കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി അമേരിക്കയിൽ ബൈഡൻ യുഗം; സംഘത്തിൽ 20 ഇന്ത്യൻ വംശജർ..13 പേരും വനിതകൾ

Google Oneindia Malayalam News

വാഷിംഗ്ടൺ; അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡൻ് ആയി കമല ഹാരിസും അധികാരത്തിലെത്തുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാൻ കാര്യങ്ങൾ ഏറെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ഇന്ത്യന്‍ വംശജ കമല ഹാരിസടക്കം ബൈഡന്റെ ഭരണത്തില്‍ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരില്‍ 20 ഇന്ത്യന്‍ വംശജരും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. 13 വനിതകൾ ഉൾപ്പെടെയാണ് ബൈഡൻ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

bien and kamala

യു എസ് പ്രസിഡന്റിന്റെ സംഘത്തിലുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ നീര ടണ്ഠൻ ആണ് ഒന്നാമത്.
വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ ആയാണ് നീര ടണ്ഠൻ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. യു എസ് സർജൻ ജനറലായി ഡോ വിവേക് മൂർത്തിയും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.അസോസിയേറ്റ് അറ്റോർണി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആയി വനിത ഗുപ്തയെ ആണ് തിരഞ്ഞെടുത്തത്.

മുൻ വിദേശ സേവന ഉദ്യോഗസ്ഥൻ ഉസ്രാ സിയയെ സിവിലിയൻ സെക്യൂരിറ്റി, ഡെമോക്രസി, ആൻഡ് ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി ആയി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.പ്രഥമവനിത ജിൽ ബൈഡന്റെ പോളിസ് ഡയറക്ടറായി മാല അഡിഗ, പ്രഥമവനിതയുടെ ഓഫീസിലെ ഡിജിറ്റൽ ഡയറക്ടറായി ഗരിമ വെർമ,ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി സബ്രിന സിങ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ടത്.

ഇത് ആദ്യമായി കശ്മീരിൽ വേരുകളുള്ള രണ്ടു പേരും യു എസ് പ്രസിഡന്റിന്റെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നു. വൈറ്റ് ഹൗസ് ഓഫീസിലെ ഡിജിറ്റൽ സ്ട്രാടജി പാർട്ണർഷിപ്പ് മാനേജർ ആയി ഐഷ ഷായും വൈറ്റ് ഹൗസിലെ യു എസ് നാഷണൽ ഇക്കോണമിക് കൗൺസിലിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി സമീറ ഫാസിലിയും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിലിലെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടറായി ഭാരത് രാമമൂർത്തിയും പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി ഗൗതം രാഘവനും മറ്റൊരു ഇന്ത്യൻ വംശജൻ വിനയ് റെഡ്ഡിയും ബൈഡൻറെ ഭരണസംഘത്തിലുണ്ട്.

അമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസുംഅമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസും

 ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് നിൽക്കാതെ ട്രംപ് മടങ്ങി: ഔദ്യോഗിക കാലയളവ് ജീവിതകാലത്തെ ബഹുമതിയെന്ന് ട്രംപ് ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് നിൽക്കാതെ ട്രംപ് മടങ്ങി: ഔദ്യോഗിക കാലയളവ് ജീവിതകാലത്തെ ബഹുമതിയെന്ന് ട്രംപ്

സത്യപ്രതിജ്ഞയ്ക്ക് മുൻപ് ആശങ്ക, അമേരിക്കൻ സുപ്രീം കോടതിക്ക് ബോംബ് ഭീഷണിസത്യപ്രതിജ്ഞയ്ക്ക് മുൻപ് ആശങ്ക, അമേരിക്കൻ സുപ്രീം കോടതിക്ക് ബോംബ് ഭീഷണി

English summary
There are 20 Indians in Biden's Group, 13 of them are women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X