കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദം എല്ലാ രാഷ്ട്രങ്ങളെയും ബാധിക്കുന്നത്: ഒറ്റക്കെട്ടായി നേരിടണമെന്ന് നരേന്ദ്രമോദി

Google Oneindia Malayalam News

യുഎൻ: ഭീകരവാദത്തിനെതിരെ പോരാടാൻ ലോക രാഷ്ട്രങ്ങൾക്ക് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടോടെ നിൽക്കണം. ഭീകരവാദം ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും എല്ലാം രാഷ്ട്രങ്ങളേയും ബാധിക്കുന്നതാണെന്നും മോദി ചൂണ്ടിക്കാണിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ 74ാമത് പൊതുസഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2014ന് ശേഷം രണ്ടാംതവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

modi-unga-

വേൾഡ് ട്രേഡ് ആക്രമണത്തിന് മുമ്പ് ലോകത്തുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ തമിഴ് പുലികളായിരുന്നു. എന്നാൽ ഇതുവരെ ഒരിക്കൽ പോലും ഹിന്ദുത്വത്തെ ഭീകരവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് കണ്ടിട്ടില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാദം. ഭീകരവാദം ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടുകിടക്കുന്നില്ല. എന്നാൽ വേദന അനുഭവിക്കുന്നത് മുസ്ലിങ്ങളാണ്. ഇതാണ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ മുസ്ലിങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നതെന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാണിക്കുന്നു. വേൾഡ് ട്രേഡ് ആക്രമണത്തിന് ശേഷം ഇസ്ലാമോഫോബിയ വർധിച്ചിട്ടുണ്ടെന്നും ചില പാശ്ചാത്യ നേതാക്കൾ ഭീകരവാദത്തെ ഇസ്ലാം മതവുമായി ബന്ധിപ്പിച്ചുവെന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് പാക് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

English summary
The world should stand as one against terrorism, says PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X