യു.എ.ഇയുടെ ദീര്‍ഘകാല ബഹിരാകാശ ദൗത്യം; യാത്രികന്‍ സുല്‍ത്താന്‍ അല്‍ നിയാദി; ഒപ്പം ഈ നേട്ടവും
ദുബൈ: യു.എ.ഇയുടെ ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിനുള്ള യാത്രികനെ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവിടാന്‍ ഉള്ള ദൗത്യത്തിന് യു.എ.ഇ സ്വദേശിയായ സുല്‍ത്താന്‍ അല്‍ നിയാദി അടുത്തവര്‍ഷം യാത്ര തിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവിടുന്ന ആദ്യ അറബ് ബഹിരാകാശ യാത്രികാനായിരിക്കും യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നയാബി.
ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് യാത്രികനെ അയക്കുന്ന പതിനൊന്നാമത്തെ രാജ്യമായി യു.എ.ഇ ഇതോടെ മാറും. ആറുമാസം ബഹരികാശ കേന്ദ്രത്തില്‍ കഴിയുന്നതിന് അഞ്ച് വര്‍ഷം നീണ്ട പരിശീലനം സുല്‍ത്താന്‍ അല്‍നയാബി പൂര്‍ത്തിയാക്കിയതായി മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ അറിയിച്ചു.

യു.എ.ഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് ഹെസ്സ അല്‍ മന്‍സൂരിക്കൊപ്പം തിരഞ്ഞെടുക്കപ്പട്ട് പരിശീലനം നല്‍കിയ ബഹിരാകാശ യാത്രികനായിരുന്നു ഇദ്ദേഹം. എന്നാല്‍ യാത്ര തിരിക്കാന്‍ അവസാന നിമിഷം അവസരം ലഭിച്ചത്് ഹെസ്സ അല്‍മന്‍സൂരിക്ക് ആയിരുന്നെങ്കിലും ബൃഹത്തായ ദൗത്യമാണ് ഇപ്പോള്‍ സുല്‍ത്താനെ ഏല്‍പിച്ചിരിക്കുന്നത്.
ഹെസ്സ അല്‍ മന്‍സൂരി ഒരാഴ്ചയോളമാണ് സ്പേസ് സ്റ്റേഷനില്‍ കഴിഞ്ഞത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 2023 സെപ്റ്റംബറില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന സ്‌പേസ് എക്‌സ് ക്രൂ 6 പേടകത്തിലാണ് അല്‍ നിയാബി ബഹിരാകാശത്തേക്ക് പുറപ്പെടുക.
യു.എ.ഇയുടെ ആദ്യ ദീര്‍ഘകാല ബഹിരാകാശയാത്രികന് പ്രസിഡന്റ് ശൈഖ് ബിന്‍ സായിദ്, വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, ദുബൈ കിരീടാവാകാശി ശൈഖ് ഹംദാന്‍ തുടങ്ങിയവര്‍ വിജയാശംസ നേര്‍ന്നു.












Click it and Unblock the Notifications