• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

30 നായികമാരെ ലൈംഗികമായി ഉപയോഗിച്ച സിനിമാക്കാരൻ; പീഡനത്തിന്റെ കൊടുംക്രൂരമായ ഞെട്ടിപ്പിക്കുന്ന വിവരം

  • By രശ്മി നരേന്ദ്രൻ

ലോസ് ആഞ്ജലീസ്: കേരളത്തില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയിരുന്നു. സിനിമ മേഖലയില്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നു എന്നത് പരസ്യമായ രഹസ്യമായിരുന്നെങ്കിലും അത്തരം ഒരു കാര്യം ആരും പ്രതീക്ഷിച്ചിരുന്നില്ല.

സരിത ഇപ്പോൾ അഭിസാരിക, തട്ടിപ്പുകാരി... അടപടലം കുടുങ്ങിയപ്പോൾ സ്ലട്ട് ഷെയിമുമായി 'കൊങ്ങികൾ'

ഇങ്ങ് കൊച്ചുകേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമ വ്യവസായം ആയ ഹോളിവുഡില്‍ എന്തായിരിക്കും സ്ഥിതി?അവിടെ നിന്നുള്ള ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സരിതയ്ക്ക് പീഡനം: കേസ് എടുത്താല്‍ ഉമ്മന്‍ ചാണ്ടി ഉടന്‍ അറസ്റ്റില്‍? പിണറായി ദയയില്‍ കോണ്‍ഗ്രസ്

ഹാര്‍വി വിന്‍സ്റ്റീന്‍ എന്ന ഹോളിവുഡ് നിര്‍മാതാവിനെ കുറിച്ച് ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്. ഇയാളുടെ ഇരകളില്‍ ആഞ്ജലീല ജോളി അടക്കമുള്ള പ്രമുഖരാണുളളത്.

ഹാര്‍വി വിന്‍സ്റ്റീന്‍

ഹാര്‍വി വിന്‍സ്റ്റീന്‍

വിഖ്യാത ഹോളിവുഡ് നിര്‍താവും സ്റ്റുഡിയോ ഉടമയും ഒക്കെയാണ് അമേരിക്കക്കാരനായ ഹാര്‍വി വിന്‍സ്റ്റീന്‍. കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് ടൈംസ് ഹാര്‍വിയുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

33 വര്‍ഷം മുമ്പ്

33 വര്‍ഷം മുമ്പ്

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം ആയിരുന്നു ആദ്യം പുറത്ത് വിട്ടത്. ടോമി ആന്‍ റോബര്‍ട്‌സ് എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ തന്റെ ഹോട്ടല്‍ സ്യൂട്ടിലേക്ക് വിളിച്ചുവരുത്തി ഹാര്‍വി ചെയ്ത കാര്യങ്ങള്‍ ആയിരുന്നു അത്.

തുടരെ തുടരെ

തുടരെ തുടരെ

എന്നാല്‍ അതിന് ശേഷം തുടരെ തുടരെ ഹാര്‍വിയ്‌ക്കെതിരെ നടിമാര്‍ രംഗത്തെത്തുകയായിരുന്നു. ഏതാണ്ട് 30 ഓളം നടിമാരാണ് ഹാര്‍വിയുടെ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുള്ളത്.

എല്ലാം പ്രമുഖര്‍

എല്ലാം പ്രമുഖര്‍

ഹോളിവുഡിലെ പ്രമുഖരായ നായികമാരില്‍ മിക്കവരും ഹാര്‍വിയില്‍ നിന്ന് മോശം അനുഭവം നേരിട്ടവരാണ്. അതില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ വരെയുണ്ട്.

ആഞ്ജലീന ജോളി

ആഞ്ജലീന ജോളി

വിഖ്യാത നടിയും സാമൂഹ്യ പ്രവര്‍ത്തകയും ഒക്കെയായ ആഞ്ജലീന ജോളിയും ഹാര്‍വിയുടെ പീഡനത്തിന് ഇരയായിട്ടുണ്ട്. 90 കളുടെ അവസാനത്തില്‍ തന്റെ യൗവ്വന കാലത്താണ് അത് സംഭവിച്ചത് എന്ന് ആഞ്ജലീന വെളിപ്പെടുത്തുന്നു. എന്നാല്‍ എന്ത് തരത്തിലാണ് ആഞ്ജലീനയെ ഹാര്‍വി ഉപയോഗപ്പെടുത്തിയത് എന്ന് അവര്‍ പറഞ്ഞിട്ടല്ല.

