കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് കൊവിഡ് വ്യാപനം ഗുരുതരമാകുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോകരുതെന്ന് ഡബ്ല്യൂഎച്ച്ഒ

Google Oneindia Malayalam News

ജനീവ: ലോകത്താകമാനം കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്‌റോസ് അദാനം ഗെബ്രിയേസസ് രംഗത്ത്. ലോകത്തെ കൊവിഡ് വ്യാപനം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് സംഭവിക്കുന്നതെന്ന് ഡോ. ടെഡ്‌റോസ് അദാനം പറഞ്ഞു. നിലവില്‍ യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നെങ്കിലും ആഗോളതലത്തില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

who

ലോകത്ത് കഴിഞ്ഞ ഞായറാഴ്ച മാത്രം 136000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഈ മഹാമാരി ലോകത്ത് വന്നിട്ട് ആറ്് മാസത്തോളമായി. അതുകൊണ്ട് ഈ സമയത്ത് ഒരിക്കലും ഒരു രാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇപ്പോള്‍ രോഗവ്യാപനം കൂടുന്നത് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ്. ബ്രസീലാണ് നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്. കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശ വെറിക്കെതിരായ പ്രക്ഷോഭം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. ഇല്ലായെങ്കില്‍ രോഗ വ്യാപനം ഇനിയും വര്‍ദ്ധിച്ചേക്കാം. അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷം കടന്നിരുന്നു. ഇതിനിടെ സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ രോഗ ലക്ഷണമില്ലാതെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗ്ദനായ വാന്‍ കോര്‍കോവ് പറഞ്ഞു. ഇവരില്‍ നിന്ന് രോഗം പകരുന്നത് അപൂര്‍വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ആദ്യം ബ്രസീലിന് | Oneindia Malayalam

അതേസമയം, ലോകത്താകമാനം 7,193,784 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 408,625 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി. 3,535,658 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 2,026,493 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇവിടെ 113,055 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 773,480 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ബ്രസീലില്‍ 710,887 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 37,312 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 325,602 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടിയത്.

English summary
The World Health Organization says Covid pandemic is worsening in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X