യുഎഇയിലെ പാകിസ്ഥാന് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടു പോകുന്നു, തടവുകാര്‍ക്ക് പ്രത്യേക വിമാനം
അബുദാബി: പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നീക്കം നടത്തുമെന്ന് യുഎഇ രണ്ട് മുമ്പ് അറിയിച്ചിരുന്നു. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചിരുന്നു. കൊറോണ പടരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്.
എന്നാല്‍ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി അവരുടെ മാതൃരാജ്യങ്ങള്‍ പിന്നാക്കം നില്‍ക്കുകയാണ്. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധമാണ് യുഎഇ പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ യുഎഇയില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടു പോകാനുള്ള നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ഭരണകൂടം. യുഎഇ ജയിലുകളില്‍ നിന്ന് മോചിതരായ പാക് പൗരന്മാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് പാക് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

ഫ്ളൈ ദുബായ്
യുഎഇ ഭരണകൂടം സജ്ജമാക്കിയ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലേക്ക് കൊണ്ടുപോകുക. യുഎഇയിലെ ബഡ്ജറ്റ് ഫ്ളൈറ്റ് എന്നറിയപ്പെടുന്ന ഫ്ളൈ ദുബായ് വിമാനത്തിലാണ് ഇവരെ പാകിസ്ഥാനിലെ ഫൈസലാബാദിലേക്ക് എത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ വിമാനത്തില്‍ തടവുകാരെ മാത്രമാണ് നാട്ടിലെത്തിക്കുകയെന്നാണ് സൂചന. ഇവരുടെ ടിക്കറ്റ് പാക് ഭരണകൂടമാണ് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

400 തടവുകാര്‍
പാകിസ്ഥാനിലെ ഫൈസലാബാദിലേക്കും പെഷവാറിലേക്കുമാണ് വിമാനങ്ങള്‍ പോകുക. 400 തടവുകാരാണ് ആദ്യം പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത്. ഇന്ന് വൈകീട്ട് വിമാനം പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫ്ളൈ ദുബായ് അധികൃതര്‍ പാകിസ്ഥാന് ഏവിയേഷന്‍ അതോറിറ്റിയുമായി സമീപിച്ചിട്ടുണ്ട്.

മറ്റ് പൗരന്മാര്
യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് പൗരന്മാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ദുബായിലെ പാകിസ്ഥാന് കേണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രജിസട്രേഷന് നടപടികള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. അനുമതി ലഭിച്ച് വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ പൗരന്മാരെ അറിയിക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

യുഎഇ എംബസി
തടവുകാരുമായുള്ള വിമാനം പാകിസ്ഥാനില്‍ തിരിച്ചുവരുമ്പോള്‍ അവിടെയുള്ള യുഎഇ എംബസിയിലെ ഉദ്യോഗസ്ഥരെ കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന 11 അംഗ സംഘത്തെയാണ് തിരിച്ചുകൊണ്ടു പോകുക. പാകിസ്ഥാന് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെറിയ കുറ്റകൃത്യങ്ങള്‍
ചെറിയ കുറ്റകൃത്യങ്ങളുടെ പേരില്‍ പാകിസ്ഥാനില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷാ കാലാവധി പൂര്‍ത്തിയായവരുമാണ് നാട്ടിലേക്ക് മടങ്ങിപ്പോകുന്നത്. വൈകൂന്നേര് അഞ്ച് മണിക്ക് പുറപ്പെടുന്ന വിമാനം ഫൈസലാബാദില്‍ രാത്രി എട്ട് മണിക്കെത്തും. അവിടെ നിന്ന് രാത്രി 9.30ന് വിമാനം തരിച്ചും പുറപ്പെടും.
Recommended Video

25000 പാക് പൗരന്മാര്
നിലവില്‍ 25000 പാകിസ്ഥാന് പൗരന്മാരാണ് നാട്ടിലേക്ക് തിരികെ പോകുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ സന്ദര്‍ശക വിസകളിലെത്തിയവരും ജോലി നഷ്ടമായവരും ജോലി അവസാനിപ്പിച്ചവരും എല്ലാവരുമുണ്ട്. യുഎഇ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ എല്ലാ രാജ്യങ്ങളോടും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications