കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ 22കാരിയായ ഗായികയെ യുവാവ് വെടിവച്ച് കൊന്നു, കാരണം...

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രശസ്ത പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി (22) വെടിയേറ്റ് മരിച്ചു. അമേരിക്കന്‍ പോപ്പ് സിംഗറായ ക്രിസ്റ്റീനയെ സംഗീത പരിപാടിയ്ക്കിടെ വെടിവച്ച് കൊല്ലുകയായിരുന്നു. ശേഷം അക്രമിയും സ്വയം വെടിവച്ച് മരിച്ചു. ഒര്‍ലാന്‍ഡോയിലെ സംഗീത പരിപാടിയ്ക്കിടെയാണ് സംഭവം.

അപകടം നടക്കുമ്പോള്‍ ക്രിസ്റ്റീനയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. സ്റ്റേജിന് പിന്നില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയാണ് ക്രിസ്്റ്റീനയ്ക്ക് നേരെ അഞ്ജാതനായ യുവാവ് എത്തിയതും നിറയൊഴിച്ചതും. ക്രിസ്റ്റീനയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റു.യുഎസ് ടാലന്റ് ഷോയായ ദി വോയ്‌സിലൂടെയാണ് ക്രിസ്റ്റീന ശ്രദ്ധ നേടിയത്.

22ാം വയസില്‍

22ാം വയസില്‍

വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച ക്രിസ്റ്റീനയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. 22ാം വയസില്‍ അഞ്ജാതന്റെ വെടിയേറ്റ് മരിയ്ക്കുമ്പോഴും ക്രിസ്റ്റീനയുടെ ഗാനങ്ങള്‍ക്കായി ഒരിയ്ക്കല്‍ കൂടി കാതോര്‍ക്കുന്ന ആരാധകര്‍ ബാക്കിയാവുന്നു

തടഞ്ഞു എന്നിരുന്നാലും

തടഞ്ഞു എന്നിരുന്നാലും

ക്രിസ്റ്റീനയെ ലക്ഷ്യമാക്കി എത്തിയ യുവവിനെ സഹോദരന്‍ തടഞ്ഞെങ്കിലും നിമിഷ നേരത്തിനുള്ളില്‍ ഗായികയെ യുവാവ് വെടിവച്ച് കൊല്ലുകയായിരുന്നു

പിന്നേയും

പിന്നേയും

മ്യൂസിക് ഗ്രൂപ്പിലെ മറ്റൊരംഗത്തിന് നേരേയും യുവാവ് വെടിയുതിര്‍ത്തു

രക്ഷിയ്ക്കാനായില്ല

രക്ഷിയ്ക്കാനായില്ല

വെടിയേറ്റ് വീണ ക്രിസ്റ്റീനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

ഞെട്ടലില്‍

ഞെട്ടലില്‍

ക്രിസ്റ്റീനയുടെ മരണം ഏല്‍പ്പിച്ച ഞെട്ടലില്‍ നിന്നും ദുഖത്തില്‍ നിന്നും കുടുംബം ഇതുവരേയും മോചിതരായിട്ടില്ല.

English summary
The Voice's Christina Grimmie Dead at 22 After Being Shot at Concert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X