കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ പാകിസ്ഥാന്‍ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടു പോകുന്നു, തടവുകാര്‍ക്ക് പ്രത്യേക വിമാനം

Google Oneindia Malayalam News

അബുദാബി: പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നീക്കം നടത്തുമെന്ന് യുഎഇ രണ്ട് മുമ്പ് അറിയിച്ചിരുന്നു. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചിരുന്നു. കൊറോണ പടരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്.

എന്നാല്‍ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി അവരുടെ മാതൃരാജ്യങ്ങള്‍ പിന്നാക്കം നില്‍ക്കുകയാണ്. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധമാണ് യുഎഇ പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ യുഎഇയില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടു പോകാനുള്ള നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ഭരണകൂടം. യുഎഇ ജയിലുകളില്‍ നിന്ന് മോചിതരായ പാക് പൗരന്‍മാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് പാക് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

ഫ്‌ളൈ ദുബായ്

ഫ്‌ളൈ ദുബായ്

യുഎഇ ഭരണകൂടം സജ്ജമാക്കിയ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലേക്ക് കൊണ്ടുപോകുക. യുഎഇയിലെ ബഡ്ജറ്റ് ഫ്‌ളൈറ്റ് എന്നറിയപ്പെടുന്ന ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇവരെ പാകിസ്ഥാനിലെ ഫൈസലാബാദിലേക്ക് എത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ വിമാനത്തില്‍ തടവുകാരെ മാത്രമാണ് നാട്ടിലെത്തിക്കുകയെന്നാണ് സൂചന. ഇവരുടെ ടിക്കറ്റ് പാക് ഭരണകൂടമാണ് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

400 തടവുകാര്‍

400 തടവുകാര്‍

പാകിസ്ഥാനിലെ ഫൈസലാബാദിലേക്കും പെഷവാറിലേക്കുമാണ് വിമാനങ്ങള്‍ പോകുക. 400 തടവുകാരാണ് ആദ്യം പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത്. ഇന്ന് വൈകീട്ട് വിമാനം പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫ്‌ളൈ ദുബായ് അധികൃതര്‍ പാകിസ്ഥാന്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സമീപിച്ചിട്ടുണ്ട്.

മറ്റ് പൗരന്മാര്‍

മറ്റ് പൗരന്മാര്‍

യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് പൗരന്മാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ദുബായിലെ പാകിസ്ഥാന്‍ കേണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രജിസട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. അനുമതി ലഭിച്ച് വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ പൗരന്മാരെ അറിയിക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

യുഎഇ എംബസി

യുഎഇ എംബസി

തടവുകാരുമായുള്ള വിമാനം പാകിസ്ഥാനില്‍ തിരിച്ചുവരുമ്പോള്‍ അവിടെയുള്ള യുഎഇ എംബസിയിലെ ഉദ്യോഗസ്ഥരെ കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന 11 അംഗ സംഘത്തെയാണ് തിരിച്ചുകൊണ്ടു പോകുക. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെറിയ കുറ്റകൃത്യങ്ങള്‍

ചെറിയ കുറ്റകൃത്യങ്ങള്‍

ചെറിയ കുറ്റകൃത്യങ്ങളുടെ പേരില്‍ പാകിസ്ഥാനില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷാ കാലാവധി പൂര്‍ത്തിയായവരുമാണ് നാട്ടിലേക്ക് മടങ്ങിപ്പോകുന്നത്. വൈകൂന്നേര് അഞ്ച് മണിക്ക് പുറപ്പെടുന്ന വിമാനം ഫൈസലാബാദില്‍ രാത്രി എട്ട് മണിക്കെത്തും. അവിടെ നിന്ന് രാത്രി 9.30ന് വിമാനം തരിച്ചും പുറപ്പെടും.

Recommended Video

cmsvideo
Kerala government ready to quarantine expatriates | Oneindia Malayalam
 25000 പാക് പൗരന്മാര്‍

25000 പാക് പൗരന്മാര്‍

നിലവില്‍ 25000 പാകിസ്ഥാന്‍ പൗരന്മാരാണ് നാട്ടിലേക്ക് തിരികെ പോകുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ സന്ദര്‍ശക വിസകളിലെത്തിയവരും ജോലി നഷ്ടമായവരും ജോലി അവസാനിപ്പിച്ചവരും എല്ലാവരുമുണ്ട്. യുഎഇ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ എല്ലാ രാജ്യങ്ങളോടും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The Pakistan Government Bring Back Their Nationals From UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X