കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സികളും ബസുകളും ഓടില്ല, ആശുപത്രി പരിശോധനകള്‍ നിര്‍ത്തലാക്കി; കടുത്ത നിയന്ത്രണങ്ങളുമായി ഒമാന്‍

Google Oneindia Malayalam News

മസ്‌കറ്റ്: കൊറോണ വ്യാപനം തടയുന്നതിന് വലിയ മുന്‍കരുതലുകളാണ് ലോകത്തെ മിക്ക രാജ്യങ്ങളും സ്വീകരിച്ചുപോരുന്നത്. എല്ലാ രാജ്യങ്ങളും ഇതിനോടടകം തന്നെ വിദേശത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട.് വലിയ രീതിയിലുള്ള മുന്‍ കരുതലുകളാണ് ഗള്‍ഫ് രാജ്യങ്ങളും സ്വീകരിച്ചു പോരുന്നത്. ഇതിനിടെ മുഴുവന്‍ ഗതാഗത സംവിധാനങ്ങളും വിലക്കിക്കൊണ്ട് ഒമാന്‍ ഗതാഗത മന്ത്രാലയം ഉത്തരവ് പുറുപ്പെടുവിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
കടുത്ത നിയന്ത്രണങ്ങളുമായി ഒമാന്‍ | Oneindia Malayalam
corona

ടാക്‌സി, ബസ്, ഫെറി തുടങ്ങിയവയെല്ലാം സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് മുസന്ദം ഗവര്‍ണേറ്റില്‍ ബാധകമാകില്ല. അവിടെയുള്ള ബസ് ഫെറി സര്‍വീസുകള്‍ പഴയതു പോലെ പ്രവര്‍ത്തിക്കും. ആളുകള്‍ കൂട്ടം കൂടുന്നതും രോഗ വ്യാപനനം തടയുന്നതിനുമാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്ന്ത്.

ഇതോടൊപ്പം ആശുപത്രികളിലും കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുല്‍ത്താന്‍ ബാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പരിശോധനകളും നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ലബോറട്ടറി പരിശോധനകള്‍, ഫിസിക്കല്‍ തെറാപ്പി, റേഡിയോളജി. ഫിസിയോളജി, ന്യൂട്രീഷന്‍, എന്നീ ക്ലിനിക്കുകളെല്ലാം സേവനം നിര്‍ത്തിയിട്ടുണ്ട്.

രാജ്യത്ത് കടകള്‍ അടക്കണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇനിയും അടയ്ക്കാത്തവര്‍ക്കെതിരെ ആയിരം റിയാല്‍ വരെ പിഴയും കടയുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയങ്ങള്‍ അറിയിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് ക്ലബ്ബ്, കടകള്‍, ഹാളുകള്‍, ഹെല്‍ത്ത് ക്ലബ്ബ്, കോഫീ ഷോപ്പ് എന്നിവയ്ക്കാണ് തുറക്കുന്നതിന് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 33 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതിനിടെ, വിദേശത്തുള്ള ഇന്ത്യക്കാരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. 276 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ 255 പേരും ഇറാനിലുള്ളവരാണ്. ഇക്കാര്യം വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎഇയില്‍ 12 പേരും ഇറ്റലിയില്‍ 5 പേരും കുവൈത്ത്, ശ്രീലങ്ക, റുവാണ്ട, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
The Oman Government Stop Bus Taxi Service All Over The Country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X