കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് തിരിച്ചടി, ഒന്നാമതെത്താന്‍ യുഎഇ... ഒമാനും കുതിക്കും; പ്രവചനം ഇങ്ങനെ...

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയ്ക്ക് യു എ ഇയില്‍ നിന്ന് കനത്ത തിരിച്ചടിയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ എം എഫ്) ഏറ്റവും പുതിയ പ്രവചനങ്ങള്‍ പ്രകാരം 2023-ല്‍ ഗള്‍ഫില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ യു എ ഇയായിരിക്കും എന്നാണ് പറയപ്പെടുന്നത്. വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പ്രവചനം.

2023- ല്‍ യു എ ഇ സമ്പദ്വ്യവസ്ഥ 4.2 ശതമാനം വളര്‍ച്ച നേടും എന്നാണ് ഐ എം എഫിന്റെ പ്രവചനം. ഒമാനില്‍ 4.1 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത വര്‍ഷം സൗദി അറേബ്യ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 3.7 ശതമാനം ആണ്. ബഹ്റൈനില്‍ 3 ശതമാനവും കുവൈറ്റില്‍ 2.6 ശതമാനവും ഖത്തറില്‍ 2.4 ശതമാനവുമാണ് പ്രതീക്ഷിക്കുന്നത്.

1

2022-ല്‍, സൗദി അറേബ്യയുടെ 7.6 ശതമാനത്തെ മറികടന്ന് 8.7 ശതമാനം വളര്‍ച്ച നേടി ഗള്‍ഫിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ കുവൈറ്റ് ആയിരിക്കും എന്നും ഐ എം എഫ് പ്രവചിക്കുന്നു. 2022 ല്‍ യു എ ഇ സമ്പദ്വ്യവസ്ഥ 5.1 ശതമാനം വളര്‍ച്ച കൈവരിക്കും എന്നാണ് പ്രവചനം. സൗദി അറേബ്യയെ സംബന്ധിച്ചുള്ള പ്രവചനം 2022 ലെ ബജറ്റിനെ അനുസൃതമാക്കിയുള്ളതാണ്.

അടുത്ത വര്‍ഷം ഇന്ത്യയില്‍ ശമ്പളം കൂടും; സര്‍വെ ഫലം പുറത്ത്, വിശദാംശങ്ങള്‍ ഇങ്ങനെ...അടുത്ത വര്‍ഷം ഇന്ത്യയില്‍ ശമ്പളം കൂടും; സര്‍വെ ഫലം പുറത്ത്, വിശദാംശങ്ങള്‍ ഇങ്ങനെ...

2

ആഗോള സമ്പദ്വ്യവസ്ഥ നിരവധി പ്രക്ഷുബ്ധമായ വെല്ലുവിളികള്‍ നേരിടുകയാണ്. ദശാബ്ദത്തിലെ ഉയര്‍ന്ന പണപ്പെരുപ്പം, റഷ്യയുടെ യുക്രൈന്‍ അധിനിവേശം, കൊവിഡ് എന്നിവയെല്ലാം സാമ്പത്തിക കാഴ്ചപ്പാടിനെ വളരെയധികം ബാധിക്കുന്നു എന്നാണ് ഐ എം എഫ് 2022 ഒക്ടോബറിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?

3

ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാവി ആരോഗ്യം, സാമ്പത്തിക നയത്തിന്റെ വിജയകരമായ നടപ്പാക്കല്‍, യുക്രൈനിലെ യുദ്ധത്തിന്റെ ഗതി, കൊവിഡ് എന്നിവെ അടിസ്ഥാനമാക്കിയായിരിക്കും എന്നും ഐ എം എഫ് മുന്നറിയിപ്പ് നല്‍കി. കൂടാതെ ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ മാന്ദ്യം ഉണ്ടായേക്കാം എന്നും ഐ എം എഫ് പ്രവചിക്കുന്നു.

ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍

4

ലോക സമ്പദ്വ്യവസ്ഥ 2022 ല്‍ 3.2 ശതമാനം വളര്‍ച്ച നേടും. 2021 ല്‍ ഇത് 6 ശതമാനം ആയിരുന്നു. 2023 ല്‍ ഇത് 2.7 ശതമാനമായി കുറയും എന്നാണ് റിപ്പോര്‍ട്ട്. 2001 ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ നിക്കാണിത്. ആഗോള വളര്‍ച്ചയിലേക്ക് തിരിച്ചുവരാനായി വിലസ്ഥിരത പുനഃസ്ഥാപിക്കുന്നതിന് പണനയം തുടരണം.

English summary
The UAE will be the fastest growing economy in the Gulf in 2023, setback for Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X