ത്യാഗം വളരെ വലുതായിരുന്നു; ഇറാഖില്‍ നിന്നും 2200 ട്രൂപ് സൈന്യത്തി പിന്‍വലിക്കാന്‍ അമേരിക്ക
ബാഗ്ദാദ്: ഇറാഖില്‍ നിന്നും 2200 ട്രൂപ് സൈന്യത്തെ അമേരിക്ക പിന്‍വലിക്കുന്നുന്നു. ഈ മാസത്തോടെ തന്നെ പിന്‍വലിക്കല്‍ പ്രക്രിയ പൂര്‍ത്തിയാവും. ഇതോടെ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ അംഗബലം 5200 ല്‍ നിന്നും 3000 ട്രൂപ്പായി കുറയും. ഇറാഖി സേനയുടെ കാര്യക്ഷമത ഉറപ്പു വരുത്തിക്കൊണ്ട് ഇറാഖിലെ തങ്ങളുടെ സാന്നിധ്യം കുറച്ചു കൊണ്ടുവരുന്ന പ്രക്രിയ തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി മറൈൻ ജനറൽ ഫ്രാങ്ക് മക്കെൻസി ഇറാഖ് സന്ദർശന വേളയിൽവ്യക്തമാക്കി.
സൈനികരുടെ പിന്‍മാറ്റത്തെ കുറിച്ച് ജൂണ്‍ മാസത്തില്‍ തന്നെ അമേരിക്കയ്ക്കും ഇറാഖിനും ഇടയിലും ധാരണയുണ്ടായിരുന്നു. ഇറാഖില്‍ സ്ഥിരമായ താവളങ്ങള്‍ സൃഷ്ടിക്കാനോ സൈനിക സാന്നിധ്യം നിലനിര്‍ത്താനോ അമേരിക്കയ്ക്ക് താല്‍പര്യമില്ല. ഭീകരവാദികളായ ഐസിനെ നേരിടാനായിരുന്നു ഇറാഖില്‍ 5200 ട്രൂപ്പുകളെ വിന്യസിച്ചത്. എന്നാല്‍ ഐസിനെ കൈകാര്യം ചെയ്യാന്‍ ഇറാഖ് സേനയക്ക് ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതല്‍ സൈനികരെ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനവും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. 2003 മുതല്‍ 2011 വരെ ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്‍റെ അധിനിവേശം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഐസിന്‍റെ സാന്നിധ്യം ശക്തമായതോടെയാണ് 2014 ല്‍ ഇറാഖിലേക്ക് അമേരിക്കന്‍ സേന മടങ്ങിയെത്തുന്നത്.
'ഇറാഖ് സേന കൈവരിച്ച വലിയ പുരോഗതിയെ അംഗീകരിച്ച് ഇറാഖ് സർക്കാരുമായും ഞങ്ങളുടെ സഖ്യകക്ഷികളുമായും കൂടിയാലോചിച്ച് സെപ്റ്റംബർ മാസത്തിൽ ഇറാഖിലെ ഞങ്ങളുടെ സൈനിക സാന്നിധ്യം 5,200 ൽ നിന്ന് 3,000 സൈനികരായി കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചു'-തന്റെ ഓഫീസ് നൽകിയ പരാമർശങ്ങളുടെ ഒരു ഭാഗം വിശദീകരിച്ചുകൊണ്ട് മക്കെൻസി പറഞ്ഞു.
ഐസിസ് പുനരുജ്ജീവനത്തെ തടയാനും ബാഹ്യ സഹായമില്ലാതെ ഇറാഖിന്റെ പരമാധികാരം സുരക്ഷിതമാക്കാനും പ്രാപ്തിയുള്ള ഇറാഖ് സുരക്ഷാ സേനയെന്ന ആത്യന്തിക ലക്ഷ്യത്തോടുള്ള ഞങ്ങളുടെ നിരന്തര പ്രതിബദ്ധതയുടെ വ്യക്തമായ പ്രകടനമാണ് യുഎസ് തീരുമാനം. യാത്ര ദുഷ്‌കരമാണ്, ത്യാഗം വളരെ വലുതാണ്, പക്ഷേ പുരോഗതി വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications