റഷ്യ യുക്രൈനിൽ രാസായുധം പ്രയോഗിച്ചേക്കാം, മുന്നറിയിപ്പുമായി അമേരിക്ക
വാഷിം ഗ്ടൺ; റഷ്യ യുക്രൈനിൽ രാസായുധം പ്രയോഗിക്കച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുക്രൈയ്ൻ അമേരിക്കയുടെ സഹായത്തോടെ രാസായുധം വികസിപ്പിച്ചെന്ന് റഷ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയാണ് യുക്രൈയ്‌നെതിരെ ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
അതേസമയം റഷ്യയുടെ ആരോപണം അസംബന്ധമാണെന്നും ജൈവായുധമോ രാസായുധമോ യുക്രെയ്‌നെതിരെ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കത്തിന്റെ ഭാഗമാകാം ഈ ആരോപണമെന്നും യുഎസ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പ്രതികരിച്ചു. യുദ്ധം വർദ്ധിച്ചുവരുമ്പോൾ നടക്കാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും. റഷ്യയുടെ പാരമ്പര്യേതര ആയുധങ്ങൾ ഉപയോ ഗിക്കുമോ എന്ന ചിന്തയിൽ തങ്ങൾ വളരെ ആശങ്കാകുലരാണെന്ന് സാക്കി പറഞ്ഞു.

ഇത് റഷ്യയുടെ തന്ത്രമാണ്. യുക്രൈയ്നെതിരെ രാസായുധം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് ന്യായീകരണം നടത്താനുള്ള പദ്ധതിയാണ് റഷ്യയുടെ ആരോപണമെന്നും സാക്കി ട്വീറ്റ് ചെയ്തു. ഇപ്പോൾ റഷ്യയുടെ തെറ്റായ അവകാശവാദങ്ങളെ ചൈന അനുകൂലിക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ഇത് ആശങ്ക ജനിപ്പിക്കുന്നതാണ്. അധിനിവേശം ന്യായീകരിക്കുന്നതിന് കാരണം കണ്ടെത്തുകയാണ് റഷ്യയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈയിനിലും മറ്റ് രാജ്യങ്ങളിലും വർഷങ്ങളായി റഷ്യക്കാരിൽ നിന്ന് ഞങ്ങൾ ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്ന വിമർശനങ്ങളുടെ ആവർത്തനം മാത്രമാണ് ഇപ്പോൾ നടത്തുന്ന റഷ്യയുടെ ആരോപണം എന്നും പറഞ്ഞ് യുഎസ് റഷ്യയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു.
നേരത്തെ റഷ്യ ഉക്രെയ്നിൽ തെർമോബാറിക് ബോംബുകൾ ഉപയോഗിച്ചതായി ബുധനാഴ്ച യുകെ പ്രതിരോധ മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു. ഉയർന്ന ഊഷ്മാവിൽ സ്ഫോടനം സൃഷ്ടിക്കാനും വായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുക്കാൻ സാധിക്കാനും കഴിവുള്ള ഈ ബോംബുകൾ വാക്വം ബോംബുകൾ എന്ന പേരിലും അറിയപ്പെടുന്നു. ഇത് സമാന വലുപ്പത്തിലുള്ള മറ്റ് ബോംബുകളേക്കാൾ കൂടുതൽ വിനാശകരമാണ്. റഷ്യയുടെ സഖ്യകക്ഷിയായ അസദ് സർക്കാർ സിറിയയിൽ റഷ്യയുടെ സഹായത്താൽ നിരവധി രാസായുധം പ്രയോഗിച്ചതായും നിരവധി യുറോപ്യൻ രാജ്യങ്ങൾ പരാതിപ്പെട്ടിരുന്നു.
കെമിക്കൽ വെപ്പൺസ് കൺവെൻഷന്റെ മേൽനോട്ടം വഹിക്കുന്ന ഒപിസിഡബ്ലു എന്ന സംഘടനയുടെ നിരീക്ഷണ പ്രകാരം കൊലപ്പെടുത്താനോ അല്ലെങ്കിൽ അതിന്റെ വിഷ ഗുണങ്ങൾ കൊണ്ട് മറ്റ് ദോഷങ്ങൾ വരുത്താനുള്ള സാധിക്കുന്ന അപകടകരമായ ആയുധം ആണ് രാസബോംബുകൾ. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം അവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. കാരണം അതിൽ ഫലങ്ങൾ തലമുറകളോളം നീണ്ട് നിൽക്കുന്ന വൈകല്യങ്ങളോ അമിതമായ പരിക്കുകളോ മാനസീക വളർച്ചയെ തന്നെ ബാധിക്കാവുന്ന തരത്തിലുള്ള റേഡിയേഷനുകളോ പുറപ്പെടുവിക്കും തരത്തിലാണ് ഇതിന്റെ രൂപകൽപന.












Click it and Unblock the Notifications