Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴപെയ്യിക്കാന്‍ മല നിര്‍മ്മിക്കാനൊരുങ്ങി യുഎഇ

ദുബായ്: ധാരാളം ലോകാത്ഭുതങ്ങള്‍ ഒരുക്കി ശ്രദ്ധ പിടിച്ചുപറ്റിയ യുഎഇ മനുഷ്യ നിര്‍മ്മിത മല നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. 1.2 മൈല്‍ ഉയരമുള്ള മല പണിതുയര്‍ത്തി മേഘം തടഞ്ഞു നിര്‍ത്തി മഴപെയ്യിക്കാനുള്ള ശ്രമത്തിലാണിവര്‍. 230 ബില്യന്‍ ഡോളറാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്.

അറേബ്യന്‍ ബിസിനസ്സ് എന്ന പ്രസിദ്ധീകരണമാണ് യുഎഇ മഴയ്ക്കുവേണ്ടി മല നിര്‍മ്മിക്കുന്ന വാര്‍ത്ത പുറത്തു വിട്ടത്. ഇതിന്റെ ശാസ്ത്രീയ തീരുമാനങ്ങള്‍ക്കായി അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് റിസര്‍ച്ചില്‍ നിന്നും അഭിപ്രായം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഈ വേനല്‍ക്കാലത്തോടെ ആദ്യഘട്ട റിപ്പോര്‍ട്ട് യുഎഇക്ക് റിസര്‍ച്ച് സെന്റര്‍ കൈമാറും.

Dubai

മഴ പോതുവെ മാറി നില്‍ക്കുന്ന രാജ്യമാണ് യുഎഇ. വിരലിലെണ്ണാവുന്ന ദിവസങ്ങലില്‍ മാത്രമാണ് ഇവിടെ മഴ ലഭിക്കുക. കുടിവെള്ളം പോലും ഇവിടെ പ്രശ്‌നത്തിലാണ്. ക്ലൗഡ് സീഡ് ഫാമിങ്ങിലൂടെ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ പോലും അവര്‍ നടത്തിയിട്ടുണ്ട്. നിലവില്‍ കുടിവെള്ളം ശുദ്ധീകരിക്കുന്ന നിരവധി പ്ലാന്റുകളാണ് നഗരത്തിന് ശുദ്ധജലം നല്‍കുന്നത്.

ബുര്‍ജ് ഖലീഫയും പാം ജുമൈറയും കടലിനടിയില്‍ ഫഌറ്റും മറ്റും പണിത് അത്ഭുതം സൃഷ്ടിച്ച ഇവര്‍ക്ക് പണം ഒന്നിനും തടസ്സമല്ല. മലകളാണ് കാര്‍മേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴപെയ്യിക്കുന്നതെന്ന ബാലപാഠം മുന്‍നിര്‍ത്തിയാണ് യുഎഇയുടെ ചിന്ത മല നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+