കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോർട്ടിൽ ഒറ്റ പേര് മാത്രം ഉള്ളവർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്കിൽ ഇളവുകൾ വരുത്തി യുഎഇ

Google Oneindia Malayalam News

പാസ്പോർട്ടിൽ ഒറ്റ പേര് മാത്രമുളളവരുടെ യുഎഇ സന്ദർശന വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു.സിംഗിൾ നെയിം പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പുതിയ തീരുമാനം സിം​ഗിൾ നെയിം പാസ്പോർട്ടിൽ ഉള്ളവർക്ക് ആശ്വാസം ആകുന്നതാണ്. പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി.

1

ഓൺ അറൈവൽ വിസക്ക് യോഗ്യതയുള്ളവർക്ക് പാസ്‌പോർട്ടിലെ രണ്ടാം പേജിൽ കുടുംബപ്പേരോ, പിതാവിന്റെ പേരോ വേണം എന്ന് അധികൃതർ അറിയിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റും ഇക്കാര്യം ട്വീറ്റ് ചെയ്തു. നിലവിൽ യുഎഇയിൽ റെസിഡന്റ് വിസ ഉള്ള പ്രവാസികൾക്ക് പുതിയ നിബന്ധനകളൊന്നും ബാധകമല്ലെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. സന്ദർശക വിസയിലും ഓൺ അറൈവൽ വിസയിലും എംപ്ലോയ്‍മെന്റ് വിസയിലും താത്കാലിക വിസകളിലും യുഎഇയിലേക്ക് പോകാനൊരുങ്ങുന്നവർക്ക് ആയിരുന്നു പുതിയ നിബന്ധന ബാധകമായിരുന്നത്.

പുറത്തുനിന്ന് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിച്ച ആ അജ്ഞാതനാര്! കൊല്ലത്തെ വിചിത്ര സംഭവത്തില്‍ വന്‍ ട്വിസ്റ്റ്പുറത്തുനിന്ന് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിച്ച ആ അജ്ഞാതനാര്! കൊല്ലത്തെ വിചിത്ര സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

2

ഏതെങ്കിലും വ്യക്തിയുടെ പാസ്പോര്‍ട്ടില്‍ ഒരൊറ്റ പേര് മാത്രമേ എഴുതിയിട്ടുള്ളൂ, അതായത് കുടുംബപ്പേര് കോളം ശൂന്യമാണെങ്കില്‍, അയാള്‍ക്ക് യുഎഇയിലേക്ക് പോകാനോ അവിടെ നിന്ന് തിരികെ വരാനോ കഴിയില്ല എന്ന തരത്തിലായിരുന്നു നേരത്തെ നിർദ്ദേശം പുതുക്കിയിരുന്നത്.

കാമുകനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് സ്ത്രീ; കലിതുള്ളിപ്പോയ കാമുകി കാമുകന്റെ വീടിന് തീകൊളുത്തികാമുകനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് സ്ത്രീ; കലിതുള്ളിപ്പോയ കാമുകി കാമുകന്റെ വീടിന് തീകൊളുത്തി

3

എല്ലാ യാത്രക്കാരുടെയും പാസ്പോര്‍ട്ടില്‍ പേരിന്റെ ആദ്യഭാഗവും അവസാന പേരും വ്യക്തമായിരിക്കണം എന്നായിരുന്നു. നവംബര്‍ 21 മുതല്‍ യുഎഇയില്‍ ഈ പുതിയ നിയമം നടപ്പാക്കിയിരുന്നു. യുഎഇ സര്‍ക്കാരിനെ ഉദ്ധരിച്ച് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയും പ്രസ്താവന ഇറക്കിയിയിരുന്നു.

4

യു.എ.ഇ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം, ടൂറിസ്റ്റ് വിസ/ വിസ ഓണ്‍ അറൈവല്‍/താല്‍ക്കാലിക വിസ എന്നിവയിലേതായാലും പാസ്പോര്‍ട്ടില്‍ ഒരൊറ്റ പേരുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. നിലവിലുള്ള യുഎഇ റസിഡന്റ് കാര്‍ഡ് ഉടമകള്‍ക്കും വര്‍ക്ക് വിസയുള്ളവര്‍ക്കും ഇത് ബാധകമല്ല. എന്നാല്‍ ഇവര്‍ പാസ്പോര്‍ട്ടില്‍ പേര് പുതുക്കി നല്‍കണം എന്നും പറഞ്ഞിരുന്നു.

കെ സുരേന്ദ്രനൊപ്പമുള്ള സെൽഫിയുമായി സന്ദീപാനന്ദ​ഗിരി, ഒപ്പം ഒരു 'കുത്തും'; മറുപടിയുമായി സുരേന്ദ്രനുംകെ സുരേന്ദ്രനൊപ്പമുള്ള സെൽഫിയുമായി സന്ദീപാനന്ദ​ഗിരി, ഒപ്പം ഒരു 'കുത്തും'; മറുപടിയുമായി സുരേന്ദ്രനും

5

യുഎഇ സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ആളുകൾ ആണ് ആശങ്കയിൽ ആയത്. യുഎഇ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനെ തുടർന്ന്, പല എയര്‍ലൈന്‍ കമ്പനികളും പാസ്പോര്‍ട്ടില്‍ ഒരൊറ്റ പേരുള്ള യാത്രക്കാരെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. അതേസമയം, പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ, വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അടുത്ത അപ്ഡേറ്റിനായി കാത്തിരിക്കാന്‍ ട്രാവല്‍ ഏജന്റുമാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

English summary
The UAE has eased the visit ban on entry of people with single name in passport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X