Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ ഏതാണെന്നറിയുമോ? ഏറ്റവും മോശവും?

ലണ്ടന്‍: വിമാന ദുരന്തങ്ങളും ചെറിയ അപകടങ്ങളും ഒക്കെ പതിവാകുമ്പോള്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. സ്ഥിരമായി വിമാനയാത്ര നടത്തുന്നവര്‍ക്ക് സുരക്ഷിതമായ യാത്ര തെരഞ്ഞെടുക്കുവാനും മറ്റും ഉതകുന്ന രീതിയില്‍ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത് എയര്‍ലൈന്റേറ്റിങ്.കോം(AirlineRatings.com) എന്ന സൈറ്റാണ്.

സൈറ്റിന്റെ സര്‍വെ പ്രകാരം ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സായ ക്വാണ്ടാസ്(Qantsa) ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്രയൊരുക്കുന്ന എയര്‍ലൈന്‍. ബ്രിട്ടനില്‍ നിന്നും വിര്‍ജിന്‍ അറ്റ്‌ലാന്റിക് മാത്രമാണ് ആദ്യ ഇരുപതില്‍ ഇടംപിടിച്ച ഏക എയര്‍ലൈന്‍. സുരക്ഷിതമായതും വിലകുറഞ്ഞതുമായ 10 എയര്‍ലൈനുകളുടെ ലിസ്റ്റും സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്.

quantas-airlines

എയര്‍ലൈനുകളുടെ അടുത്തകാലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവയ്ക്ക് റാങ്ക് നല്‍കിയിരിക്കുന്നതെന്ന് എയര്‍റേറ്റിങ് അധികൃതര്‍ പറഞ്ഞു. വിമാനങ്ങളുടെ അപടകങ്ങളും, സര്‍ക്കാര്‍ ഓഡിറ്റുകളുമെല്ലാം പരിശോധിച്ചശേഷമാണ് റേറ്റിങ്. ലോകത്തെ ഏറ്റവും മോശം എയര്‍ ലൈനുകളില്‍ ഇടം പിടിച്ചവയില്‍ ഇന്തോനേഷ്യ, നേപ്പാള്‍, സുരിനാം എന്നിവ ഉള്‍പ്പെടുന്നു.

ഏറ്റവും മികച്ച ആദ്യത്തെ 20 എണ്ണം ഇവയാണ്. ക്വാണ്ടാസ്, എയര്‍ ന്യൂസിലാന്റ്, അലാസ്‌ക എയര്‍ലൈന്‍സ്, ഓള്‍ നിപ്പോണ്‍ എയര്‍വേസ്, അമേരിക്കന്‍ എയര്‍ലൈന്‍, കാത്തെ പസഫിക് എയര്‍ലൈന്‍, എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍വേസ്, ഇവ എയര്‍, ഫിന്നിയര്‍, ഹവായിയന്‍ എയര്‍ലൈന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍, കെഎല്‍എ, ലുത്താസ്‌ന, ക്‌സാന്‍ഡനേവിയന്‍ എയര്‍ലൈന്‍, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, സ്വിസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, വിര്‍ജിന്‍ ഓസ്‌ട്രേലിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+