ഞാന്‍ കുട്ടിയായിരുന്നു

ഞാന്‍ കുട്ടിയായിരുന്നു

മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ നടിയാണ് ഗൈ്വനെത് പാല്‍ട്രോ. ഹാര്‍വി.ുടെ ഹോട്ടല്‍ സ്വ്യൂട്ടിലേക്ക് ക്ഷണിക്കപ്പെട്ട പാല്‍ട്രോയോട് ശരീരം തടവിക്കൊടുക്കാനായിരുന്നു ഹാര്‍വി ആവശ്യപ്പെട്ടത്. താന്‍ അന്ന് ഒരു കുട്ടയായിരുന്നുവെന്നും ഏറെ ഭയപ്പെട്ടുപോയി എന്നും ആണ് പാല്‍ട്രോ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

ഒരു ലക്ഷം ഡോളര്‍

ഒരു ലക്ഷം ഡോളര്‍

പ്രമുഖ നടിയായ റോസ് മക് ഗൗണും ഹാര്‍വിയുടെ പീഡനത്തിന് ഇരയായിട്ടുണ്ട്. അടുത്തിടെ ഒരു ലക്ഷം ഡോളര്‍ നല്‍കിയാണ് ഈ കേസ് ഹാര്‍വി ഒത്തുതീര്‍പ്പില്‍ എത്തിച്ചത്.

ആഷ്‌ലി ജൂഡ്

ആഷ്‌ലി ജൂഡ്

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആഷ്‌ലി ജൂഡ് ഹാര്‍വിയുടെ മുറിയില്‍ എത്തിയത്. അപ്പോള്‍ ബാത്ത് റൂം സ്യൂട്ടിലായിരുന്നു അയാള്‍. വളരെ അപമര്യാദയായിട്ടാണ് അന്ന് അയാള്‍ പെരുമാറിയത് എന്ന് ആഷ്‌ലിയും വെളിപ്പെടുത്തിയിട്ടുണ്ട്.

 കയറിപ്പിടിക്കാന്‍ ശ്രമം

കയറിപ്പിടിക്കാന്‍ ശ്രമം

90 കളിലെ പ്രമുഖ നായികയായ റോസന്ന അര്‍ക്വെറ്റും ഹാര്‍വിയുടെ മോശം പെരുമാറ്റത്തിന് ഇരയായിട്ടുണ്ട്. സ്‌ക്രിപ്റ്റ് തേടി ചെന്ന തന്നെ ഹാര്‍വി കയറിപ്പിടിക്കാന്‍ നോക്കി എന്നാണ് ഇവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഹീത്തര്‍ ഗ്രഹാം

ഹീത്തര്‍ ഗ്രഹാം

ഹീത്തര്‍ ഗ്രഹാമുമായും ഒരു ലൈംഗിക വേഴ്ചയ്ക്ക് ഹാര്‍വി ശ്രമിച്ചിരുന്നു. പുറം നാട്ടിലാണെങ്കില്‍ തനിക്ക് വേറെ സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടാമെന്ന് ഭാര്യയുമായി കരാര്‍ ഉണ്ടെന്നായിന്നത്രെ ഹാര്‍വി പറഞ്ഞത്. ഒരു സിനിമക്ക് വേണ്ടി ഹാര്‍വിക്കൊപ്പം കിടക്ക പങ്കിടേണ്ടി വന്നിട്ടുണ്ട് എന്നും ഗ്രഹാം വെളിപ്പെടുത്തുന്നു.

സ്വയംഭോഗം കാണിച്ചു

സ്വയംഭോഗം കാണിച്ചു

നടിയും എഴുത്തുകാരിയും ആയ ലൂയിസെറ്റ് ഗീസിന് നേരിടേണ്ടി വന്നത് മറ്റൊരു അനുഭവം ആണ്. താന്‍ സ്വയംഭോഗം ചെയ്യുന്നത് നോക്കിയിരിക്കണം എന്നായിരുന്നു ഹാര്‍വി ആവശ്യപ്പെട്ടത്.

ആമ്പ്ര ബാറ്റിലാന

ആമ്പ്ര ബാറ്റിലാന

മോഡല്‍ ആയ ആമ്പ്ര ബാറ്റിലാനയടെ മാറിടം കടന്നുപിടിക്കുകായിരുന്നു ഒരിക്കല്‍ ഹാര്‍വി ചെയ്തത്. 2015 ല്‍ ആയിരുന്നു സംഭവം. ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ടോമി ആന്‍ റോബര്‍ട്‌സ്

ടോമി ആന്‍ റോബര്‍ട്‌സ്

കോളേജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആണ് ടോമി ആന്‍ റോബര്‍ട്‌സിന് ഹാര്‍വിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഓഡീഷന് എന്ന് പറഞ്ഞ് വിളിപ്പിച്ചപ്പോള്‍ ടോമി കണ്ടത് നഗ്നനായ ഹാര്‍വിയെ ആയിരുന്നു. ടോമിയോടും നഗ്നയാവാന്‍ ആവശ്യപ്പെട്ടുവത്രെ ഹാര്‍വി.

നഗ്നനായി പിറകേ ഓടി

നഗ്നനായി പിറകേ ഓടി

ഒരിക്കല്‍ മുറിയില്‍ വച്ച് നഗ്നനായി തന്നെ പിടിക്കാന്‍ പിറകേ ഓടി എന്നാണ് കാതറിന്‍ കെന്‍ഡാല്‍ എന്ന നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അന്ന് അത് വെളിപ്പെടുത്താന്‍ താന്‍ ധൈര്യപ്പെട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്.

ജൂഡിറ്റ്

ജൂഡിറ്റ്

ഫ്രഞ്ച് നടിയായ ജൂഡിറ്റ് ഡോദ്രെച്ചും ഹാര്‍വിയുടെ പീഡനത്തിന് ഇരയായിട്ടുണ്ട്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു ഇത്. ശരീരം തഴുകിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ജൂഡിറ്റിന്റെ മേല്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ആയിരുന്നു.

ഡാന്‍ ഡണ്ണിങ്

ഡാന്‍ ഡണ്ണിങ്

താനുമായി മൂന്ന് വിധത്തില്‍ സെക്‌സ് ചെയ്യണം എന്നായിരുന്നു ഹാര്‍വി ഡാന്‍ ഡണ്ണിങ്ങിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഡാന്‍ അത് ചിരിച്ച് തള്ളി മുറിയില്‍ നിന്ന് പുറത്തിറങ്ങി.

വദന സുരതത്തിന് നിര്‍ബന്ധിച്ച്

വദന സുരതത്തിന് നിര്‍ബന്ധിച്ച്

തന്നെ വദന സുരതത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണം ആണ് ലൂസിയ ഇവാന്‍സ് ഉന്നയിക്കുന്നത്. 2004 ല്‍ ആയിരുന്നു സംഭവം. തനിക്ക് എതിര്‍ക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ആയിരുന്നു ആക്രമണം എന്നും ഇവാന്‍സ് വെളിപ്പെടുത്തുന്നുണ്ട്.

തിരുമ്മല്‍

തിരുമ്മല്‍

സ്ത്രീകളെ കൊണ്ട് ശരീരം മസാജേ ചെയ്യിക്കുക എന്നത് ഹാര്‍വിയുടെ ഒരു സ്ഥിരം ഇടപാടായിരുന്നു എന്ന് വേണം കരുതാന്‍. ലോറ മാഡെനും ഉന്നയിക്കുന്നത് സമാനമായ ആക്ഷേപം ആണ്. പല ഹോട്ടലുകളില്‍ വച്ച് പലതവണ അങ്ങനെ ചെയ്യിച്ചിട്ടുണ്ടത്രെ!

ബലാത്സംഗം

ബലാത്സംഗം

ഹാര്‍വി തന്നെ ബലാത്സംഗം ചെയ്തു എന്ന ആരോപണം ആണ് ഏഷ്യ ആര്‍ജെന്റോ ഉന്നയിക്കുന്നത്. 197 ല്‍ ആയിരുന്നു ആ സംഭവം എന്നും അവര്‍ വെളിപ്പെടുത്തുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകയേയും

മാധ്യമ പ്രവര്‍ത്തകയേയും

മാധ്യമ പ്രവര്‍ത്തകയായ ലോറന്‍ സിവനേയും ഹാര്‍വി വെറുതേ വിട്ടില്ല. ഒരു റസ്‌റ്റോറന്റിന്റെ അടുക്കളയില്‍ വച്ച് ഇയാള്‍ മാധ്യമ പ്രവര്‍ത്തകയെ ചുംബിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്യുകയും ചെയ്തു

സിനിമകളില്‍ നിന്ന് പുറത്താക്കി

സിനിമകളില്‍ നിന്ന് പുറത്താക്കി

മിറ സോര്‍വിനോ ഹാര്‍വിയുടെ മറ്റൊരു ഇരയാണ്. ഒരു പ്രൊഫഷണല്‍ ബന്ധമാണ് ആദ്യഘട്ടത്തില്‍ സൂക്ഷിച്ചിരുന്നതെങ്കിലും പിന്നീട് ഹാര്‍വിയുടെ സ്വഭാവം മാറി. മിറ എതിര്‍ത്തപ്പോള്‍ സിനിമകളില്‍ അവസരം ലഭിക്കാതെ ആയി.

