സാഹിത്യത്തിനുള്ള നോബേൽ ടാന്‍സാനിയൻ നോവലിസ്റ്റ് അബ്ദുൽ റസാഖ് ഗുർനയ്ക്ക്
സ്റ്റോക്കോം; ഈ വർഷത്തെ സാഹിത്യ നൊബേലിന് ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാഖ് ഗുർന അർഹനായി. കൊളോണിയലിസത്തിന്റെ കടന്നുകയറ്റവും അഭയാർത്ഥികളുടെ ജീവതത്തെ കുറിച്ചുമുള്ള രചനകളുമാണ് അദ്ദേഹത്തെ നൊബേലിന് അർഹനാക്കിയത്. ഇംഗ്ലീഷിൽ 10 നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1948 ൽ സാൻസിബാർ ദ്വീലബിലാണ് അബ്ദുൾ റസാക്ക് ഗുർന ജനിച്ചത്. എന്നാൽ 1960 -കളുടെ അവസാനത്തിൽ ഇംഗ്ലണ്ടിൽ അഭയാർത്ഥിയായി എത്തി.21 ാം വയസിലാണ് അദ്ദേഹം സാഹിത്യ രചന തുടങ്ങിയത്. മാതൃഭാഷയിലായ സ്വാലിഹിയിലായിരുന്നു അദ്ദേഹം ആദ്യം എഴുതിയിരുന്നത്. പിന്നീടാണ് എഴുത്ത് ഇംഗ്ലീഷിലായത്. തന്റെ നാലാമത്തെ നോവൽ 'പാരഡൈസ്' (1994)ആണ് അദ്ദേഹത്തിന്റെ എഴുത്ത് ജീവിതത്തിൽ വഴിത്തിരിവായത്. പാരഡൈസ് ബുക്കർ പ്രൈസിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയായിരുന്നു.

സത്യത്തോടുള്ള അദ്ദേഹത്തിൻറെ സമർപ്പണവും അഭയാർത്ഥി ജീവിതങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് നൊബേൽ സമ്മാന ജൂറി അഭിപ്രായപ്പെട്ടു. എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെ മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ.ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പലർക്കും അപരിചിതമായ സാംസ്കാരിക വൈവിധ്യമുള്ള കിഴക്കൻ ആഫ്രിക്കയിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് അദ്ദേഹത്തിന്റെ രചനകളെന്നും സാഹിത്യ സമിതി പറഞ്ഞു.
മെമ്മറി ഓഫ് ഡിപാർച്ചർ, പ്രിൽഗ്രിംസ് വേ, ദോത്തീ, അഡ്മയറിങ് സൈല ൻസ്, ബൈ ദ സീ, ഡസേർഷൻ, ഗ്രാവെൽ ഹാർട്ട്, ആഫ്റ്റർടീവ്‌സ് എന്നിവയാണ് പ്രധാന നോവലുകൾ.മൈ മദർ ലിവ്ഡ് ഓൺ എ ഫാം ഇൻ ആഫ്രിക്കയാണ് അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരം.സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (1.14 മില്യൺ ഡോളറിൽ കൂടുതൽ) അടങ്ങുന്നതാണ് നൊബേൽ സമ്മാനം. കഴിഞ്ഞ വർഷം അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലക്കിനായിരുന്നു സാഹിത്യ നൊബേൽ ലഭിച്ചത്.അവരുടെ 12 കവിതാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്.
Recommended Video
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നൊബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമായത്. വൈദ്യശാസ്ത്ര
നൊബേലാണ് ആദ്യം പ്രഖ്യാപിച്ചത്. അമേരികന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആർഡം പാഡ്പുടെയ്‌നുമായിരുന്നു ഈ വർഷത്തെ പുരസ്കാരം.. ശരീരോഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനായിരുന്നു പുരസ്കാരം. രണ്ടാമതായി ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. കൂറോ മനാബെ, ക്ലാസ് ഹാസ്സെൽമാൻ, ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ ജിയോർജിയോ പരീസിക്കാൻ എന്നിവർക്കാണ് നോബൽ ലഭിച്ചത്.ജർമ്മൻ സ്വദേശിയായ ബെഞ്ചമിൻ ലിസ്റ്റും സ്കോട്ടിഷ് വംശജനായ ഡേവിഡ് മാക്മില്ലനും ചേർന്നാണ് ഈ വർഷത്തെ രസതന്ത്ര പുരസ്ക്കാരം പങ്കിട്ടത്.












Click it and Unblock the Notifications