കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തിലേക്ക്... കൊവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം! രോഗപ്രതിരോധശേഷി കൂടി

Google Oneindia Malayalam News

ലണ്ടന്‍: ലോകത്ത് കൊവിഡ് കേസുകള്‍ ഒരു കോടിയും കടന്ന് മുന്നേറുന്നതിനിടയില്‍ പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കലുമായി ചേര്‍ന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.

മനുഷ്യനില്‍ നടത്തിയ ആദ്യ പരീക്ഷണം വിജയമായതോടെ ലോകമാകെ വന്‍ പ്രതീക്ഷയിലായിരിക്കുകയാണ്. ഈ വാക്‌സിന്‍ പരീക്ഷണം നടത്തിയത് 1077 പേരിലാണ്. ഇവരില്‍ രോഗപ്രതിരോധ ശേഷി ഉയര്‍ന്നതായാണ് കണ്ടെത്തല്‍. ശരീരത്തില്‍ ആന്റിബോഡികളും ശ്വേത രക്താണുക്കളും കൂടുതലായുണ്ടായി. മൂന്ന് ഘട്ടമായാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം. രണ്ടാം ഘട്ട പരീക്ഷണം ഉടനെ നടത്തുമെന്നും ഈ വാക്‌സിന്‍ സുരക്ഷിതമാണെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പേരില്‍ വാക്‌സിന്‍ പരീക്ഷിക്കും.

covid

ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ ആണ് ഈ വാക്‌സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനകം ബ്രിട്ടന്‍ തന്നെ ഒരു കോടി ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി ഈ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിപണിയിലേക്ക് എത്താന്‍ ഇനിയും സമയം എടുത്തേക്കും. ബ്രിട്ടനില്‍ കൂടാതെ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലുമായാണ് പരീക്ഷണം നടത്തിയത്.

ജ്യോതിരാദിത്യ സിന്ധ്യയെ മടുത്തു! മധ്യപ്രദേശിൽ സിന്ധ്യയെ മെരുക്കാന്‍ ബിജെപിയുടെ പുതിയ ഫോര്‍മുല!ജ്യോതിരാദിത്യ സിന്ധ്യയെ മടുത്തു! മധ്യപ്രദേശിൽ സിന്ധ്യയെ മെരുക്കാന്‍ ബിജെപിയുടെ പുതിയ ഫോര്‍മുല!

ഈ കൊവിഡ് പ്രതിരോധ മരുന്നിന്റെ ആഗോള നിര്‍മ്മാണ പങ്കാളികളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാഗമാണ്. ഏപ്രില്‍ മാസത്തില്‍ ചൈനയില്‍ 500 ആളുകളില്‍ പരീക്ഷണം നടത്തിയിരുന്നുവെന്ന് ജേര്‍ണലില്‍ പറയുന്നു. ഈ പരീക്ഷണവും സുരക്ഷിതമായിരുന്നുവെന്നും ആളുകളില്‍ പ്രതിരോധ ശേഷിയില്‍ മാറ്റമുണ്ടായെന്നും പറയുന്നു. എഇസെഡ് ഡി1222 എന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ പേര്. അതിനിടെ ഇന്ത്യ നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആയ കൊവാക്‌സിന്റെ നിര്‍മ്മാണവും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രം, ഗെയിം ചെയ്ഞ്ചർ പ്രിയങ്ക ഗാന്ധി, 2 വഴികൾ!രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രം, ഗെയിം ചെയ്ഞ്ചർ പ്രിയങ്ക ഗാന്ധി, 2 വഴികൾ!

'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്!'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്!

വയനാട്ടിൽ അദൃശ്യ സ്നേഹ സാന്നിധ്യമായി രാഹുൽ ഗാന്ധി, കുരുന്നുകൾക്ക് രാഹുലിന്റെ ആ സമ്മാനമെത്തി!വയനാട്ടിൽ അദൃശ്യ സ്നേഹ സാന്നിധ്യമായി രാഹുൽ ഗാന്ധി, കുരുന്നുകൾക്ക് രാഹുലിന്റെ ആ സമ്മാനമെത്തി!

English summary
The Oxford University's novel coronavirus vaccine's first trial in humans success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X