അവസരം കൊടുക്കാന്‍

അവസരം കൊടുക്കാന്‍

തനിക്കൊപ്പം കിടക്ക പങ്കിട്ടാല്‍ മികച്ച അവസരങ്ങള്‍ നല്‍കാം എന്നായിരുന്നു എമിലി നെസ്റ്ററിനോട് ഹാര്‍വി പറഞ്ഞത്. പക്ഷേ അവര്‍ അതിന് തയ്യാറായില്ല.

എമ്മ ഡി കോണ്‍സ്

എമ്മ ഡി കോണ്‍സ്

സിനിമയാക്കാന്‍ പറ്റിയ ഒരു പുസ്തകം ഉണ്ട് എന്ന് പറഞ്ഞായിരുന്നു ഒരിക്കല്‍ എമ്മ ഡി കോണ്‍സിനെ ഹാര്‍വി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഭാവം മാറി. വസ്ത്രം മുഴുവന്‍ ഉരിഞ്ഞെറിഞ്ഞ് എമ്മയെ കീഴടക്കാനായി നീക്കം. പക്ഷേ എമ്മ രക്ഷപ്പെട്ടു.

നഗ്ന മസാജ്

നഗ്ന മസാജ്

ജെസീക്ക ബാര്‍ത്തിനും നേരിടേണ്ടി വന്നിട്ടുണ്ട് ഹാര്‍വിയുടെ ലൈംഗിക വൈകൃതം. നന്ഗന മസാജ് ചെയ്ത് തരണം എന്നായിരുന്നു ആവശ്യം. എന്നാല്‍ അത് നിരസിച്ച് ജെസീക്ക അവിടെ നിന്ന് രക്ഷപ്പെട്ടു.

മറ്റൊരു സ്ത്രീക്കൊപ്പം

മറ്റൊരു സ്ത്രീക്കൊപ്പം

മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഡേറ്റ് ചെയ്തില്ലെങ്കില്‍ മികച്ച നടിയാകാന്‍ പറ്റില്ല എന്നായിരുന്നു കാര ഡെലെവിങിനോട് ഹാര്‍വി പറഞ്ഞത്. മുറിയില്‍ വച്ച് മറ്റൊരു സ്ത്രീയെ ചുംബിക്കാനും ഇയാള്‍ കാരയോട് ആവശ്യപ്പെട്ടു.

കേറ്റ് ബെക്കിന്‍സേല്‍

കേറ്റ് ബെക്കിന്‍സേല്‍

തന്റെ 17-ാം വയസ്സില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് തനിക്ക് മദ്യം നല്‍കിയ ഹാര്‍വിയെ കുറിച്ചാണ് കേറ്റ് ബെക്കിന്‍സേല്‍ പറയുന്നത്. അന്ന് തന്നെ എന്തെങ്കിലും ചെയ്‌തോ എന്ന കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷം ഹാര്‍വി ചോദിക്കുകയും ചെയ്തത്രെ.

കതകടച്ചിരുന്നു

കതകടച്ചിരുന്നു

സൂ ബ്രോക്ക് എന്ന എഴുത്തുകാരിയും നടിയും അനുഭവിച്ചത് വലിയ മാനസിക സംഘര്‍ഷം ആയിരുന്നു. ശരീരം തഴുകാന്‍ ആയിരുന്നു ഇവിടേയും ആവശ്യം. ഒടുവില്‍ ബാത്ത് റൂമില്‍ കതകടച്ചിരുന്നാണ് സൂ ബ്രോക്ക് രക്ഷപ്പെട്ടത്..

English summary
Days after a series of sexual harassment allegations against the film producer Harvey Weinstein were reported by The New York Times, women continue to come forward to tell their stories. At least 30 women have reportedly accused Mr. Weinstein of harassment, assault or worse.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more