കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്യാഗം വളരെ വലുതായിരുന്നു; ഇറാഖില്‍ നിന്നും 2200 ട്രൂപ് സൈന്യത്തി പിന്‍വലിക്കാന്‍ അമേരിക്ക

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖില്‍ നിന്നും 2200 ട്രൂപ് സൈന്യത്തെ അമേരിക്ക പിന്‍വലിക്കുന്നുന്നു. ഈ മാസത്തോടെ തന്നെ പിന്‍വലിക്കല്‍ പ്രക്രിയ പൂര്‍ത്തിയാവും. ഇതോടെ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ അംഗബലം 5200 ല്‍ നിന്നും 3000 ട്രൂപ്പായി കുറയും. ഇറാഖി സേനയുടെ കാര്യക്ഷമത ഉറപ്പു വരുത്തിക്കൊണ്ട് ഇറാഖിലെ തങ്ങളുടെ സാന്നിധ്യം കുറച്ചു കൊണ്ടുവരുന്ന പ്രക്രിയ തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി മറൈൻ ജനറൽ ഫ്രാങ്ക് മക്കെൻസി ഇറാഖ് സന്ദർശന വേളയിൽവ്യക്തമാക്കി.

സൈനികരുടെ പിന്‍മാറ്റത്തെ കുറിച്ച് ജൂണ്‍ മാസത്തില്‍ തന്നെ അമേരിക്കയ്ക്കും ഇറാഖിനും ഇടയിലും ധാരണയുണ്ടായിരുന്നു. ഇറാഖില്‍ സ്ഥിരമായ താവളങ്ങള്‍ സൃഷ്ടിക്കാനോ സൈനിക സാന്നിധ്യം നിലനിര്‍ത്താനോ അമേരിക്കയ്ക്ക് താല്‍പര്യമില്ല. ഭീകരവാദികളായ ഐസിനെ നേരിടാനായിരുന്നു ഇറാഖില്‍ 5200 ട്രൂപ്പുകളെ വിന്യസിച്ചത്. എന്നാല്‍ ഐസിനെ കൈകാര്യം ചെയ്യാന്‍ ഇറാഖ് സേനയക്ക് ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

usarmyiniraq-

അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതല്‍ സൈനികരെ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനവും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. 2003 മുതല്‍ 2011 വരെ ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്‍റെ അധിനിവേശം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഐസിന്‍റെ സാന്നിധ്യം ശക്തമായതോടെയാണ് 2014 ല്‍ ഇറാഖിലേക്ക് അമേരിക്കന്‍ സേന മടങ്ങിയെത്തുന്നത്.

'ഇറാഖ് സേന കൈവരിച്ച വലിയ പുരോഗതിയെ അംഗീകരിച്ച് ഇറാഖ് സർക്കാരുമായും ഞങ്ങളുടെ സഖ്യകക്ഷികളുമായും കൂടിയാലോചിച്ച് സെപ്റ്റംബർ മാസത്തിൽ ഇറാഖിലെ ഞങ്ങളുടെ സൈനിക സാന്നിധ്യം 5,200 ൽ നിന്ന് 3,000 സൈനികരായി കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചു'-തന്റെ ഓഫീസ് നൽകിയ പരാമർശങ്ങളുടെ ഒരു ഭാഗം വിശദീകരിച്ചുകൊണ്ട് മക്കെൻസി പറഞ്ഞു.

ഐസിസ് പുനരുജ്ജീവനത്തെ തടയാനും ബാഹ്യ സഹായമില്ലാതെ ഇറാഖിന്റെ പരമാധികാരം സുരക്ഷിതമാക്കാനും പ്രാപ്തിയുള്ള ഇറാഖ് സുരക്ഷാ സേനയെന്ന ആത്യന്തിക ലക്ഷ്യത്തോടുള്ള ഞങ്ങളുടെ നിരന്തര പ്രതിബദ്ധതയുടെ വ്യക്തമായ പ്രകടനമാണ് യുഎസ് തീരുമാനം. യാത്ര ദുഷ്‌കരമാണ്, ത്യാഗം വളരെ വലുതാണ്, പക്ഷേ പുരോഗതി വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

'പരസഹായത്തോടെ എഴുന്നേല്‍ക്കുന്ന എനിക്ക് ലഭിച്ച ഒരു കൈ സഹായമാണ് സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍''പരസഹായത്തോടെ എഴുന്നേല്‍ക്കുന്ന എനിക്ക് ലഭിച്ച ഒരു കൈ സഹായമാണ് സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍'

 11 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരിയെ വിട്ടയച്ച; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിപ്പിക്കും 11 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരിയെ വിട്ടയച്ച; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിപ്പിക്കും

English summary
The sacrifice was great; US to withdraw 2200 troops from Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X