കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഭക്ഷണം കഴിച്ചു കൊണ്ട് സെല്‍ഫി എടുക്കാം,സെല്‍ഫി സ്പൂണ്‍ എത്തി

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇത് സെല്‍ഫിയുടെ കാലമാണല്ലോ.. മരിച്ചവര്‍ക്കു മുന്നില്‍ നിന്ന് ചിരിച്ചു കൊണ്ട് സെല്‍ഫി എടുക്കുന്ന അവസ്ഥ വരെ എത്തി നില്‍ക്കുന്നു. ഈ സെല്‍ഫി പ്രേമികള്‍ക്ക് (ഭ്രാന്തന്‍മാര്‍ക്ക്) ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഇനി ഭക്ഷണം കഴിച്ചു കൊണ്ട് നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാം.

അതിനു നിങ്ങളെ സെല്‍ഫി സ്പൂണ്‍ സഹായിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ഇനി എങ്ങനെയും സെല്‍ഫി എടുക്കാം. ഇതില്‍ കൂടുതല്‍ ഇനി എന്താണ് സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടത്. സെല്‍ഫി സ്റ്റിക്കിനു പിന്നാലെ സെല്‍ഫി സ്പൂണും തരംഗമാകാന്‍ എത്തുകയാണ്.

spoonselfie

സിനമോണ്‍ ടോസ്റ്റ് ക്രഞ്ചാണ് നിങ്ങള്‍ക്കായി സെല്‍ഫി സ്പൂണ്‍ എത്തിക്കുന്നത്. സെല്‍ഫി സ്റ്റിക്കിനെ പോലെ തന്നെ എത്ര ദൂരത്തു വെച്ചും ഇതുവഴി നിങ്ങള്‍ക്ക് സെല്‍ഫി എടുക്കാം. 30 ഇഞ്ച് വരെ നീളം കൂട്ടാന്‍ സാധിക്കുന്ന സ്പൂണാണ് പുറത്തിറക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ ഘടിപ്പിച്ച് ബ്ലൂടൂത്ത് ഓണാക്കിയാണ് സെല്‍ഫി എടുക്കുന്നത്.

spoon

സ്പൂണില്‍ ഒരു റിമോര്‍ട്ട് ഘടിപ്പിക്കണം. അതിനുശേഷം നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാം. ഇനി എല്ലാവരുടെയും ഫോണുകളില്‍ ഭക്ഷണം കഴിക്കുന്ന സെല്‍ഫികള്‍ കൊണ്ട് നിറയുമെന്ന് ഉറപ്പ്. സെല്‍ഫി സ്പൂണ്‍ സ്വന്തമാക്കാന്‍ പ്രത്യേകിച്ച് പണം ഒന്നും മുടക്കേണ്ട. സിനമോണ്‍ ടോസ്റ്റ് ക്രഞ്ച് വാങ്ങുമ്പോള്‍ നിങ്ങള്‍ക്കിത് സൗജന്യമായി ലഭിക്കും.

English summary
The Selfie Spoon Is Now a Thing That Exists Now you can capture yourself in all your breakfast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X