കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിനെ കുറിച്ച് സ്ത്രീകള്‍ ഒരു ദിവസം എത്ര തവണ ചിന്തിക്കും? ആണുങ്ങളെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

അമേരിക്കയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്

  • By നരേന്ദ്രന്‍
Google Oneindia Malayalam News

വാഷിങ്ടണ്‍: സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ മുന്നില്‍ പുരുഷന്‍മാരാണെന്നാണ് പറയുക. ലോകത്ത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയാകും ഇത് മനസ്സിലാക്കാന്‍.

ഓരോ ഏഴ് സെക്കന്റിലും പുരുഷന്‍മാര്‍ സെക്‌സിനെ കുറിച്ച് ചിന്തിക്കുന്നു എന്നായിരുന്നു മുമ്പ് പല പഠനങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ അതില്‍ അത്ര സത്യമൊന്നും ഇല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സെക്‌സിനെ കുറിച്ച് ചിന്തിക്കുന്നതില്‍ സ്ത്രീകളും ഒട്ടും പിറകിലല്ല എന്നാണ് അമേരിക്കയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്. ശരാശരി ഇന്ത്യന്‍ സ്ത്രീകള്‍ ഇക്കാര്യം സമ്മതിക്കുമോ എന്നതാണ് വണ്‍ മില്യണ്‍ ഡോളര്‍ ചോദ്യം... അത്രയധികമാണ് ' ആ ചിന്ത'!!!

ഏഴ് സെക്കന്റില്‍ ഒരു തവണ സെക്‌സിനെ കുറിച്ച്

ഏഴ് സെക്കന്റില്‍ ഒരു തവണ സെക്‌സിനെ കുറിച്ച്

പുരുഷന്‍മാരെ കുറിച്ച് നില നിന്നിരുന്ന വലിയ ഒരു തെറ്റിദ്ധാരണ ആയിരുന്നു ഇത്. ഓരോ ഏഴ് സെക്കന്റിലും പുരുഷന്‍മാര്‍ സെക്‌സിനെ കുറിച്ച് ചിന്തിക്കുന്നു എന്ന്. എന്നാല്‍ അങ്ങനെ ചിന്തിച്ചാല്‍ പിന്നെ പുരുഷന് വേറെ ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ പറ്റില്ലെന്ന് ഉറപ്പാണ്.

പുരുഷന്റെ മനസ്സില്‍ ലൈംഗിക ചിന്ത

പുരുഷന്റെ മനസ്സില്‍ ലൈംഗിക ചിന്ത

ഒരു ദിവസം പുരുഷന്‍മാര്‍ 34 തവണ സെക്‌സിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് ഒരു മണിക്കൂറില്‍ ഒന്നില്‍ കൂടുതല്‍ തവണ എന്നര്‍ത്ഥം.

അമേരിക്കയില്‍ നടത്തിയ പഠനം, കേട്ടാല്‍ ഞെട്ടും

അമേരിക്കയില്‍ നടത്തിയ പഠനം, കേട്ടാല്‍ ഞെട്ടും

അമേരിക്കയിലെ കോളേജ് വിദ്യാര്‍ത്ഥികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത.് ഇതിനായി 283 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. അവരില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

സെക്‌സിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളും മോശമല്ല

സെക്‌സിന്റെ കാര്യത്തില്‍ പെണ്‍കുട്ടികളും മോശമല്ല

സെക്‌സിനെ കുറിച്ച് ചിന്തിക്കുന്ന കാര്യത്തില്‍ സ്ത്രീകളും തീരെ മോശമല്ല. ഒരു ദിവസം ശരാശരി 18 തവണ സ്ത്രീകള്‍ സെക്‌സിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

തോന്നുമ്പോള്‍ തോന്നുമ്പോള്‍ എഴുതി വയ്ക്കും

തോന്നുമ്പോള്‍ തോന്നുമ്പോള്‍ എഴുതി വയ്ക്കും

എങ്ങനെയാണ് ഇത് കണ്ടെത്തിയത് എന്നല്ലേ... സര്‍വ്വേയില്‍ ഭാഗമായ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് അത്തരം വികാരം തോന്നുന്ന സമയത്തെല്ലാം അത് ഒരു പുസ്തകത്തില്‍ എഴുതി വയ്ക്കും. ഏറ്റവും ഒടുവില്‍ കണക്കെടുക്കും!

