Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ വിഷയത്തിനും വട്ടപ്പൂജ്യം പക്ഷേ ഈ 'മിടുക്കിയ്ക്ക്' വേണ്ടി രംഗത്തിറങ്ങി സോഷ്യല്‍ മീഡിയ മാതൃകയായി

കെയ്‌റോ: പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങള്‍ക്കും മാര്‍ക്ക് വട്ടപ്പൂജ്യം. എന്നിട്ടും 'മിടുക്കി'യായ ഈ വിദ്യാര്‍ഥിയ്ക്ക് പിന്നില്‍ അണിനിരന്നത് ആയിരങ്ങള്‍. മിടുക്കി എന്ന് ഈ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചത് വെറിതെയല്ല. ഈജിപ്തുകാരിയായ മറിയം മലാക് ശരിയ്ക്കും ഒരു മിടുക്കി കുട്ടി തന്നെയാണ്. എല്ലാ വിഷയങ്ങള്‍ക്കും മുന്‍ പരീക്ഷകളില്‍ ഫുള്‍മാര്‍ക്ക് നേടിയ കുട്ടിയാണ് മറിയം. പിന്നെ എങ്ങനെ ഈ പരീക്ഷയില്‍ അവള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും പൂജ്യം കിട്ടി? ഈജിപ്തിലെ സോഷ്യല്‍ മീഡിയ ഒന്നങ്കം മറിയത്തിന് പിന്നില്‍ അണിനിരക്കുന്നത് അവള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ്.

വട്ടപ്പൂജ്യം കിട്ടിയ പെണ്‍കുട്ടിയെ ഇത്രയേറെപ്പേര്‍ പിന്തുണയ്ക്കുന്നത് വെറുതെയല്ല. അധികൃതരുടെ അനീതിയ്ക്ക് ഇരായായതാണ് മറിയം. എല്ലാ വിഷയങ്ങള്‍ക്കും വട്ടപ്പൂജ്യം കിട്ടണമെങ്കില്‍ താന്‍ ഉത്തര കടലാസില്‍ ഒന്നും എഴുതാതെ ഇരിയ്ക്കണം. അങ്ങനെ സംഭവിച്ചിട്ടില്ല. മറിയം പറയുന്നു. പിന്നെങ്ങനെ തനിയ്ക്ക് പൂജ്യം കിട്ടും അതും എല്ലാം വിഷയത്തിനും. വിദ്യാഭ്യാസ വകുപ്പിലെ അഴിമതികളാണ് മറിയത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് കുടുംബം പറയുന്നു.

Marriam

തന്റെ ഉത്തരപേപ്പറാകില്ല ഉദ്യോഗസ്ഥരുടെ മുന്നില്‍ എത്തിയിട്ടുണ്ടാവുക എന്നും മറിയം പറയുന്നു. കഴിഞ്ഞ വര്‍ഷം വരെ നടന്ന എല്ലാ പരീക്ഷയ്ക്കും ഫുള്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിനിയാണ ്മറിയം.തന്റെ കൈയ്യക്ഷരവും അധികൃതര്‍ തന്റെ ഉത്തര കടലാസ് എന്ന് പറഞ്ഞ് നല്‍കിയ പേപ്പറിലെ കൈയ്യക്ഷരവും രണ്ടാണെന്ന് കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ മറിയം വ്യക്തമാക്കി. തന്റെ കൈയ്യക്ഷരത്തില്‍ എഴുതിയാണ ്മറിയം എത് തെളിയിച്ചത്. പരീക്ഷാഫലം കണ്ട് പൊട്ടിക്കരയുന്ന മറിയത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാണ്. പ്രശ്‌നത്തിന് പരിഹാരം തേടി മറിയത്തിന്റെ കുടുംബം പ്രധാന മന്ത്രിയെ കണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+