കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സ് ജിഹാദിസ്റ്റുകളുടെ തോക്കിനിരയാവുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

  • By Sandra
Google Oneindia Malayalam News

പാരീസ്: കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ മൂന്ന് വലിയ ഭീകരാക്രമണങ്ങള്‍ക്കാണ് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചത്. 230 പേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ക്ക് പിന്നിലെല്ലാം ജിഹാദികളുടെ കൈകളായിരുന്നു. നീസില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ 84 പേര്‍ മരണമടഞ്ഞതാണ് ഒടുവിലത്തേത്.

 നീസ് ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് നീസ് ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്

ശനിയാഴ്ചയാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ച് കയറ്റി 84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തിയത്. ഡിസംബറില്‍ പ്രവാചകനെ അപമാനിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ഷാര്‍ലി ഹെബ്ദോ ആക്ഷേപഹാസ്യ മാസികയ്ക്ക് നേരെയുണ്ടായ ആക്രമണവും ഏറെ നാള്‍ നീണ്ട സംഘര്‍ഷാവസ്ഥക്ക് വഴിവെച്ചിരുന്നു.

charlie-hebdo

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം

വംശീയ ഇസ്ലാമിക് ഗ്രൂപ്പുകള്‍ക്കെതിരെയുള്ള ഫ്രാന്‍സിന്റെ പോരാട്ടങ്ങളാണ് ഇതില്‍ പ്രധാനം. ജിഹാദിസ്റ്റ് ഗ്രൂപ്പുകളായ അല്‍ഖ്വായ്ദ, ഐസിസ് തുടങ്ങിയ സംഘടനകളെ തകര്‍ക്കുന്നതിനായി സബ് സഹാറന്‍ ആഫ്രിക്കയില്‍ 3000 സേനയെ ഫ്രാന്‍സ് വിന്യസിച്ചിട്ടുണ്ട്.

സെക്കുലര്‍ മോഡലിനോടുള്ള എതിര്‍പ്പ്

സെക്കുലര്‍ മോഡലിനോടുള്ള എതിര്‍പ്പ്

ഫ്രാന്‍സിലെ ശക്തമായ സെക്കുലറിസ്റ്റ് നിയമങ്ങള്‍ സ്‌കൂളുകളില്‍ മുസ്ലിങ്ങള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് നിരോധനമുണ്ട്. ഇസ്ലാമിനെ നിശിതമായി വിമര്‍ശിക്കുന്ന ഫ്രാന്‍സിന്റെ കോളനിവല്‍ക്കരണ നയങ്ങളും ജിഹാദിസ്റ്റുകളെ ഫ്രാന്‍സിനെതിരെ യുദ്ധം നയിക്കാന്‍ പ്രേരിപ്പിക്കുന്നു.

സാമൂഹിക- വര്‍ണ്ണവെറി

സാമൂഹിക- വര്‍ണ്ണവെറി

യൂറോപ്പില്‍ ഏറ്റവും അധികം മുസ്ലിങ്ങളുള്ളത് ഫ്രാന്‍സിലാണ് എന്നാല്‍ ഇവര്‍ ആഫ്രിക്കന്‍ കോളനികളില്‍ നിന്നുള്ളവരാണ്. ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ തൊഴിലിടങ്ങളിലും സമൂഹത്തില്‍ നിന്നും നേരിടേണ്ടിവരുന്ന വിവേചനം ജിഹാദിസ്റ്റുകള്‍ക്ക് ഫ്രാന്‍സിനോടുള്ള പ്രതികാരബുദ്ധി വര്‍ദ്ധിപ്പിച്ചു.

ഐസിസില്‍ നിന്ന് ഫ്രാന്‍സിലേക്ക്

ഐസിസില്‍ നിന്ന് ഫ്രാന്‍സിലേക്ക്

ഫ്രഞ്ച് പൗരന്മാരുള്‍പ്പെടെ 600ഓളം ഇറാഖിലും സിറിയയിലുമായി ഐസിസസിന് വേണ്ടി അണിനിരന്നത്. എന്നാല്‍ ഐസിസില്‍ നിന്ന് മടങ്ങുന്ന പോരാളികളും ഫ്രാന്‍സിനെതിരെ യുദ്ധം നയിക്കുന്നു. നവംബര്‍ 13ലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഐസിസില്‍ നിന്ന് മടങ്ങിയ ബെല്‍ജിയത്തില്‍ നിന്നുള്ള അബ്ദുള്‍ ഹാമിദ് അബൗദായിരുന്നു. ഐസിസിസല്‍ തിരിച്ചെത്തിയ പോരാളിയായിരുന്നു ഇയാള്‍.

 ഫ്രാന്‍സിന്റെ കഴിവില്ലായ്മ

ഫ്രാന്‍സിന്റെ കഴിവില്ലായ്മ

ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷി കുറഞ്ഞ പാശ്ചാത്യ രാജ്യമാണ് ഫ്രാന്‍സെന്നും സര്‍ക്കാര്‍ സംവിധാനം ദുര്‍ബലമാണെന്നും നേരത്തെ തന്നെ സുരക്ഷാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഫ്രഞ്ച് പ്രസിഡന്റുമാരില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പ്രശസ്തി തീരെയില്ലാത്ത പ്രസിഡന്റാണ് ഫ്രാങ്കോയിസ് ഹോളണ്ട്.

വിവാദ പാക് മോഡല്‍ ക്വാന്‍ഡില്‍ ബലോചിനെ വെടിവെച്ചു കൊന്നു!വിവാദ പാക് മോഡല്‍ ക്വാന്‍ഡില്‍ ബലോചിനെ വെടിവെച്ചു കൊന്നു!

English summary
France jolt three major terror attack in 18 months including Nice and Charlie Hedo attack. tag:France, Paris, attack, Nice, charley hebdo,Jihadi, ഫ്രാന്‍സ്, പാരീസ്, ആക്രമണം, നീസ്, ഷാര്‍ലി ഹെബ്ദോ, ജിഹാദി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X