കാന്‍ ഫെസ്റ്റിവല്‍: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
പാം ഡി ഓര്‍ ദ സ്‌ക്വയറിന്
പാരിസ്: എഴുപതാമത് കാന്‍ ചലച്ചിത്രോത്സവത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പരമോന്നത കാന്‍ ചലച്ചിത്ര പുരസ്‌കാരമായ പാം ഡി ഓര്‍ റൂബന്‍ ഓസ്‌ലന്റ് സംവിധാനം ചെയ്ത സ്വീഡിഷ് ചലച്ചിത്രമായ ദി സ്‌ക്വയര്‍ കരസ്ഥമാക്കി. അമേരിക്കന്‍ സിവില്‍ യുദ്ധം പശ്ചാത്തലമാക്കി ദ ബിഗ്വില്‍ഡ് എന്ന ചലച്ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോളക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. എഴുപതാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാനും ലഭിച്ചു.
ദി ഫെയ്ഡിലെ അഭിനയത്തിന് ഡയാനെ ക്രൂഗര്‍ മികച്ച നടിക്കും യു വേര്‍ റിയലി ഹിയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനുമുള്ള അവാര്‍ഡുകള്‍ നേടി.ഫ്രഞ്ച് ചലച്ചിത്രമായ 120 ബീറ്റ്‌സ് പെര്‍ മിനിറ്റ് ഗ്രാന്‍പ്രീ പുരസ്‌കാരം സ്വന്തമാക്കി.]

ഹ്രസ്വചിത്രങ്ങള്‍ക്കുള്ള പാം ഡി ഓര്‍ ക്യു യാങ് സംവിധാനം ചെയ്ത എ ജെന്റില്‍ നെറ്റിന് ആണ്. ഫ്രഞ്ച് സംവിധായകന്‍ ലിയോനോര്‍ സെരെല്ലയുടെ ആദ്യ ചലച്ചിത്ര സംരംഭമായ ഴോണ്‍ ഫെമ്മെ മികച്ച ചിത്രത്തിനുള്ള ക്യാമറ ഡി ഓര്‍ പുരസ്‌കാരം നേടി.












Click it and Unblock the Notifications