Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചുപോയ അമ്മയുടെ ശബ്ദം ഉപയോ​ഗിച്ച് മകന്റെ തട്ടിപ്പ്; അച്ഛന് നഷ്ടമായത് 60 ലക്ഷം രൂപ

പലതരം തട്ടിപ്പുകളെക്കുറിച്ച് നമ്മള്‍ കേട്ടുകാണും. എന്നാല്‍ സ്വന്തം അച്ഛന് തന്നെ മകന്‍ ഇങ്ങനൊരു പണികൊടുക്കുമെന്ന് ആരെങ്കിലും കരുതുമോ? എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നു.

60 ലക്ഷം രൂപയാണ് 42 കാരനായ മകന്‍ അച്ഛന്റെ കയ്യില്‍ നിന്നും പറ്റിച്ചത്. അതും മരിച്ചുപോയ തന്റെ അമ്മയുടെ ശബ്ദം ഉപയോഗിച്ച്. 2017 മുതല്‍ 2018 വരെ യുവാവ് തന്റെ അച്ഛനെ പറ്റിച്ചു. ജോലിയില്‍ നിന്നും പെന്‍ഷന്‍ പറ്റിയപ്പോള്‍ ലഭിച്ച തുക ഉള്‍പ്പെടെയാണ് ഡാനിയല്‍ പറ്റിച്ചത്.

phone

pc: Representative image

അമ്മ മരിച്ച് മാസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ തട്ടിപ്പ് തുടങ്ങിയത്. അമ്മയുടെ ശബ്ദത്തില്‍ വിളിച്ചായിരുന്നു ഇയാള്‍ പണമിടപാട് നടത്തിയത്. 9 തവണയെങ്കിലും യുവാവ് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അമ്മയുടെ ശബ്ദത്തില്‍ ഫോണ്‍ ചെയ്തു.

അച്ഛന്റെ പണം തട്ടിയെടുക്കുക മാത്രമല്ല അദ്ദേഹത്തിന്റെ പേരില്‍ ലോണ്‍ എടുക്കുകയും ചെയ്തിരുന്നു, അങ്ങനെ വീട് നഷ്ടമാകാന്‍ കാരണമായി. ഇതിന് പിന്നാലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഒടുവില്‍ താനാണ് ഇതിന് പിന്നിലെന്ന് ഡാനിയലിന് സമ്മതിക്കേണ്ടി വന്നു.

2017 മുതല്‍ക്ക് തന്നെ തന്റെ അക്കൗണ്ടില്‍ താനറിയാതെ ഇടപാട് നടക്കുന്നതായി അച്ഛന് സംശയം തോന്നിയിരുന്നു. മകനോട് ചോദിച്ചെങ്കിലും അയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല.
നോര്‍ത്താംപ്ടണ്‍ഷയറിലാണ്‌ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+