ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോണ്‍ഫറന്‍സ് ദുബായിയില്‍; 199 രാജ്യങ്ങള്‍ പങ്കെടുക്കും
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോണ്‍ഫറന്‍സിന് ദുബായി ആതിഥേയത്വം വഹിക്കും. 2025ല്‍ നടക്കുന്ന മ്യൂസിയം ഫെസ്റ്റിന്റെ ആതിഥേയത്വം വഹിക്കാനുള്ള ലേലത്തില്‍ വിജയിച്ചതായി ദുബായ് ഭരണാധികാരി അറിയിച്ചു.
2025 ല്‍ 27-ാമത് ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ മ്യൂസിയംസ്(ഐകോം) ജനറല്‍ കോണ്‍ഫറന്‍സിന് യുഎഇ ആതിഥേയത്വം വഹിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ്‌ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യ ഐകോമിനാണ് യുഎഇ ആധിഥേയത്വം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കുറഞ്ഞത് 119 രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും 20,000 അന്താരാഷ്ട്ര മ്യൂസിങ്ങള്‍ ഉള്‍ക1ള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ദുബായിയെ ആശംസിച്ച് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.

27ാമത് പൊതുസമ്മേളനത്തിന്റെ ആതിഥേയ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ദുബായിയെ ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. ലോകം എല്ലായ്പ്പോഴും യുഎഇയെ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട മാനുഷികവും സാമ്പത്തികവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള ഒരു വേദിയായി തിരഞ്ഞെടുക്കുന്നുവെന്ന്അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഐകോം ലോകമ്യൂസിയം കോണ്‍ഫരന്‍സ് നടത്തുന്നത്. 1948 മുതല്‍ തുടര്‍ന്ന് വരുന്നു. ഈ സമ്മേളനത്തെ ഏത് നഗരം ആതിഥേയത്വം വഹിക്കണമെന്ന് തീരുമാനിക്കേണ്ടത് ഐകോം ആണ്. 2019ല്‍ ജപ്പാനിലെ ടോക്യോയില്‍ നടന്ന 25-ാം മ്യൂസിയം കോണ്‍ഫറന്‍സില്‍ ലോകമെമ്പാടുമുള്ള ഏകദേശം 4,500 സ്‌പെഷ്യലിസ്റ്റുകളാണ് പങ്കെടുത്തത്. 2022-ല്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലാണ് 26-ാമത് എഡിഷന്‍ നടക്കുക.ഏപ്രിലില്‍, ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി (ദുബായ് കള്‍ച്ചര്‍), ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ടൂറിസം എന്നീ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് 2025ല്‍ 27-ാമത് കോണ്‍ഫറന്‍സ് നടക്കുക.

നിലവില്‍ ദുബായിയില്‍ ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌പോ മാമാങ്കമാണ് ദുബായിയില്‍ നടക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ദുബായി എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. അവരവരുടെ കഴിവുകള്‍, വീക്ഷണങ്ങള്‍, സാധ്യതകള്‍ പ്രദര്‍ശിപ്പിക്കാന്‍, അവ വിപണനംചെയ്യാന്‍ ഒരു വേദിയൊരുക്കുകയാണ് ദുബായിലെ ഈ മാമാങ്കത്തിലൂടെ.ഓപ്പര്‍ച്യൂനിറ്റി, സസ്‌റ്റൈനബിലിറ്റി, മൊബിലിറ്റി എന്നിങ്ങനെ രാജ്യങ്ങളെ തരംതിരിച്ചാണ് എക്‌സ്‌പോ നടത്തുന്നത്.

ഓരോരാജ്യങ്ങളും തങ്ങളുടെ വീക്ഷണങ്ങള്‍, ഭാവിയിലേക്കുള്ള പദ്ധതികള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. മാലിന്യരഹിത ഭൂമിയ്ക്കായി രാജ്യങ്ങളൊരുക്കുന്ന പദ്ധതികളുടെ വിശദമായ വിവരങ്ങളും നിക്ഷേപസാധ്യതകളും എക്‌സ്പോയിലെ വിശദമാക്കുന്നുണ്ട്. രാജ്യാന്തര എക്‌സ്‌പോയുടെ 35-ാം പതിപ്പിനാണ് ദുബായി വേദിയായത്. ദുബായി എക്‌സപോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്ന് ഇന്ത്യയുടേതാണ്. കോവിഡിനെ അതിജീവിക്കുന്ന ലേകത്തിന് ഏറ്റവും വലിയ പ്രതീക്ഷയാണ് എക്‌സ്‌പോ നല്‍കുന്നത്.
Recommended Video

കൂടാതെ ഇരുപത്തി ഏഴാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അടുത്ത മാസം 15 ന് ആരംഭിക്കും. ലോകത്തിലെ എല്ലാ രാജ്യക്കാരും ഒത്തുകൂടുന്ന ഒരു ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂടിയായതിനാല്‍ വൈവിധ്യമാര്‍ന്നതും ആകര്‍ഷണീയവുമായ ഒട്ടേറെ പരിപാടികളാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കൊവിഡിനു ശേഷം ലോകം ഒത്തുചേരുന്ന ഈ മഹാമേളയില്‍ ഷോപ്പിംഗ് അനുഭവം ഏറ്റവും മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ നടത്തുന്നതെന്നും ജനുവരി 29ന് ഷോപ്പിങ് ഫെസ്റ്റിവല്‍ അവസാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications