കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ

Google Oneindia Malayalam News

വാഷിങ്ടൺ; പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ നമ്മുക്ക് മുൻപിൽ പാഴാക്കാൻ സമയമില്ലന്ന് യുഎസ് പ്രസിഡന്റ് ഡോ ബൈഡൻ. അധികാരമേറ്റതിന് തൊട്ട് പിന്നാലെ ട്വിറ്ററിലൂടെയാണ് ജോ ബൈഡൻ ഇങ്ങനെ പ്രതികരിച്ചത്. യുഎസിന്റെ 46ാം പ്രസിഡന്റായി ബുധനാഴ്ചയാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്.

biden

പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ നമ്മുക്ക് മുൻപിൽ പാഴാക്കാൻ സമയമില്ല.അതുകൊണ്ടാണ് ഞാൻ ഇന്ന് നേരെ ഓവൽ ഓഫീസിലേക്ക് പോകുന്നത്. അമേരിക്കൻ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന ശക്തമായ നടപടികൾ സ്വീകരിക്കുവാനാണത്, പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ബൈഡൻ കുറിച്ചു.

അധികാരമേറ്റതിന് പിന്നാലെ പുതിയ 17 ഭരണ തിരുമാനങ്ങൾ ബൈഡൻ കൈക്കൊണ്ടേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്. ആദ്യ ദിവസം തന്നെ ചില മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനും അനധികൃത കുടിയേറ്റം തടയാന്‍ ട്രംപ് ഉത്തരവിട്ട യുഎസ്-മെക്‌സിക്കോ മതിലിന്റെ നിര്‍മാണം നിര്‍ത്താനും ആദ്യദിനം തന്നെ ബൈഡന്‍ നിര്‍ദേശം നല്‍കിയേക്കും.

കൊവിഡ് പ്രതിരോധത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ബൈഡൻ അധികാരമേറ്റ പിന്നാലെ നടത്തിയ പ്രസംഗത്തിലും മഹാമാരിയെ കൈകാര്യം ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന സൂചന നൽകിയിരുന്നു. കൊറോണ വൈറസ് രാജ്യത്തിന്റെ പ്രാണനെടുക്കുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ നഷ്ടപ്പെട്ടതിനേക്കാൾ ജീവനുകൾ രാജ്യത്ത് ഈ വൈറസ് മൂലം നഷ്ടമായി.4 ലക്ഷം പേരാണ് കൊവിഡ് മഹാമാരിയിൽ അമേരിക്കയിൽ മരണപ്പെട്ടത്. ഇതിനെ നമ്മൾ ധൈര്യത്തോടെ നേരിടണം, എന്നായിരുന്നു പ്രസംഗത്തിൽ ബൈഡൻ പറഞ്ഞത്.

അമേരിക്കയിൽ പുതുയുഗ പിറവി; അധികാരത്തിലേറി ജോ ബൈഡൻ .. ചരിത്രം കുറിച്ച് കമല ഹാരിസുംഅമേരിക്കയിൽ പുതുയുഗ പിറവി; അധികാരത്തിലേറി ജോ ബൈഡൻ .. ചരിത്രം കുറിച്ച് കമല ഹാരിസും

അമേരിക്കയിൽ ജനാധിപത്യം പുലർന്നു; ജയിച്ചത് താനല്ല, അമേരിക്കൻ ജനതയെന്ന് ജോ ബൈഡൻഅമേരിക്കയിൽ ജനാധിപത്യം പുലർന്നു; ജയിച്ചത് താനല്ല, അമേരിക്കൻ ജനതയെന്ന് ജോ ബൈഡൻ

അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ്, ഇന്ത്യയ്ക്കും അഭിമാന നിമിഷംഅമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ്, ഇന്ത്യയ്ക്കും അഭിമാന നിമിഷം

പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദിപൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി

Recommended Video

cmsvideo
Biden To End Trump's Muslim Travel Ban, Halt Border Wall On first day

English summary
There is no time to waste when it comes to tackling the crises we face Says Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X