കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡില്‍ വിറച്ച് ലോകം..! ആകെ മരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു, അമേരിക്കയില്‍ രണ്ട് ലക്ഷം മരണം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 3.35 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം 1,006,379 ആയി. ഇതുവരെ 24,878,124 പേര്‍ക്കാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ലോകത്ത് മരണ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. ആകെ 209,808 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.

covid

7,361,611 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. ഇവരില്‍ 4,609,636 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രി വിട്ടു. 2,542,167 പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. 14,065 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്, ഇന്ത്യയാണ്. 6,143,019 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദിവസേന ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്.

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam
covid

വോള്‍ഡോ മീറ്റര്‍ കണക്ക് പ്രകാരം ഇന്ത്യയില്‍ 96,351 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്ത്യയിലേത് പോലെ തന്നെ സമാനമായ അവസ്ഥയാണ് ബ്രസീസിലും. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ മരണനിരക്കില്‍ ബ്രസീല്‍ ഇപ്പോഴും രണ്ടാം സ്ഥാനത്താണ. 142,161 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 4,748,327 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്.

covid 1

ലോകത്തിന്റെ പല ഭാഗത്ത് നിന്ന് കേസുകള്‍ കുതിക്കുന്ന സാഹതര്യത്തില്‍ മരണ സംഖ്യ ഇരട്ടിയാകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം, കിഴക്കന്‍ ഏഷ്യയിലും പസഫിക്കിലും ഉടനീളം ''പുതിയ ദരിദ്രരുടെ'' ഒരു വിഭാഗം തന്നെ ഈ കൊവിഡ് മഹാമാരി സൃഷ്ടിച്ചു. കൊവിഡ് തുടരുകയാണെങ്കില്‍ 38 ദശലക്ഷത്തോളം പേര്‍ ഇനിയും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുമെന്ന് ലോകബാങ്ക് നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.

ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി; ടിക് ടോക് നിരോധന ഉത്തരവിന് സ്റ്റേ പുറപ്പെടുവിച്ച് കോടതിഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി; ടിക് ടോക് നിരോധന ഉത്തരവിന് സ്റ്റേ പുറപ്പെടുവിച്ച് കോടതി

 അർമേനിയ- അസർബൈജാൻ സൈന്യങ്ങൾ തമ്മിൽ സംഘർഷം: 23 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്!! അർമേനിയ- അസർബൈജാൻ സൈന്യങ്ങൾ തമ്മിൽ സംഘർഷം: 23 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്!!

2016 ല്‍ ഡൊണാള്‍ഡ് ട്രംപ് ആദായ നികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളറെന്ന് റിപ്പോര്‍ട്ട്2016 ല്‍ ഡൊണാള്‍ഡ് ട്രംപ് ആദായ നികുതി ഇനത്തില്‍ അടച്ചത് വെറും 750 ഡോളറെന്ന് റിപ്പോര്‍ട്ട്

English summary
The number of deaths due to Covid in the world has crossed 10 lakhs, Two lakh deaths in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X