സ്ത്രീകളുടെ ഇരട്ടിയാണ് പുരുഷന്‍മാര്‍

സ്ത്രീകളുടെ ഇരട്ടിയാണ് പുരുഷന്‍മാര്‍

സെക്‌സിന്റെ കാര്യത്തില്‍ ഓരോ ഏഴ് സെക്കന്റിലും ചിന്തയില്ലെങ്കിലും സ്ത്രീകളേക്കാള്‍ ഏറെ മുന്നിലാണ് പുരുഷന്‍മാര്‍. സ്ത്രീകള്‍ ചിന്തിക്കുന്നതിന്റെ ഏതാണ്ട് ഇരട്ടി തവണയാണ് പുരുഷന്‍മാര്‍ സെക്‌സിനെ കുറിച്ച് ചിന്തിക്കുന്നത്.

പഠനത്തിന്റെ കാര്യത്തില്‍ പ്രായമുണ്ട് കേട്ടോ

പഠനത്തിന്റെ കാര്യത്തില്‍ പ്രായമുണ്ട് കേട്ടോ

ഈ പഠനം നടത്തിയത് കോളേജ് വിദ്യാര്‍ത്ഥികളില്‍ ആണെന്ന് ആദ്യമേ പറഞ്ഞല്ലോ... അതുകൊണ്ട് പ്രായ വ്യത്യാസവും ഇക്കാര്യത്തില്‍ നിര്‍മായകമാണ്. 18 മുതല്‍ 25 വയസ്സുവരെയുള്ളവരുടെ കാര്യത്തിലാണ് ഈ കണക്ക്.

 സെക്‌സിനെ കുറിച്ച് മാത്രമല്ല, ഭക്ഷണവും ുറക്കവും

സെക്‌സിനെ കുറിച്ച് മാത്രമല്ല, ഭക്ഷണവും ുറക്കവും

സെക്‌സിനെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ ആര്‍ക്കെങ്കിലും ജീവിക്കാന്‍ കഴിയുമോ? ഇല്ല. മറ്റ് കാര്യങ്ങളെ കുറിച്ചും ചിന്തിച്ചേ പറ്റു. അക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഭക്ഷണവും ഉറക്കവും ആണ്.

ഭക്ഷണക്കാര്യത്തിലും സ്ത്രീകള്‍ പിന്നില്‍

ഭക്ഷണക്കാര്യത്തിലും സ്ത്രീകള്‍ പിന്നില്‍

ഒരു ദിവസത്തില്‍ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുന്ന കാര്യത്തിലും സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ പിറകിലാണ്. പുരുഷന്‍മാര്‍ 25 തവണ ഭക്ഷണതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ 15 തവണ മാത്രമേ അതിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ.

ആണുങ്ങള്‍ക്ക് എല്ലാത്തിനോടും ആര്‍ത്തിയാണോ

ആണുങ്ങള്‍ക്ക് എല്ലാത്തിനോടും ആര്‍ത്തിയാണോ

ഭക്ഷണമായാലും ഉറക്കമായാലും സെക്‌സ് ആയാലും പുരുഷന്‍മാര്‍ക്ക് ആര്‍ത്തിയാണെന്ന് കരുതേണ്ടിവരും. കാരണം ഉറക്കത്തിന്റെ കാര്യത്തിലും മുന്നില്‍ ആണുങ്ങളാണ്. 29 തവണ ഒരു ദിവസം ഉറക്കത്തെ കുറിച്ച് ചിന്തിക്കും. സ്ത്രീകളാണെങ്കില്‍ വെറും 13 തവണയും.

English summary
The number of times women think about Food and Sleep each day is pretty impressive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X