കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഷയം; 1964നു ശേഷം വീണ്ടും യുഎന്നിൽ, വിഷയത്തിൽ അടിയന്തിര ചർച്ച!

Google Oneindia Malayalam News

പകിസ്താൻ യുഎന്നിന് കത്തയച്ചതിന് പിന്നാലെ കശ്മീർ വിഷയം ചർ‌ച്ചചെ യ്യാൻ യുണൈറ്റഡ് നാഷൻസ് സെക്യൂരിറ്റി കൗൺസിൽ അടിയന്തിര യോഗം യോഗം ചേരുന്നു. യുഎന്നിന്റെ ചർച്ചയെ ഉറ്റുനോക്കുകയാണ് ലോകം. 1964ന് ശേഷം ആദ്യമായാണ് കശ്മീർ വിഷയം ചർച്ച ചെയ്യാൻ യുഎൻ ഇത്തരത്തിൽ ഒരു യോഗം ചേരുന്നത്. വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൈനയുടെ കത്ത് സമിതിക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് രഹസ്യ സ്വഭാവമുള്ള യോഗം ചേരുന്നത്.

പെരുമാറ്റം യേശുവിനെ പോലെ; കയ്യിലിരിപ്പ്.... കത്തോലിക വൈദീകൻ പീഡിപ്പിച്ചത് അൽത്താര ബാലികമാരെ!!

പാകി നിലപാടിനെ പിന്തുണച്ചാണ് ചൈന കശ്മീർ വിഷയത്തിൽ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി യുഎന്നിനെ സമീപിച്ചത്. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ വിഷയത്തില്‍ രക്ഷാസമിതി യോഗം ചേരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പാകിസ്താനായിരുന്നു. യുഎന്‍ രക്ഷാസമിതി അധ്യക്ഷന് പാകിസ്താന്‍ നല്‍കിയ കത്ത് പരാമര്‍ശിച്ച് കൊണ്ടാണ് ചൈനയുടെ അഭ്യര്‍ഥന.

UN

കശ്മീരില്‍ ഇന്ത്യയുടെ പുതിയ നീക്കം യുഎന്‍ പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി രക്ഷാ സമിതി അധ്യക്ഷന് പുറമെ സമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്ത് അയച്ചിരുന്നു.

1964-65 കാലഘട്ടത്തിലാണ് 'ഇന്ത്യ-പാകിസ്താൻ ചോദ്യം' എന്ന അജണ്ട പ്രകാരം ജമ്മു കശ്മീർ പ്രദേശങ്ങളുമായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കം സുരക്ഷാ സമിതി ചർച്ച ചെയ്തതും പരിഹരിച്ചതും. 1964 ജനുവരി 16നായിരുന്നു കശ്മീർ വിഷയം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ പ്രതിനിധി കൊൺസിൽ പ്രസിഡന്റിന് കത്തയച്ചത്.

1964 ൽ പാകിസ്താൻ ജമ്മു കശ്മീർ വിഷയത്തിൽ യുഎൻഎസ്സിക്ക് പരാതി നൽകി. ഇതേ അവസ്ഥ തന്നെയാണ് ഇപ്പോഴും സംജാതമായിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ പാര്‍ട്ടികളും സംയമനം പാലിക്കാന്‍ തയാറാകണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറെസ് പറഞ്ഞിരുന്നു.

അതിർത്തിയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് ഇന്ത്യ വിദേശകാര്യ സെക്രട്ടറിമാരോടും സ്ഥാനപതികളോടും വിശദീകരിച്ചിരുന്നു. രണ്ട് കൂട്ടര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങളുണ്ടാകുമെന്നും ഇരു രാജ്യങ്ങളും സമാധാനം പുലര്‍ത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കും വ്യക്തമാക്കിയിരുന്നു. ഇിതിന് പിന്നാലെയാണ് അടിന്തിര യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ചൈനയുടെയും പാകിസ്താന്റെയും ആവശ്യം യുഎൻ അംഗീകരിക്കുന്നത്.

English summary
The United Nations Security Council is holding a closed door meeting to discuss the Kashmir matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X