കൊവിഡില്‍ വിറച്ച് ലോകം..! ആകെ മരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു, അമേരിക്കയില്‍ രണ്ട് ലക്ഷം മരണം
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 3.35 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം 1,006,379 ആയി. ഇതുവരെ 24,878,124 പേര്‍ക്കാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ലോകത്ത് മരണ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. ആകെ 209,808 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.

7,361,611 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. ഇവരില്‍ 4,609,636 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രി വിട്ടു. 2,542,167 പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. 14,065 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്, ഇന്ത്യയാണ്. 6,143,019 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദിവസേന ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്.
Recommended Video

വോള്‍ഡോ മീറ്റര്‍ കണക്ക് പ്രകാരം ഇന്ത്യയില്‍ 96,351 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്ത്യയിലേത് പോലെ തന്നെ സമാനമായ അവസ്ഥയാണ് ബ്രസീസിലും. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ മരണനിരക്കില്‍ ബ്രസീല്‍ ഇപ്പോഴും രണ്ടാം സ്ഥാനത്താണ. 142,161 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 4,748,327 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്.

ലോകത്തിന്റെ പല ഭാഗത്ത് നിന്ന് കേസുകള്‍ കുതിക്കുന്ന സാഹതര്യത്തില്‍ മരണ സംഖ്യ ഇരട്ടിയാകുമെന്നാണ് ആരോഗ്യവിദഗ്ദര് നല്കുന്ന മുന്നറിയിപ്പ്. അതേസമയം, കിഴക്കന്‍ ഏഷ്യയിലും പസഫിക്കിലും ഉടനീളം ''പുതിയ ദരിദ്രരുടെ'' ഒരു വിഭാഗം തന്നെ ഈ കൊവിഡ് മഹാമാരി സൃഷ്ടിച്ചു. കൊവിഡ് തുടരുകയാണെങ്കില്‍ 38 ദശലക്ഷത്തോളം പേര് ഇനിയും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുമെന്ന് ലോകബാങ്ക് നല്കുന്ന മുന്നറിയിപ്പില്‍ പറയുന്നു.
-
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications