൂന്ന് പേരുടെയും നേതൃത്വത്തിൽ ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾ നടന്നിരുന്നു. രണ്ട് കണങ്ങൾ പ്രത്യേക സാഹചര്യങ്ങളിൽ വേര്‍പെട്ടാലും ഒന്നായി പ്രവർത്തിക്കും എന്നത് ഉൾപ്പടെയുള്ള നിരീക്ഷണങ്ങൾ നൊബേലിന് പരിഗണിച്ചു.
സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്‍റേ പേബൂവിനാണ് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്. 1982 ലെ നൊബേൽ പുരസ്കാരം പേബൂവിന്‍റെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു ലഭിച്ചത്. വംശനാശം സംഭവിച്ച മനുഷ്യവംശത്തിലെ വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്‍റേ പഠനം നടത്തിയത്. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതിക ഘടന വേർതിരിച്ചെടുക്കുകയെന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. അതിനാണ് അംഗീകാരം ലഭിച്ചത്.












Click it and Unblock the Notifications