കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണ മാറ്റത്തിന്‌ പൂര്‍ണ്ണ സജ്ജമെന്ന്‌ വൈറ്റ്‌ ഹൗസ്‌

Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: ഭരണ മാറ്റത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ട്രംപ്‌ ഭരണകൂടം നടത്തിയിട്ടുണ്ടെന്ന്‌ വൈറ്റ്‌ ഹൗസ്‌. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ ഫലങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിച്ച്‌ കേസുകള്‍ ഫയല്‍ ചെയ്‌തിട്ടുള്ള ഡൊണാള്‍ഡ്‌ ട്രംപ്‌ ഇതേ വരെ ജോ ബൈഡന്റെ വിജയം അംഗീകരിച്ചിട്ടില്ല. ട്രംപിന്റെ നിലപാടിനെ പിന്തുണച്ചാണ്‌ കഴിഞ്ഞ ദിവസം വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി മാധ്യമ സമ്മേളനം നടത്തിയത്‌. എന്നാല്‍ അധികാര മാറ്റമുണ്ടായാല്‍ ഭരണഘടനാപരമായി വേണ്ടതെല്ലാം ചെയ്‌തിട്ടുണ്ടെന്ന്‌ പ്രസ്‌ സെക്രട്ടറി വ്യക്തമാക്കി.

അതിനിടെ ട്രംപിന്റെ തിരഞ്ഞെടുപ്പ്‌ ക്രമക്കേട്‌ ആരോപണങ്ങള്‍ തള്ളി യുഎസ്‌ കോണ്ഡഗ്രസിലെ റിപ്പബ്ലിക്കന്‍ നേതാക്കളും രംഗത്തെത്തി. മിഷിഗനിലെ ബൈഡന്റെ വിജയം അംഗീകരിക്കുന്നുവെന്ന സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ നേതാക്കളുടെ പ്രസ്‌താവനയും ട്രംപിന്‌ തിരിച്ചടിയായി.

white house
ജനുവരി 20ന്‌ അധികാരമേറ്റാലുടന്‍ യുഎസ്‌ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ@POTUSന്റെ നിയന്ത്രണം ജോ ബൈഡനു കൈമാറുമെന്ന്‌ സാമൂഹ മാധ്യമ അധ്‌കൃതര്‍ വ്യക്തമാക്കി.
ട്രംപ്‌ തോല്‍സമ്മതിക്കുന്നില്ലങ്കിലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാവില്ലെന്നും അധികാരക്കൈമാറ്റത്തിന്‌ പൂര്‍ണ പിന്തുണയുമായി ട്വിറ്റര്‍ രംഗത്തുണ്ടെന്നും കമ്പനി വക്താവ്‌ അറിയിച്ചു.
നിയുക്ത പ്രഥമ വനിത ജില്‍ ബൈഡന്റെ പൊളിസ്‌ ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഢിഗയെ നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡന്‍ നിയമിച്ചു. ബൈഡന്‍-കമല ഹാരിസ്‌ പ്രചരണ വിഭാഗത്തിന്റെ നയഉപദേഷ്ടാവായിരുന്നു മാല അഡിഗ, ഒബാമ ഭരണകൂടത്തിലും വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.
തിരഞ്ഞെടുപ്പ്‌ വോട്ടേണ്ണല്‍ നടന്നുകൊണ്ടിരിക്കേ പരാജയം മണത്തതോടെയാണ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ തിരഞ്ഞെടുപ്പ്‌ ക്രമക്കേടാരോപിച്ച്‌ രംഗത്തെത്തുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തോല്‍വി അംഗീകരിക്കാന്‍ ട്രംപ്‌ ഇചുവരെയും തയാറായിട്ടില്ല

English summary
the white house is ready for presidential shift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X