പാകിസ്ഥാനില്‍ സൈനിക മേധാവിക്കു ലഭിക്കുന്ന ശമ്പളവും ആനൂകുല്യങ്ങളും; ഇന്ത്യയുമായി ഇത്രയും വ്യത്യാസമോ?
ഒരു രാജ്യത്തിന്റെ സൈനിക തലവന് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് അറിയാന്‍ എപ്പോഴും ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടായിരിക്കും. ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍ ഒന്നായതിനാല്‍ ഏറ്റവും ഉയര്‍ന്ന ശമ്പളവും ആനൂകുല്യങ്ങളുമായിരിക്കും അവര്‍ക്ക് ലഭിക്കുക. ഇന്ത്യയില്‍ ലക്ഷങ്ങളാണ് സൈനിക മേധാവികള്‍ക്ക് ലഭിക്കുന്നത്.
ഇപ്പോഴിതാ, പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. ഇന്ത്യ-പാക് സംഘര്‍ഷ സമയത്താണ് ഇദ്ദേഹത്തിന്റെ പേര് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത്. ഇന്ത്യക്കെതിരേ കടുത്ത നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചുവരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുമ്പോഴും സൈനിക മേധാവിക്ക് ലഭിക്കുന്ന ആഡംബര സൗകര്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജനറല്‍ അസിം മുനീറിന് പ്രതിമാസം ഏകദേശം 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ പാകിസ്ഥാനി രൂപയാണ് (ഇന്ത്യന്‍ രൂപയില്‍ 75,000) ശമ്പളമായി ലഭിക്കുന്നത്. ഡോളറില്‍ കണക്കു കൂട്ടിയാല്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ ആര്‍മി ചീഫിന് പ്രതിമാസം ഏകദേശം 3,000 ഡോളറാണ് ലഭിക്കുന്നത്. ശമ്പളത്തിന് പുറമെ താമസത്തിനായി ഔദ്യോഗിക വസതികള്‍, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍, വാഹനവ്യൂഹം, വീട്ടുജോലിക്കാര്‍, ക്ലബുകളില്‍ അംഗത്വം എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങള്‍ പാക് സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കുന്നുണ്ട്.

അതേസമയം, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക വളരെ കുറവാണ്. ഇന്ത്യന്‍ സൈനിക മേധാവികളുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്ഥാനിലെ സാഹചര്യവും വളരെ വ്യത്യസ്തമാണ്. ഇന്ത്യയില്‍ കരസേനാ മേധാവിയുടെ മാസശമ്പളം ഏകദേശം 2.5 ലക്ഷം രൂപയാണ് (ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം). എന്നാല്‍ പാകിസ്ഥാനില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഔദ്യോഗിക പദവിക്ക് പുറമെ വലിയ തോതിലുള്ള ഭൂമിയിടപാടുകളിലും ബിസിനസ് സംരംഭങ്ങളിലും പങ്കാളിത്തമുണ്ടാകാറുണ്ട്. വിരമിച്ച ശേഷവും പാക് സൈനിക മേധാവികള്‍ക്ക് വലിയ തോതിലുള്ള പെന്‍ഷനും ഭൂമിയും ലഭിക്കുന്നു. അതേസമയം, ഇന്ത്യയില്‍ സൈനിക മേധാവിമാര്‍ക്ക് മറ്റ് വരുമാനങ്ങള്‍ പാടില്ല.
പാകിസ്ഥാന്റെ സാമ്പത്തിക ഭദ്രത തകര്‍ന്നു നില്‍ക്കുന്ന സമയത്തും സൈന്യത്തിന് നല്‍കുന്ന ഈ അമിത പരിഗണന സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അവര്‍ കൈകാര്യം ചെയ്യുന്ന മറ്റ് സാമ്പത്തിക സ്രോതസുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഈ റിപ്പോര്‍ട്ടിലുണ്ട്. സൈനിക മേധാവിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഫീല്‍ഡ് മാര്‍ഷല്‍ പദവിക്ക് തുല്യമായ പരിഗണനയും പാകിസ്ഥാനിലെ സൈനിക ഭരണസ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.


Click it and Unblock the Notifications