ഇവര്‍ ഹീറോകളാണ്, ജീവന്‍ പണയം വച്ചും ഐസിസില്‍ നിന്ന് സ്ത്രീകളെ രക്ഷിയ്ക്കുന്ന ഹീറോകള്‍, കാണൂ
റാഖ: ഐസിസ് ഭീകരരുടെ തടവിലാകുന്ന സ്ത്രീകളേയും കുട്ടികളേയും അതീവ സാഹസികമായി രക്ഷപ്പെടുത്തുന്ന സംഘത്തെപ്പറ്റി ഡോക്യുമെന്ററി. ചാനല്‍ ഫോര്‍ ആണ് ഏറെ വൈകാരിക രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററി തയ്യാറാക്കിയത്. ഡോക്യുമെന്ററി ബുധനാഴ്ച സംപ്രേക്ഷണം ചെയ്യും.
ഐസിസിന്റെ പിടിയിലായ യസീദി പെണ്‍കുട്ടികളേയും സ്ത്രീകളേയും രക്ഷപ്പെടുത്തുന്ന യുവാക്കളുടെ സംഘമാണ് ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. സൈനികര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സംഘത്തിലുണ്ട്. സ്വന്തം ജീവന്‍ അപകടപ്പെടുത്തിയാണ് ഇവര്‍ തടവുകാരെ മോചിപ്പിയ്ക്കുന്നത്.
മൂവായിരത്തിലേറെ സ്ത്രീകളാണ് ഐസിസിന്റെ തടവിലുള്ളത്. 500ലേറെപ്പേരെ അതിസാഹസികമായി സംഘം രക്ഷപ്പെടുത്തി. 'എസ്‌കേപ്പ് ഫ്രം ഐസിസ് 'എന്ന പേരില്‍ പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പോലും ഏറെ വൈകാരികമാണ്...

തടവുകാര്‍
ലൈംഗിക തടവുകാരായി ഐസിസ് പാര്‍പ്പിച്ചിരിയ്ക്കുന്ന സ്ത്രീകളേും കുട്ടികളേയുമാണ് സംഘം രക്ഷപ്പെടുത്തുന്നത്. സിറിയക്കാരായ ഒരു സംഘം യുവാക്കളാണ് സ്വന്തം ജീവന്‍ പണയം വച്ചും ഈ സാഹസികതയ്ക്ക് തയ്യാറാകുന്നത്

ഇങ്ങനെ
ഐസിസുകാരില്‍ ഒരാളായി മാറുകയാണ് സംഘത്തിലുള്ളവര്‍ ചെയ്യുക. ഐസിസിലെ ചാരന്മാരില്‍ നിന്നും ലഭിയ്ക്കുന്ന വിവരങ്ങളും ഇവരുടെ ദൗത്യത്തിന് സഹായമാകും. ആഴ്ചകളോളം ഐസിസ് പാളയത്തില്‍ തങ്ങിയ ശേഷമാണ് സംഘം സ്ത്രീകളെ രക്ഷിയ്ക്കുന്നത്

ദുര്‍ഘടകമായ വഴികള്‍
ദുര്‍ഘടകമായ വഴികളിലൂടെയാണ് തടവുകാരെ പുറം ലോകത്ത് എത്തിയ്ക്കുന്നത്

മടങ്ങിവരില്ല
ജീവനോടെ തിരികെ എത്താനാകില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് അവര്‍ ഈ ദൗത്യത്തിന് തയ്യാറാകുന്നത്

ജീവന്‍ നഷ്ടമായി
ഒട്ടേറെപ്പേര്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായത്. ചാരന്‍മാരായി പിടിയ്ക്കപ്പെട്ടാല്‍ ഐസിസ് കുരിശേറ്റി കൊല്ലും

ഇരകള്‍
രക്ഷപ്പെട്ട ഇരകളുടെ പ്രതികരണം ഡോക്യുമെന്ററിയെ ഏറെ വൈകിരികമാക്കുന്നു

ബുധനാഴ്ച
ബുധനാഴ്ച ചാനല്‍ 4 വീഡിയോ സംപ്രേഷണം ചെയ്യും

ആഗോള ശ്രദ്ധ
രക്ഷാപ്രവര്‍ത്തകരുടെ സംഘം ലോകശ്രദ്ധയാകര്‍ഷിയ്ക്കുമെന്ന് ഉറപ്പാണ്












Click it and Unblock the Notifications