'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
വാഷിങ്ടൺ; പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ നമ്മുക്ക് മുൻപിൽ പാഴാക്കാൻ സമയമില്ലന്ന് യുഎസ് പ്രസിഡന്റ് ഡോ ബൈഡൻ. അധികാരമേറ്റതിന് തൊട്ട് പിന്നാലെ ട്വിറ്ററിലൂടെയാണ് ജോ ബൈഡൻ ഇങ്ങനെ പ്രതികരിച്ചത്. യുഎസിന്റെ 46ാം പ്രസിഡന്റായി ബുധനാഴ്ചയാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്.

പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ നമ്മുക്ക് മുൻപിൽ പാഴാക്കാൻ സമയമില്ല.അതുകൊണ്ടാണ് ഞാൻ ഇന്ന് നേരെ ഓവൽ ഓഫീസിലേക്ക് പോകുന്നത്. അമേരിക്കൻ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന ശക്തമായ നടപടികൾ സ്വീകരിക്കുവാനാണത്, പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ബൈഡൻ കുറിച്ചു.
അധികാരമേറ്റതിന് പിന്നാലെ പുതിയ 17 ഭരണ തിരുമാനങ്ങൾ ബൈഡൻ കൈക്കൊണ്ടേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്. ആദ്യ ദിവസം തന്നെ ചില മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനും അനധികൃത കുടിയേറ്റം തടയാന്‍ ട്രംപ് ഉത്തരവിട്ട യുഎസ്-മെക്സിക്കോ മതിലിന്റെ നിര്‍മാണം നിര്‍ത്താനും ആദ്യദിനം തന്നെ ബൈഡന് നിര്‍ദേശം നല്‍കിയേക്കും.
കൊവിഡ് പ്രതിരോധത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ബൈഡൻ അധികാരമേറ്റ പിന്നാലെ നടത്തിയ പ്രസംഗത്തിലും മഹാമാരിയെ കൈകാര്യം ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന സൂചന നൽകിയിരുന്നു. കൊറോണ വൈറസ് രാജ്യത്തിന്റെ പ്രാണനെടുക്കുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ നഷ്ടപ്പെട്ടതിനേക്കാൾ ജീവനുകൾ രാജ്യത്ത് ഈ വൈറസ് മൂലം നഷ്ടമായി.4 ലക്ഷം പേരാണ് കൊവിഡ് മഹാമാരിയിൽ അമേരിക്കയിൽ മരണപ്പെട്ടത്. ഇതിനെ നമ്മൾ ധൈര്യത്തോടെ നേരിടണം, എന്നായിരുന്നു പ്രസംഗത്തിൽ ബൈഡൻ പറഞ്ഞത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications