Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാം തീവ്രവാദിയോ ക്രിസ്ത്യൻ തീവ്രവാദിയോ ഇല്ല.. തീവ്രവാദത്തിന് മതമില്ലെന്ന് ദലൈലാമ

ഇംഫാല്‍: ലോകത്ത് മുസ്ലീം തീവ്രവാദിയോ ക്രിസ്ത്യന്‍ തീവ്രവാദിയോ ഇല്ലെന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈ ലാമ. തീവ്രവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു മതമില്ല. തീവ്രവാദത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ മതത്തിന് സ്ഥാനമില്ലെന്നും ദലൈലാമ ഇംഫാലിലെ പൊതുപരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു. മണിപ്പൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് ദലൈലാമ. മതവിശ്വാസം പുലര്‍ത്തുന്നതിനും മതപ്രചാരണം നടത്തുന്നതിനും തമ്മില്‍ വ്യത്യാസമുണ്ട്. അവരവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. അതേസമയം മതപരിവര്‍ത്തനം ചെയ്യിക്കുന്നത് ശരിയല്ലെന്നും ദലൈലാമ വ്യക്തമാക്കി.

dalai lama

ഇന്ത്യയും ചൈനയും മഹത്തായ രണ്ട് രാജ്യങ്ങളാണ്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് താന്‍ കരുതുന്നില്ലെന്നും ദലൈലാമ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ ദോക്ലാമിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം ദലൈലാമ പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാകില്ലെന്നും യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഒരു രാജ്യത്തിനും വിജയിക്കാന്‍ സാധിക്കില്ലെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനം ദൗര്‍ഭാഗ്യകരമാണെന്നും ദലൈലാമ അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+