കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി തെരേസ മേ, ജീവിതത്തെ പ്രണയിച്ച് സ്വന്തമാക്കിയ വനിത ! കാണൂ

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേ ചുമതലയേറ്റു. ഡേവിഡ് കാമറോണിന്റെ പിന്‍ഗാമിയായി 59 വയസിലാണ് തെരേസ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്നത്. ബ്രക്‌സിറ്റ് പ്രതിസന്ധിയുള്‍പ്പടെ രാഷ്ട്രീയവും സാമ്പത്തികവുമായി ബ്രിട്ടന്‍ ഏറെ പ്രതിസന്ധികളിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് തേരേസ മേ ചുമതലയേല്‍ക്കുന്നത്.

വമ്പന്‍ രാജ്യങ്ങളെ ഇനി വനിതകള്‍ നയിക്കും... ബ്രിട്ടന് വനിതാ പ്രധാനമന്ത്രി ?വമ്പന്‍ രാജ്യങ്ങളെ ഇനി വനിതകള്‍ നയിക്കും... ബ്രിട്ടന് വനിതാ പ്രധാനമന്ത്രി ?

ഉരുക്കു വനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തുന്ന ആദ്യ വനിത പ്രധാനമന്ത്രിയാണ് തെരേസ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ആന്‍ഡ്രിയ ലിസ്ഡം പിന്മാറിയതിനെത്തുടര്‍ന്നാണ് ബ്രിട്ടന്റെ 54മത്തെ പ്രധാനമന്ത്രിയായിയ തെരേസ ചുമതലയേറ്റത്.

ആരാണ് തെരേസ

ആരാണ് തെരേസ

1956 ഒക്ടോബര്‍ ഒന്നിന് സസെക്‌സിലെ ഈസ്റ്റ് ബോണില്‍ ആഫ്രിക്കന്‍ വൈദികനായ ഹൂബര്‍ട്ട് ബ്രാസിയറുടേയും സെയ്ദി മേരിയുടേയും ഏകമകളായി ജനനം. ചെറുപ്പം മുതലേ രാഷ്ട്രീയക്കാരിയാകാന്‍ ആഗ്രഹിച്ചു.

പരിശ്രമം

പരിശ്രമം

തനിയ്ക്ക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം തുറന്ന് പറയുകയും അതിന് വേണ്ടി പ്രവര്‍ത്തിയ്ക്കുകയും ചെയ്തയാളാണ് തേരേസ.

ജീവിതം...

ജീവിതം...

നിലപാടിലെ കാര്‍ക്കശ്യം ജോലിയിലെ കൃത്യത..തെരേസയുടെ ജീവിതം ഇങ്ങനെയാണ്

തളര്‍ത്തിയില്ല

തളര്‍ത്തിയില്ല

ജീവിതം വെല്ലുവിളി ഉയര്‍ത്തിപ്പോഴും ജീവിതത്തെ പ്രണയിച്ച് കീഴടക്കിയ വനിത. കാറപകടത്തില്‍ പിതാവും രോഗിയായ അമ്മയുടെ മരണവും തെരേസയെ തളര്‍ത്തിയില്ല.

അമ്മയാകാന്‍...

അമ്മയാകാന്‍...

പ്രമേഹ രോഗത്തെ തുടര്‍ന്ന് തെരേസയ്ക്ക് അമ്മയാകാന്‍ കഴിഞ്ഞില്ല.

കുടുംബം ജീവിതം

കുടുംബം ജീവിതം

കൊളെജ് പഠനകാലത്ത് പരിചയപ്പെട്ട ഫിലിപ് മേയെ വിവാഹം കഴിച്ചു. പ്രധാനമന്ത്രിയാകാനാരിയ്‌ക്കെ ഫിലിപ് തെരേസ്‌ക്ക് നല്‍കിയ സ്‌നേഹ ചുംബനം ലോകമെങ്ങും വൈറലായിരുന്നു.

English summary
Theresa May: 'Bloody Difficult Woman' Is New U.K. Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X