കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ കെട്ടുകെട്ടിക്കാൻ രണ്ടുംകൽപ്പിച്ച് ട്രംപ്, റെംഡിസിവിറിന് അനുമതി; എല്ലാ കണ്ണുകളും യുഎസിലേക്ക്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണയ്‌ക്കെതിരായി അമേരിക്കയില്‍ നടന്ന പരീക്ഷണത്തില്‍ ഗിലിയദിന്റെ റെംഡിസിവിര്‍ പ്രതീക്ഷ നല്‍കുന്ന ഫലങ്ങളാണ് നല്‍കിയത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഈ മരുന്നിനാകുമെന്നാണ് കണ്ടെത്തല്‍. ഒരു രോഗിക്ക് വൈറസിനെ അതിജീവിക്കാന്‍ ഈ വാക്സിനിലൂടെ കുറഞ്ഞ ദിവസം മതിയെന്നാണ് കണ്ടെത്തിയത്. ശരാശരി നാല് ദിവസത്തെ വ്യത്യാസമാണ് രോഗ പ്രതിരോധ ശേഷിയില്‍ കണ്ടെത്തുന്നത്. ഇതേ തുടര്‍ന്ന് ഈ പ്രത്യേക സാഹചര്യത്തില്‍ കൊറോണ രോഗികളില്‍ റെംഡെസിവിര്‍ ഉപയോഗിക്കാന്‍ അമേരിക്കന്‍ ഫുഡ് ആന്‍്ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. വിശദാശങ്ങളിലേക്ക്.

പഠനം വിജയം

പഠനം വിജയം

ഒരു രോഗിക്ക് വൈറസിനെ അതിജീവിക്കാന്‍ ഈ റെംഡിസിവിര്‍ വാക്സിനിലൂടെ കുറഞ്ഞ ദിവസം മതിയെന്നാണ് കണ്ടെത്തിയത്. ശരാശരി നാല് ദിവസത്തെ വ്യത്യാസമാണ് രോഗ പ്രതിരോധ ശേഷിയില്‍ കണ്ടെത്തുന്നത്. നേരത്തെ റെംഡിസിവിര്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാക്സിന്‍ ലോകത്തിന്റെ തന്നെ തലവര മാറ്റിയെഴുതുമെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്താണ് ഈ പഠനം നടത്തിയത്. ലോകത്താകമാനമുള്ള 1063 കൊറോണവൈറസ് രോഗികളിലാണ് റെംഡിസിവിര്‍ പരീക്ഷിച്ചത്.

ആദ്യമായി

ആദ്യമായി

കൊറോണയ്‌ക്കെതിരെ ഒരു മരുന്നിന് ഇത്തരത്തില്‍ ഗുണഫലങ്ങള്‍ പരിശോധനയില്‍ വ്യക്തമാകുന്നത് ആദ്യമായാണ്. ഇത് തീര്‍ത്തും ശുഭസൂചകമായ കാര്യമാണെന്ന് ട്രംപ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഈ മരുന്ന് വികസിപ്പിച്ച ഗിലയദ് സയന്‍സിന്റെ സിഇഒ ഡാനിയേല്‍ ഒഡേയും ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു. ഈ സമയത്ത് രോഗികള്‍ക്ക് മരുന്ന് ലഭിക്കുന്നതിന് യാതൊരുവിധ തടസങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തിയതായി ഡാനിയേല്‍ പറഞ്ഞു. ഈ അവസരത്തില്‍ 1.5 മില്യണ്‍ ഗുളികള്‍ സൗജന്യമായി എത്തിക്കുമെന്നും അ്‌ദേഹം വ്യക്തമാക്കി.

11 ദിവസം

11 ദിവസം

ഗിലിയഡിന്റെ വാക്സിന്‍ രോഗികളില്‍ 31 ശതമാനം രോഗശമനത്തിലുള്ള സാധ്യതയാണ് ഒരുക്കുന്നത്. സാധാരണ ചികിത്സ നല്‍കുന്നവര്‍ക്ക് 15 ദിവസത്തിനുള്ളിലാണ് രോഗം ഭേദമാകുന്നത്. റെംഡിസിവിര്‍ നല്‍കിയ രോഗികളില്‍ ഇത് 11 ദിവസത്തിനുള്ളില്‍ ഭേദമായെന്നാണ് വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി അവകാശപ്പെട്ടിരുന്നു. റെംഡിസിവിര്‍ ഉപയോഗിച്ചവരില്‍ വളരെ കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയതെന്നും ഫൗസി വ്യക്തമാക്കിയിരുന്നു.

കുട്ടികള്‍

കുട്ടികള്‍

നിലവില്‍ യുഎസ് റെംഡിസിവിറിന് അനുമതി നല്‍കിയതോടെ കുട്ടികള്‍ അടക്കമുള്ള രോഗികള്‍ക്ക് ഈ മരുന്ന് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി ചില രോഗികള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കുന്നുണ്ട്. കൊറോണവൈറസിന്റെ ജനിതക ഘടന ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനുള്ള രീതിയിലാണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. സാര്‍സ്, മെര്‍സ് എന്നീ മഹാമാരികള്‍ക്കെതിരെയും ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചിരുന്നു. ഇതുവരെ ലോകത്തൊരിടത്തും റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. യുഎസ്സിന്റെ തീരുമാനം മറ്റ് രാജ്യങ്ങളും പിന്തുടരാന്‍ സാധ്യതയുണ്ട്.

Recommended Video

cmsvideo
ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam
എബോളയ്ക്കായി വികസിപ്പിച്ചത്

എബോളയ്ക്കായി വികസിപ്പിച്ചത്

ആഫ്രിക്കയില്‍ പടര്‍ന്ന എബോള വൈറസിനെതിരെയാണ് റെംഡെസിവിര്‍ നരുന്ന് വികസിപ്പിച്ചെടുത്തത്. ബ്രോഡ് സ്‌പെക്ട്രം ആന്റി െൈവറല്‍ ഡ്രഗാണിത്. വിശാല ശ്രേണിയിലുള്ള വൈറല്‍ പതോജനെ ലക്ഷ്യമിട്ടുള്ള മരുന്നുകളാണ് ബിഎസ്എ ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. കോവിഡ് രോഗം പരത്തുന്ന സാര്‍സ് കോവ്2നെ (നോവല്‍ കൊറോണ വൈറസ്) ഫലപ്രദമായി നേരിടാന്‍ റെംഡെസിവിര്‍ മരുന്നിനു കഴിയുമെന്നാണ് ചൈനീസ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

English summary
The US has sanctioned the use of Remdesivir against Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X