India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയിലേക്ക് കണ്ണ് നട്ട് ലോകം; കോവിഡ് രോഗികളുടെ എണ്ണം 2 ദശലക്ഷം കവിഞ്ഞു

 • By Akhil Prakash
Google Oneindia Malayalam News

പ്യോങ്യാങ്; ഉത്തര കൊറിയയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2 ദശലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 263,370 പേർക്ക് പുതിയതായി രോ ഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2.24 ദശലക്ഷമായി. 65 മരണങ്ങളാണ് ആകെ ഇവിടെ ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം കേസ് വർധിച്ചതിൽ നിരവധി വിദ ഗ്ദർ ഉത്തരകൊറിയയെ വിമർശിച്ചുകൊണ്ട് രം ഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ വലിയ ഒരു വിഭാ ഗം വാക്സിൽ സ്വീകരിക്കാത്തത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കും എന്ന് ഇവർ ആശങ്കപ്പെടുന്നു. മാത്രമല്ല അനിയന്ത്രിതമായ വ്യാപനം മാരകമായ പുതിയ വകഭേദങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന അധികൃതരും പറയുന്നു. ഇതിനിടെ ഉത്തര കൊറിയ പുറത്ത് വിടുന്ന കണക്ക് പൂർണമായും കൃത്യമാകാൻ സാധ്യതയില്ല എന്ന സംശയവുമായി യുഎസ് ഗവേഷകനായ മാർട്ടിൻ വില്യംസ് രം ഗത്ത് വന്നിട്ടുണ്ട്. "അവർ കൃത്യമായ ചിത്രത്തെ പ്രതിനിധീകരിക്കുന്നുണ്ടോ എനിക്ക് സംശയമുണ്ട്," എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ

അതേ സമയം രാജ്യത്ത് കഴിഞ്ഞയാഴ്ചയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എന്ന് അം ഗീകരിക്കാൻ ഭരണകൂടം നിർബന്ധിതരാകുകയായിരുന്നു എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ തന്നെ ഈ വിവരം പുറത്ത് വിട്ടിരുന്നെങ്കിൽ രാജ്യത്തിന്റെ നേതാവ് കിം ജോങ്-ഉന്നിനോട് പൊതുജനങ്ങളുടെ അതൃപ്തിക്ക് ആക്കം കൂട്ടാൻ കാരണമായേക്കാം എന്നാണ് ഇവർ വിശ്വസിച്ചിരുന്നത്. നിലവിൽ കിമ്മിന്റെ നേതൃത്വത്തെ അനുകൂലമാക്കാൻ ഉത്തരകൊറിയ പൊട്ടിത്തെറിയെ ഒരു പ്രചരണ ഉപകരണമായി ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ ദുരന്തം കൈവിട്ടുപോയാൽ ചൈനീസ്, മറ്റ് വിദേശ സഹായം തേടാൻ ഒരു പ്ലാൻ ബി ഉത്തര കൊറിയ പ്ലാൻ ചെയ്യുന്നുണ്ടെന്നും ഉത്തര കൊറിയയുടെ കാര്യങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു വെബ്‌സൈറ്റായ വൺ കൊറിയ സെന്റർ മേധാവി ക്വാക് ഗിൽ സുപ്പ് പറഞ്ഞു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  ഇത്രയും ആളുകൾക്ക് ചികിത്സ നൽകാൻ ഉത്തര കൊറിയ പാട് പെടുമെന്നും ഇവിടെ മരണ സംഖ്യ ഉയരാനാണ് സാധ്യത എന്നും ക്വാക് ഗിൽ കൂട്ടിച്ചേർത്തു. അതിനിടെ ദക്ഷിണ കൊറിയയും യുഎസും ഉത്തരകൊറിയയെ വൈറസിനെതിരെ പോരാടാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഉത്തര കൊറിയയുടെ ഭാ ഗത്ത് നിന്ന് ഇതിന് മറുപടി തന്നിട്ടില്ല എന്ന് സിയോളിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

  English summary
  WHO officials also say that uncontrolled spread could lead to deadly new variants.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X